ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

“ജെന്നിയല്ല ബാക്കി ഉള്ളവർ ആ മാത്യു പണ്ട് പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല പിന്നെ  അന്ന് ബസ്സിന്‌ മുൻപിൽ വട്ടം വെച്ചപ്പോൾ എന്നെ അല്ലെ അരുൺ സാർ വിളിച്ചത്.”

“ഒന്ന് പോടാ, ആണുങ്ങളിൽ പകുതി പേർ ട്രവേലെറിൽ ആയിരുന്നു. പിന്നെ ഉണ്ടായിരുന്നവർ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോളാണ് കണ്ടതിനെ പറ്റി ഡീറ്റൈൽഡ് ആയി ഓർക്കാനൊന്നും പോകുന്നില്ല. പിന്നെ ഞാനും ആ സമയത്തു എഴുന്നേറ്റ് നിൻ്റെ അടുത്തു വന്നിരുന്നു.”

“അതു ശരിയാ നിൻ്റെ  പേടിച്ച മുഖം എനിക്ക് ഓർമ്മയുണ്ട്. “

“പേടി ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷേ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.”

“ഞാൻ ചുമ്മാ പറഞ്ഞതാ. “

“അപ്പൊ ശനിയാഴ്ച്ച, അന്നത്തെ പോലെ ഉച്ചക്ക് പാർട്ടി.”

“OK . പക്ഷേ ജീവയോട് ഒന്ന് സൂചിപ്പിക്കേണ്ട. “

“അതിൻ്റെ ആവിശ്യമൊന്നുമില്ല കഴിഞ്ഞ തവണ നമ്മൾ കൂടിയതല്ലേ, അന്ന് പുള്ളി സമ്മതിച്ചതല്ലേ.”

ഓ ശരി.

“നീ തന്നെ എല്ലാവരെയും നേരിട്ട് ക്ഷണിച്ചെരെ”

“നാളെ ക്ലാസ്സിൽ ചെല്ലുമ്പോൾ ഞാൻ പറഞ്ഞോളാം. നിനക്ക് വേറെ ആരെയെങ്കിലും കൂടുതൽ വിളിക്കണോ?”

“ജെന്നിയെ വിളിച്ചാലോ? അല്ലെങ്കിൽ വേണ്ട അവൾ വരില്ല. “

“ആ ബേസ്റ്റ.”

“നീ ചിരിക്കേണ്ട. ആ ടോണിക്ക് പ്രീതിയെ സെറ്റ് ആയിട്ടുണ്ട്. പിന്നെ സുമേഷിനും വിളിച്ചാൽ വരാൻ രണ്ട് മൂന്ന് പേരൊക്ക ഉണ്ട്. അസൂയ വരുന്നുണ്ടെങ്കിൽ നീ വേണേ അന്നയെ വിളിച്ചോ. “

“ഡാ നീ എൻ്റെ കൈയിൽ നിന്ന് വാങ്ങും. “

“ഞാൻ വെറുതെ പറഞ്ഞതാ. വെള്ളമടി പാർട്ടിക്കാണോ പെണ്ണുങ്ങൾ. മനഃസമാദാനമായി ഒന്ന് കൂടിയിട്ട് എത്ര നാളായി.”

“വെള്ളത്തിൻ്റെ കാര്യം പറഞ്ഞപ്പോളാ നീ പോയി വാങ്ങേണ്ടി വരും. “

“അതൊക്കെ ഞാൻ ചെയ്തോളാം. പിന്നെ മറ്റേ ബാച്ചിൽ നിന്ന് ലിജോയെ വിളിക്കുന്നുണ്ട്. “

“അതിനെന്താ ഹോസ്റ്റലിൽ നമ്മളുടെ കമ്പനി അല്ലായിരുന്നോ.”

 

“അർജ്ജു അരുൺ സാർ ഇന്ന് പെട്ടന്ന് പോണ കണ്ടല്ലോ. മുഖം ഒക്കെ വല്ലാണ്ടിരുന്നു. നിന്നോട് വല്ലതും പറഞ്ഞായിരുന്നു. വൈകിട്ട് എസ്കോർട്ടും ഉണ്ടായിരുന്നെങ്കിലും ദീപക്കിനെ  കണ്ടില്ല.”

“അറിയില്ലെടാ എന്തെങ്കിലും എമർജൻസി കാണും, നാളെ ഏതോ സിങ്  വരുമെന്നാണ് മെസ്സേജ് ഉണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *