നമ്മുക്ക് നേരെ വിടാം അല്ലെ “
എനിക്ക് അകദേശം കാര്യങ്ങൾ പിടികിട്ടി. ഈ യൂണിവേഴ്സിൽ എനിക്ക് പകരം മരിച്ചത് എന്റെ അച്ഛൻ തന്നെയാണ്.. ഇവർ ആർക്കോ വേണ്ടി ഈ പെണ്ണിന്റെ ബോഡി മറവ് ചെയ്യാൻ വന്നതാണ്.. പണി നടക്കുന്ന റോഡിന്റെ നടുവിൽ ആണ് അവർ കണ്ടെത്തിയ സ്ഥാലം. ഞാൻ വളരെ പതുക്കെ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കേറി. ആ പെണ്ണിന്റെ മുഖം ഒന്ന് നോക്കി എനിക്ക് പരിജയം ഉള്ള ആരെങ്കിലും ആണോ എന്നറിയാമല്ലോ.. ഇല്ല എനിക്ക് ഇവളെ അറിയില്ല.. അപ്പോൾ ആണ് ഞാൻ എന്റെ മുഖത്തെ കുറിച്ച് ഓർത്തത്. ഞാൻ കറിനുള്ളിലെ മിറാറിൽ എന്റെ മുഖം ഒന്ന് നോക്കി. പണ്ട് കോളേജിലെ നാടകത്തിൽ പെൺ വേഷം കെട്ടിയത് പോലെ ഉണ്ട്.. എന്റെ അമ്മയുടെ ഒരു ഛായയും ഉണ്ട്… പെട്ടന്ന് ആണ് ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചത്… ഈ മരിച്ചു കിടക്കുന്ന പെൺകുട്ടിയും ഞാനും മായി ചെറിയ സാമ്യതകൾ ഉണ്ട്. അപ്പോഴാണ് ഞാൻ അവിടെ ഒരു ബാഗ് കണ്ടത്. ഞാൻ അത് തുറന്നു നോക്കി. അതിൽ മരിച്ച പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും കുറച്ച് ഡ്രെസ്സും ഉണ്ട്. ഞാൻ പെട്ടെന്ന് അതിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തിട്ടു. നഗ്നത മറച്ച സ്ഥിതിക്ക് ഇനി ഇവിടെ നിൽക്കണ്ട എന്ന് എനിക്കുതോന്നി. വെറുതെ ഈ പ്രശ്നത്തിൽ ഇടപെടേണ്ട … അല്ലെങ്കിൽ തന്നെ എനിക്ക് ചെയ്യാൻ ഒരുപാട് പണികൾ ഉണ്ട്. ഞാൻ ആ കാറിൽ നിന്നും ഇറങ്ങാൻ ഒരുങ്ങിയപ്പോൾ ഞാൻ ഒരു പ്ലാസ്റ്റിക് ബാഗിൽ ചവിട്ടി അതിൽ നിന്ന് ഒരു ശബ്ദം വന്നപ്പോൾ ഞാൻ ഒരു നിമിഷം അനങ്ങാതെ ഇരുന്നു എന്നിട്ട് സാവദാനം ആ കിറ്റ് വലിച്ചു മറ്റി അതിനുള്ളിൽ രണ്ടായിരത്തിന്റെ കുറച്ച് കെട്ടുകൾ ആയിരുന്നു. ഞാൻ ആ ക്യാഷ് മുഴുവൻ ആ പെൺകുട്ടിയുടെ ബാഗിനുള്ളിൽ വെച്ച് അതുമായി കാറിൽ നിന്നും ഇറങ്ങി ഇരുട്ടിൽ മറഞ്ഞു. അന്ന് രാത്രി മുഴുവൻ ഞാൻ ഞങ്ങളുടെ ക്ലബ്ബിന്റെ മുകളിൽ കഴിച്ചു കുട്ടി. രാത്രി അവിടെ ആരും വരാറില്ല ഈ ഉലകത്തിലും അതിന് മാറ്റം ഒന്നും ഇല്ല.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. എന്റെ വീട് ലക്ഷ്യമാക്കി നടന്നു.. ഈ ഉലകത്തിലെ എന്റെ അവസ്ഥ അറിയാമല്ലോ. എന്റെ വീട് നിന്നിരിന്ന ഭാഗത്ത് ഈ ഉലകത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വീടിന്റെ ഓപ്പോസിറ്റ് പുതിയ ഒരു വീട് ഉണ്ട് മുൻപ് അവിടെ വെറും പറമ്പ് ആയിരുന്നു. അവിടെ ടു ലെറ്റ് എന്ന ബോർഡ് ഞാൻ ശ്രെദ്ധിച്ചു . ഞാൻ എന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി. അകത്തു ആളനക്കം ഉള്ള ലക്ഷണം ഇല്ലായിരുന്നു. ഞാൻ കുറെ നേരം കോളിങ് ബെൽ അടിച്ച ശേഷം തിരിച്ചു നടന്നു. പുറത്ത് കണ്ട പത്ര കാരനോട് ഞാൻ ചോദിച്ചു.
” ഈ വീട്ടിൽ ഇപ്പോൾ ആരും ഇല്ലേ “
” മോൾ ആരാ “
” ഞാൻ ഇവിടെത്തെ സ്റ്റാലിന്റെ ഫ്രണ്ട് ആണ് “
” അപ്പോൾ മോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ “