ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

കുറച്ചൊന്നുമല്ല നല്ല പോലെ ഉണ്ടായിരുന്നു. അന്ന് അർജ്ജു പണി കൊടുത്തപ്പോളാണ് ലവൾ അടങ്ങിയത്. (രമേഷ് )

“ആ ദീപു എങ്ങാനും തിരിച്ചു വന്നാൽ ഞങ്ങൾ അവൻ്റെ മേത്തു കൈ വെക്കും അന്നേരം തടയാൻ വന്നേക്കരുത്.” (പോൾ )

രമേഷ് കൈ കൂപ്പി.

“അവൻ വരാനൊന്നും പോകുന്നില്ല. സസ്പെന്ഷൻ എന്തായാലും ഡിസ്മിസ്സൽ ആകും. ഉറപ്പാണ്. ” (മാത്യു )

“അവനിപ്പോൾ എവിടെയാ വല്ല വിവരവുമുണ്ടോ?”  (ടോണി)

“ആൾ ബാംഗ്ലൂർ ഉണ്ട്. എന്നെ ഒരു വട്ടം വിളിച്ചിരുന്നു  വേറെ ഒരു കോമൺ ഫ്രണ്ടിൻൻ്റെ അടുത്താണ്. വീട്ടുകാരുടെ കാര്യമാണ് കഷ്ടം. അന്നയുടെ കൊച്ചച്ചൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു.”  (രമേഷ് )

“അവനിട്ട് മാത്രമല്ല അവൾക്കിട്ടും കൊടുക്കണം. ആ കീർത്തന. “ (ജിതിൻ)

“ഇവനൊന്ന് അയഞ്ഞാൽ ആ ഡയറക്ടർ തള്ള അവളെ തിരിച്ചു കൊണ്ടുവരും. ഞാനും അത് തന്നെയാ പറഞ്ഞത്. അവള് വന്നിട്ട് അവൾക്കിട്ട് പണി കൊടുക്കണം.” (രാഹുൽ )

“കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ലവൾ ഇവിനിട്ട് പണിതത്.” (ടോണി)

“എന്തൊക്കെ പറഞ്ഞാലും നീയും അന്നയും നല്ല മാച്ച് ആണ്.” (സുമേഷ്)

അവൻ എന്നെ നോക്കിയാണ് പറഞ്ഞത്

“ഡാ എൻ്റെ കൈയിൽ നിന്ന് നീ വാങ്ങും. “

“അല്ല ഞാൻ height ആണ് ഉദേശിച്ചത്.”

സുമേഷ് ഇളിച്ചു കാണിച്ചു

“എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അവളുടെ അപ്പൻ പണി തരാൻ ചാൻസ് ഉണ്ട്.” (മാത്യു )

“എന്തിന്? അവൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് മാറിയില്ലേ. പിന്നെ അവളുടെ ആളുകൾ ദീപുവിനെ തിരക്കി ചെന്നെല്ലോ. അവർക്ക് കാര്യം മനസ്സിലായി കാണും”  (രാഹുൽ)

“സത്യം പറ അന്ന് നിങ്ങളുടെ ഒപ്പം പോന്ന അവളെ നിങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ.” (ലിജോ )

“അതൊന്നുമില്ല അവൾ തന്നെ പോയതാണ്”  (രാഹുൽ)

“എന്നാലും അവൾ എന്തിനായിരിക്കും നിങ്ങളുടെ ഒപ്പം ചാടി കയറി പോയത്? ഞാൻ കുറെ പ്രാവിശ്യം നേരിട്ട് ചോദിച്ചതാണ്. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഇനി നിന്നോട് വല്ല ഫീലിങ്ങ്സ് ഉണ്ടോ” (സുമേഷ്)

 

Leave a Reply

Your email address will not be published. Required fields are marked *