” അവന്റെ അച്ഛൻ മരിച്ചത് അറിഞ്ഞായിരുന്നു “
” അവന്റെ കാര്യം കുറച്ച് കഷ്ട്ടം ആണ് മോളെ…. അച്ഛൻ മാത്രം എല്ലാ…. അവന്റെ അമ്മയും മരിച്ചു. അവന്റെ അച്ഛനെ ആരോ വേട്ടികൊന്നതാ… 40 വെട്ട് ഉണ്ടായിരുന്നു.. മുഖം ഒക്കെ വികൃതം ആയിരുന്നു. ബോഡി കണ്ട അവന്റെ അമ്മ കുഴഞ്ഞു വീണു മരിച്ചു… പക്ഷെ അപ്പോയൊന്നും ആ ചെറുക്കന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വീണില്ല.. ആരോടും മിണ്ടാട്ടാവും ഇല്ല… മറ്റ് ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ ഇവിടെ ഒറ്റക്ക് ആണ്………… മോൾ അകത്ത് കേറി നോക്ക് അവൻ അവിടെ കാണും ….. ഇനി എന്തെങ്കിലും കടുംകൈ ചെയ്തോന്നാ……. ഞാൻ പോട്ടെ ഇപ്പോൾ പോയില്ലെങ്കിൽ എന്റെ പണി നടക്കില്ല “
അയാൾ പോയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് കേറി. വീണ്ടും കോളിങ്ങ് ബെൽ അടിച്ചു. യാതൊരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അകത്തേക്ക് നോക്കി വിളിച്ചു.
” സ്റ്റാലിൻ….. ഡാ….. സ്റ്റാലിൻ “
ഞാൻ വിളിച്ചപ്പോൾ അകത്ത് എന്തെക്കെയോ തട്ടി വിഴുന്ന ശബ്ദം കെട്ടു… പെട്ടെന്ന് എന്റെ അപരൻ ഓടി വന്ന് വാതിൽ തുറന്നു.
” അമ്മേ “
എന്നെ കണ്ട അവൻ ഒന്ന് നിന്നു.. കൊണ്ട് ചുറ്റും നോക്കി. എന്നിട്ട് എന്നെ നോക്കി ചോദിച്ചു.
” ആരാ എന്ത് വേണം “
എനിക്ക് പെട്ടെന്ന് പറയാൻ മറുപടി ഒന്നും കിട്ടിയില്ല. ഞാൻ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
” ഞാൻ ഈ നാട്ടിൽ പുതിയതാ …..അപ്പുറത്തെ വീട് വിൽക്കുന്നു എന്നറിഞ്ഞു. ഒന്ന് അനേഷിക്കാൻ വന്നതാ “
” അവിടെ നമ്പർ എഴുതി വെച്ചിട്ടുണ്ട് . വിളിച്ചാൽ മതി “
” അതല്ല വല്ല പ്രേശ്നത്തിൽ പെട്ട വസ്തു ആണോ എന്നറിയാനാ “
” എന്റെ അറിവിൽ കുഴപ്പം ഒന്നും ഇല്ല “
അതും പറഞ്ഞ് അവൻ വാതിൽ അടക്കാൻ ഒരുങ്ങി.ഞാൻ വാതിലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.