“മോൾക്ക് പോകാൻ വേറെ സ്ഥലമൊന്നുമില്ലേ. ബന്ധുക്കൾ അങ്ങനെ വല്ലവരും.”
“ഇല്ല ജേക്കബ് അങ്കിൾ. ആർക്കും പപ്പയെ എതിർക്കാനുള്ള ധൈര്യം ഒന്നുമില്ല”
“എന്നാൽ പിന്നെ മോള് തത്കാലം അവിടെ തന്നെ താമസിക്ക്. ഞാൻ അവന്മാരുടെ പറഞ്ഞോളാം.”
“താങ്ക്യൂ അങ്കിൾ.”
“നീ ഫോൺ അവൻ്റെ കൈയിൽ കൊടുക്ക്. “
അവൾ പുറത്തേക്കിറങ്ങി ഫോൺ എൻ്റെ കൈയിൽ തന്നു
“അർജ്ജു ഞാൻ ഇത് സോൾവ് ചെയ്‌തു തരുന്ന വരെ അവൾ അവിടെ നിൽക്കട്ടെ. നിങ്ങൾ രണ്ട് പേരും വഴക്കൊന്നും ഉണ്ടാക്കരുത്.”
അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു.
അന്ന ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി വാതിലടച്ചു.
രാഹുൽ ഒന്നും ഫോണുമെടുത്തു ജെന്നിയെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിലേക്ക് പോയി.
ഇപ്പോൾ തന്നെ രണ്ട് ഹോസ്റ്റലിലും സംഭവം കാട്ടു തീ പോലെ പടർന്നിട്ടുണ്ടാകും. ഇവൾ മനുഷ്യൻ്റെ മാനം കളയും. ഈ നശൂലത്തെ എങ്ങനെയെങ്കിലും ഒഴുവാക്കണം.
ത്രിശൂൽ ഓപ്പറേഷണൽ ഓഫീസ്, ബാംഗ്ലൂർ:
ഓഫീസ് എന്നൊന്നും പറയാൻ സാധിക്കില്ല. ഒരു വീട്. ത്രിശൂൽ ബാംഗ്ലൂർ ടെക്ക് ടീം അവിടെ നിന്നാണ് ഓപ്പറേറ്റ് ചെയുന്നത്. ജീവ ഓപ്പറേഷൻ ഹെഡ് ചെയുന്നത് അവിടെ നിന്നാണ്.
ചെന്നൈയിൽ suspect 1 ഹിറ്റായിട്ടുണ്ട്. താരമണി സ്റ്റേഷനിലാണ്.
ലോക്കൽ പോലീസ് IB ഇറക്കിയ റെഡ് കോർണർ നോട്ടീസിൽ നിന്ന് ആണ് identify ചെയ്തിരിക്കുന്നത്.
ആൾ ചെന്നൈ സെൻട്രലിലേക്ക് പോകുകയാണ്. ലോക്കൽ പോലീസ്കാരൻ കൂടെ ട്രാവൽ ചെയുന്നുണ്ട്. Q ബ്രാഞ്ച് ടീം അറസ്റ്റ് ചെയ്യും.
ജീവ വേഗം തന്നെ ചെന്നൈ ടീമിനെ വിളിച്ചു.
ഉദയ് ബാംഗ്ലൂർ suspect താരമണി സ്റ്റേഷനിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുന്നുണ്ട് ഇടക്കിറങ്ങാൻ ചാൻസുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്താൽ ഉടനെ തന്നെ IB credentials ഉപയോഗിച്ചു ആളെ കസ്റ്റഡിയിൽ എടുക്കണം.
നാലു പേരടങ്ങിയ ഉദയും ടീമും ചെന്നൈ സെൻട്രലിലേക്ക് കുതിച്ചു. അവിടെ എത്തിപ്പോൾ തന്നെ രണ്ടു പേർ ഇറങ്ങി. അറസ്റ്റ് വാച്ച് ചെയ്താൽ മതി. ഞങ്ങൾ തൊട്ടു മുൻപുള്ള സ്റ്റേഷനിലേക്ക് പോകുകയാണ്.