ഞാൻ എന്റെ ശരീരത്തിൽ പിടിച്ചു നോക്കികൊണ്ട് എഴുന്നേറ്റ് ഇരുന്നു. അപ്പോൾ എന്റെ ശരീരത്തിൽ ഈ ലോകത്തിലെ സ്റ്റാലിൻ ഒന്നും മനസിലാകാതെ അമ്പരന്ന് ഇരിക്കുക ആയിരുന്നു.
” എന്താ സംഭവിച്ചത്……. ഞാൻ ….. ഞാൻ എന്താ നിന്റെ ശരീരത്തിൽ. “
“ഡാ എനിക്കും ഒന്നും മനസിലാവുന്നില്ല…. നമ്മുക്ക് നോക്കാം…”
ഞാൻ അവനെ സമദനിപ്പിക്കാൻ വേണ്ടി അവന്റെ ശരീരത്തിൽ പിടിച്ചു. പെട്ടെന്ന് ഇതുവരെ കഴിഞ്ഞ കാര്യങ്ങൾ ഒരു പ്രൊജക്ട്ടറിൽ എന്നപോലെ എന്റെ മുന്നിൽ കാണാൻ തുടങ്ങി. പക്ഷെ ഇത് എനിക്ക് വേണ്ടിയായിരുന്നില്ല. അവന് വേണ്ടിയായിരുന്നു. അവന്റെ മൈന്റ് വോയിസ് വരെ എനിക്ക് എന്റെ തലക്കുള്ളിൽ കേൾക്കാമായിരുന്നു. എനിക്ക് ക്രമേണ കാര്യങ്ങൾ മനസിലായി. ഞങ്ങളുടെ ബോഡി സ്വാപ്പ് ആയതല്ല ആത്മാവുകൾ കൂടി ചേർന്നത് ആണ്.. രണ്ട് ശരീരവും എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു.
” ഇത് എന്താ ഇങ്ങനെ…. ഞാൻ തന്നെയാണോ നീ… നീ തന്നെയാണോ ഞാൻ “
എന്റെ അപരൻ കിടന്ന് പുലമ്പി.
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്‌തു. വിനു ആയിരുന്നു. അത്.
” ഹലോ “
” ഹലോ …. നിനക്ക് എന്റെ മുത്തച്ഛനെ കുറിച്ച് അറിയാൻ വലിയ താല്പര്യം ആയിരുന്നല്ലോ.. നാളെ മുത്തച്ഛന്റെ ആണ്ട് ആണ്.. നീ നാളെ എന്റെ തറവാട്ടിലേക്ക് വാ “
ഞാൻ ഫോൺ കട്ട് ചെയ്തു. എന്റെ മൈന്റ് ഇൽ പറഞ്ഞു.
” നീ ഇപ്പോൾ സമാദാനമായി ഇരിക്കു… നാളെ നിനക്ക് എല്ലാം മനസിലാകും “