ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

അവൾ സ്വയം പരിചയപ്പെടുത്തി.

മണി ചേട്ടൻ ഒരു വളിച്ച ചിരി പാസാക്കി.

“ചേട്ടാ ഇവിടെ കാലിയായി കിടക്കുന്ന റൂം ഒന്ന് കാണിച്ചു തരാമോ. “

മണി ചേട്ടൻ ഒന്ന്എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും മണി ചേട്ടൻ അവളുടെ കൈയിൽ നിന്ന് ബാഗ്‌ വാങ്ങി. കാലിയായി കിടന്ന റൂമിലേക്ക് നടന്നു.

“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ഇപ്പോൾ വരാം. നല്ല വിശപ്പുണ്ട്. എനിക്കും കൂടി ഫുഡ് ബാക്കി വെക്കേണേ.”

പോകുന്ന വഴി എല്ലാവരോടുമായി  അവളുടെ ഒരു ഡയലോഗ്.

മണി ചേട്ടൻ ബാഗ് വെച്ചിട്ട് പുറത്തേക്കിറങ്ങിയതും വാതിൽ അടഞ്ഞു.  പുള്ളി പോളിൻ്റെ അടുത്ത് നിന്ന് ഫുഡ് പാക്കറ്റ്കൾ വാങ്ങി കൊണ്ട് അടുക്കളയിലേക്ക് പോയി.

രാഹുൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്.

“ഇതിപ്പോ ഇവിടെ എന്താ ഉണ്ടായേ”    രമേഷിൻ്റെ വക ഊള ഡയലോഗ്.

ആർക്കും വലിയ മിണ്ടാട്ടമൊന്നുമില്ല.  എല്ലാവരും ഒന്ന് പോയിരുന്നെങ്കിൽ രാഹുലിൻ്റെ അടുത്ത് കാര്യങ്ങൾ പറയാമായിരുന്നു.

ഞാൻ പതുക്കെ റൂമിലോട്ട് പോയി. രാഹുൽ പിന്നാലെ വരുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.

രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും അവൻ വന്നില്ല.  റൂമിൽ നിന്ന് ഞാൻ വന്നപ്പോളേക്കും  എല്ലാവരും നല്ല പോളിംഗ് ആണ്. ഡൈനിങ്ങ് ടേബിളിൽ കറക്റ്റ് 8 പേർക്കിരിക്കാനുള്ള സീറ്റ് അതിൽ എല്ലാവരും ഇരുന്നു കഴിഞ്ഞു. ഞാൻ മാത്രം പുറത്തു. അല്ലെങ്കിലും കഴിക്കാനുള്ള മൂഡ് ഒക്കെ പോയി. രാഹുൽ ആണെങ്കിൽ വാശിക്ക് എല്ലാവരെയും തീറ്റിക്കുന്നുണ്ട. ഫുഡെല്ലാം  കഴിച്ചു തീർത്തു അന്നയെ പട്ടിണിക്കിടനാണോ ആവൊ.

അപ്പോളാണ്  അന്ന റൂമിൽ നിന്നിറങ്ങി വന്നത്.  കുളിച്ചു ഫ്രഷായിട്ടുണ്ട്. ഒരു ഫുൾ length സ്കർട്ടും ടീഷർട്ടുമാണ്  വേഷം. തലയിൽ നിന്ന് വെള്ളമൊക്ക T ഷർട്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

എന്നെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചിട്ട് കഴിക്കുന്നവന്മാരുടെ അടുത്തേക്ക് നീങ്ങി

“ഹാ വീട്ടിൽ ആകെയുള്ള പെണ്ണ് എത്തുന്നതിൻ്റെ മുൻപ് നിങ്ങളൊക്കെ തീറ്റ തുടങ്ങിയോ? നിങ്ങളൊക്കെ എന്തു ഫ്രണ്ട്സാണ്  “

നേരെ ചെന്ന്   കഴിക്കാനുള്ളത്  ഒരു പ്ലേറ്റലേക്ക്  എടുത്തു.

“അർജ്ജു കഴിക്കാൻ വരുന്നില്ലേ.”

എൻ്റെ വീട്ടിൽ വന്നിട്ട് എന്നെ ക്ഷണിക്കുന്നു പുന്നാര മോൾ. എനിക്കങ്ങോട്ട് ചൊറിഞ്ഞു കയറി വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ അവള് ചിലപ്പോൾ എല്ലാം വിളിച്ചു കൂകും

Leave a Reply

Your email address will not be published. Required fields are marked *