ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

 

പോകുന്നതിന് മുൻപ് പൂട്ടി ഭൂതത്തിനും അവളെ ഇങ്ങോട്ട് അയച്ച അപ്പച്ചിക്കും ഒരു പണി കൊടുക്കണം.

“മേരി ആന്റി  ഞാൻ അപ്പച്ചിയുടെ അടുത്തേക്ക് പോകുകയാണ്  ബീന മിസ്സിനോട് തിരിച്ചു പോയിക്കോളാൻ പറഞ്ഞേരെ. “

 

പൂട്ടി ഭൂതത്തെ ഒന്ന് പുച്ഛിച്ചിട്ട് പുറത്തോട്ടിറങ്ങി ഒരു യൂബർ ബുക്ക് ചെയ്‌തു. നല്ല ഒരു ഡ്രൈവർ ചേട്ടൻ. പെട്ടിയൊക്ക എടുത്തു ഡിക്കിയിലേക്ക് വെച്ചു തന്നു  നേരെ മറൈൻഡ്രൈവിലെ ഫ്ലാറ്റിലേക്ക്.

പോകുന്ന വഴി സ്റ്റീഫനെ വിളിച്ചു.

“സ്റ്റീഫാ  അർജ്ജു ഒക്കെ താമസിക്കുന്ന ഫ്ളാറ്റിൻ്റെ നമ്പർ ഒന്ന് മെസ്സേജ് പറയാമോ”

“എന്തിനാ ചേച്ചി?”

“ഇവിടെ ഹോസ്റ്റലിലെ ഒരു ചേച്ചിയുടെ റിലേറ്റീവ് അവിടെ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. അവരെ കുറിച്ചുള്ള ഒരു കാര്യം അന്വേഷിക്കാനാണ്.”

“ചേച്ചി അതൊന്നും വിട്ടില്ലേ. എന്തായാലും ഞാൻ ഫ്ലാറ്റ് നമ്പർ അയച്ചേക്കാം.  “

അവന് ഇഷ്ടപ്പെട്ടില്ല. എന്നാലും ഫ്ലാറ്റ് നമ്പർ അയച്ചിട്ടുണ്ട്.

ഇനി സെക്യൂരിറ്റിയെ മറി കിടക്കുകയെന്നതാണ് അടുത്ത കടമ്പ. സ്റ്റീഫൻ പറഞ്ഞതു വെച്ച് ഗേറ്റിൽ തന്നെ തടയും.

ശനിയാഴ്ച്ച ആയതു കൊണ്ട് നല്ല ട്രാഫിക്ക് ഉണ്ട്. ഡ്രൈവർ ചേട്ടൻ്റെ അടുത്ത് ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചു ഫ്ലാറ്റിലേക്ക് എത്തി.

ചേട്ടാ മാക്സിമം അകത്തോട്ട് കയറ്റി നിർത്തിക്കോ.

ഗേറ്റിനടുത്തു boom  barrier ഒക്കെ ഉണ്ട് ഡ്രൈവർ വണ്ടി നിർത്തിയതും ഒരു സെക്യൂരിറ്റിക്കാരൻ  ഓടി വന്നു.

മാഡം ഏത് ഫ്ളാറ്റിലേക്കാണ്. ഞാൻ ഫ്ലാറ്റ് നമ്പർ പറഞ്ഞതും അവരെന്നെ ഒന്ന് നോക്കി. ഗസ്റ്റ് ആണോ അയാൾ മൊബൈലിൽ ആപ്പ് . അപ്പോഴേക്കും ഭാഗ്യത്തിന് ഫ്ലാറ്റിലുള്ള ആരുടെയോ കാർ പുറകിലായി വന്നു.

വണ്ടി അവിടെ പാർക്ക് ചെയ്തോളൂ.

ഗസ്റ്റ് പാർക്കിംഗ് ചൂണ്ടി കാണിച്ചു സെക്യൂരിറ്റി പറഞ്ഞു.

ഡ്രൈവർ ചേട്ടൻ കാര് മുൻപോട്ട് എടുത്തു.

“ചേട്ടാ അങ്ങോട്ടല്ല നേരെ ആ ടൗറിനു താഴേക്ക്. വേഗം എടുത്തോ. “

നടുക്ക് കാണുന്ന ടവർ എത്തിയപ്പോൾ ഞാൻ കാർ നിർത്താൻ പറഞ്ഞു.

ആദ്യം ഒന്നന്ധാളിച്ച സെക്യൂരിറ്റി പിന്നാലെ ഓടി വന്നു.

“ഇവിടെ നിർത്തിക്കോ. എന്നിട്ട് വേഗം എൻ്റെ പെട്ടി എടുത്തു താ. “

Leave a Reply

Your email address will not be published. Required fields are marked *