“ എന്താ…”
ഞാൻ വലിയ മൈൻഡ് ഇല്ലാതെ അവളുടെ അടുത്തേക്ക് ചെന്നു…
“ എങ്ങനെ ഉണ്ട്..? “
അവൾ ആകാംഷയോടെ ചോദിച്ചു…
“ കുഴപ്പം ഇല്ല…”
അവളോട് അവൾ സുന്ദരി ആണ് എന്ന് പറയാൻ എനിക്ക് ഒരു മടി…
“ എന്റെ ഫോട്ടോ എടുക്കാമോ…”
അവൾ എന്നോട് ചോദിച്ചു….
“ ഞാൻ എന്താ നിന്റെ ക്യാമെറമനോ. “
ഞാൻ മനസ്സിൽ പറഞ്ഞു മനസ്സില്ല മനസ്സോടെ ഫോട്ടോ എടുത്തു.. ഫോണിന്റെ സ്‌ക്രീനിൽ അവൾ കൂടുതൽ ഭംഗി ഉള്ളതായി എനിക്ക് തോന്നി..
അങ്ങനെ അവൾക് ഉള്ളതും വാങ്ങി.. ബില്ല് അടച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങി..
“ എല്ലാംകൂടെ പിടിക്കാൻ പറ്റുമോ…”
ഞാൻ അവളോട് ചോദിച്ചു…
“കുഴപ്പം ഇല്ല…”
“മ്മ്…”
ഞാൻ വണ്ടി എടുത്തു.. പോകുന്ന വഴി ഒരു ഹോട്ടലിൽ കയറി കഴിച്ചു..വീട്ടിൽ എത്തിയപ്പോൾ ഇരുട്ടി…റൂമിൽ ചെന്നു നേരെ ഞാൻ പോയി ഒന്ന് കുളിച്ചു…
തണുത്ത വെല്ലം വീണപ്പോൾ ഒരു സമാധാനം…ഞാൻ തിരിച്ചു വന്നു ഫോൺ എടുത്തു അതിൽ എല്ലാം ഇൻസ്റ്റാൾ ഓക്കേ ചെയ്തു…അപ്പോളേക്കും അവൾ കുളിക്കാനായി കയറി…
ഫോണിൽ ഫോട്ടോ നോക്കിയപ്പോൾ അവളുടെ ഫോട്ടോ വന്നു..
“ ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടാരുന്നോ…”
ഇത്രേം നാൾ കൂടെ ഉണ്ടായിട്ട് ഞാൻ ശ്രെദ്ധിചില്ലല്ലോ..ഞാൻ മനസ്സിൽ ആലോചിച്ചു ഇരുന്നപ്പോളേക്കും അവൾ ഇറങ്ങി വന്നു…
അവൾ കണ്ണാടിയിൽ നോക്കി കണ്ണ് എഴുതുന്ന കാണാൻ ഒരു പ്രിത്യേക ഭംഗി.. അവളുടെ ഒരുക്കങ്ങൾ കഴിഞ്ഞു എന്റെ അടുത്ത് വന്നു ഇരുന്നു..
“ അതെ.. ആ ഫോട്ടോ ഒന്ന് സെന്റ് ചെയ്തേ…. “
അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു എന്നോട് പറഞ്ഞു..അവളുടെ ശരീരം എന്റെ ദേഹത്ത് മുട്ടുമ്പോൾ ഞാൻ ആകെ കോരി തരിക്കുന്നതുപോലെ എനിക്ക് തോന്നി.. ഞാൻ വല്ലാതെ തണുത്തു മരച്ചു..
എന്റെ ഉള്ളിലും ശരീരത്തിലും എന്തെക്കെയോ സംഭവിക്കുന്നത് പോലെ..
“ ഇന്നാ.. നീ തന്നെ എടുത്തോ.. “