“ ഇപ്പോൾ ഞാൻ ഉണ്ടല്ലോ…എന്നോട് പറഞ്ഞൂടെ…”
അവൾ എന്നോട് കെഞ്ചി ചോദിച്ചു…
“ എടൊ അത്.. എനിക്ക് ഇപ്പോൾ പ്രശ്നം ഒന്നും ഇല്ല…”
“ കള്ളം പറയണ്ട…ഈ മനസ്സ് എനിക്ക് കാണാൻ സാതിക്കുന്നുണ്ട്.. നമ്മൾ രണ്ടു പേരും അല്ലെ ഒള്ളു.. പറ.. “
അവൾ എന്നെ നിർബധിച്ചു…
“ എനിക്ക് അറിയില്ലടോ.. എന്നെ കണ്ട്രോൾ ചെയുന്നത് ഞാൻ അല്ല.. ഓരോന്ന് സംഭവിച്ചു പോകുന്നതാ.. “
ഞാൻ ബെഡിൽ നിന്നും എണിറ്റു പറഞ്ഞു..
“ എന്തിനാ പെട്ടന്ന് ബാംഗ്ലൂർ പോയെ…അതിൽ എന്തോ ഇല്ലേ…”
അവൾ എന്നോട് ആകാംഷയോടെ ചോദിച്ചു.. ഞാൻ ബെഡിൽ നിന്നും എണിറ്റു.. ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി…നല്ലത് പോലെ മഴ പയ്യുന്നുണ്ട്…ഞാൻ അത് നോക്കി നിന്നു.. എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല…
“ എന്തിനാ എല്ലാത്തിൽ നിന്നും ഓടി ഒളിക്കുന്നെ…”
എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ അവൾ പുറകിൽ നിന്നും ചോദിച്ചു..
“എനിക്ക് അറിയില്ല നീതു… ഞാൻ അവളുടെ ഓർമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട്…പക്ഷെ അകലും തോറും അവൾ കൂടുതൽ അടുക്കുവാണ്.. “
ഞാൻ മഴ നോക്കി അവളോട് പറഞ്ഞു.. പക്ഷെ അവളുടെ മറുപടി ഒന്നും ഉണ്ടായില്ല..
“ എനിക്ക് അറിയില്ല…എനിക്ക് പേടി ആണ് തറവാട്ടിൽ പോകാൻ.. അവിടെ ചെന്നാൽ ചെലപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കും.. “
ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു പറഞ്ഞു..
“ അന്ന് അവർ വന്നു എന്നോട് അവിടെ ചെല്ലണം എന്ന് പറഞ്ഞപ്പോൾ.. എനിക്ക് അറിയില്ല എന്താ പറ്റിയത് എന്ന്.. എന്റെ സമനില ആകെ തെറ്റി എല്ലാത്തിനോടും ദേഷ്യം തോന്നി .. എങ്ങോട്ടേലും ഇറങ്ങി പോകാൻ തോന്നി…അപ്പോൾ ആണ് നീ ഇടക്ക് കേറിയത്..പോകാൻ നേരം അച്ഛനും.. എന്റെ കൈയിൽ നിന്നും പോയി…”