“അരുൺ സാർ എന്താ പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല.”
“അരുൺ സാർ എവിടെയാണ് എന്ന് നീ ചോദിച്ചോ?”
“ഇല്ലെടാ അന്നേരം അതൊന്നും ചോദിച്ചില്ല. പുള്ളി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ചോദിക്കാം.
അതൊക്കെ പോട്ടെ നീ ഭയങ്കര ഷോ ആയിരുന്നെല്ലോ അതും എൻ്റെ അടുത്ത്. “
“ഡാ സോറിഡാ പെട്ടന്ന് അവളെ കണ്ടപ്പോൾ കൈയിൽ നിന്ന് പോയി. പിന്നെ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ.”
“ഉവ്വ്.”
“ഡാ ഇതിപ്പോ എങ്ങനെയാ സോൾവ് ചെയ്യുക.
“നീ ഒരു പണി ചെയ്യ് റൂമിൽ നിന്നിറങ്ങു. അവൾ പഴം പൊരി തീറ്റിക്കാൻ എല്ലാവരെയും പിടിച്ചു നിർത്തിയിട്ടുണ്ട്. ഞാൻ അരുൺ സാർ വിളിക്കുമോ എന്ന് നോക്കട്ടെ. “
അവൻ ഫോൺ വെച്ചതും ഞാൻ ഇതെങ്ങനെ സോൾവ് ചെയ്യുമെന്നാലോചിച്ചു കിടന്നു .
ഏതാനും മണിക്കൂറുകൾ മുൻപ് അന്നയുടെ ഹോസ്റ്റലിൽ :
രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ തന്നെ റെഡിയായ നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. പക്ഷേ സ്റ്റീഫനെ കാണാനില്ല. അവൻ്റെ ഒപ്പം പോയി മസാല ദോശ കഴിക്കാം എന്ന് വിചാരിച്ചതാണ്. ഈ ചെക്കൻ ഇത് എവിടെ പോയി കിടക്കുകയാണ്.
ഫോൺ വിളിക്കാൻ പോയപ്പോളേക്കും അവൻ്റെ കാൾ ഇങ്ങോട്ട് എത്തി “ചേച്ചി പുറത്തോട്ട് വാ, ഞാൻ ഗേറ്റിനടുത്തുണ്ട്. “
ചീത്ത വിളിക്കാൻ ചെന്നതാണ്. അവൻ ഇളിച്ചോണ്ടിരിക്കുന്നുണ്ട്.
ഹെൽമെറ്റ് ഒപ്പിക്കാൻ കൂട്ടുകാരൻ്റെ അടുത്ത് പോകേണ്ടി വന്നു അതാണ് വൈകിയത്. അവൻ ഒരു ഹെൽമെറ്റ് എൻ്റെ നേരെ നീട്ടി
നേരെ ആര്യാസിലോട്ട് അവിടന്ന് മസാല ദോശ ഒക്കെ കഴിച്ചു വേണ്ടതൊക്കെ വാങ്ങി ഹോസ്റ്റലിലേക്ക് തിരിച്ചു എത്തി. നോട്ട്സ് കമ്പ്ലീറ്റ് ആക്കാനുണ്ട് എന്ന് പറഞ്ഞ അവൻ വേഗം തന്നെ പോയി.
തിരിച്ചു ഹോസ്റ്റലിലേക്ക് കയറിയതും വാർഡൻ മേരി ടീച്ചറും ഒരു സൊസൈറ്റി ലേഡിയും വരാന്തയിലെ കസേരയിലായി ഇരിക്കുന്നുണ്ട്. താഴെയായി എൻ്റെ രണ്ടു suitcase ഉം ബാഗും ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും മേരി ടീച്ചർ എഴുന്നേറ്റു. സൊസൈറ്റി ആന്റിയുടെ മുഖത്തു സീരിയസ് ഭാവമാണ്. സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമാണ് വേഷം. മേക്കപ്പ് ഒക്കെ വലിച്ചു കയറ്റി. നെറ്റിയുടെ നടുക്ക് വലിയ പൊട്ടും. അവരുടെ മുഖമൊക്കെ വല്ലാതെയ്യിട്ടുണ്ട്.