ഇനി അവൾ ഒരു ബ്ലഫ് അടിച്ചതാണോ?
“ഏതു ശിവ ഏത് നിതിൻ ? നീ ആരുടെ കാര്യമാണ് പറയുന്നത്?”
കാര്യമൊന്നുമില്ലെങ്കിലും എൻ്റെ വായിൽ നിന്ന് അതാണ് വന്നത്.
“ശിവ രാജശേഖരൻ, അധവ സൈക്കോ ശിവ, വീട് പൂനെ, എഞ്ചിനീയറിംഗ് പഠിച്ചത് ബാംഗ്ലൂർ, പെങ്ങളുടെ പേര് അഞ്ജലി. “
അപ്പോഴേക്കും ശബ്‌ദം പുറത്തേക്ക് കേൾക്കാത്ത കാരണമാണ് എന്ന് തോന്നുന്നുന്നു. എല്ലാവരും വാതിലിൻ്റെ അടുത്ത് വന്ന് നോക്കുന്നുണ്ട്.
ഇനി എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും കേൾക്കും.
അവൾ ഒന്നും മിണ്ടാതെ ബാഗുമെടുത്തു ലിവിങ് റൂമിലേക്ക് ഇറങ്ങി. ഒരു കൂസലുമില്ലാതെ നേരെ പോയി suitcase കൾ എടുത്തു.
“അർജ്ജു ഏതാണ് എൻ്റെ മുറി?”
“ഡീ… ഇവിടെ പൊറുതി തുടങ്ങാമെന്ന് കരുതേണ്ട.”
രാഹുൽ കണ്ട്രോൾ പോയി അലറി. മാത്യ അവൻ അക്രമാസക്തനായാൽ തടയാൻ റെഡിയായാണ് നിൽക്കുന്നത്
ഞാൻ വേഗം അവൻ്റെ അടുത്തേക്ക് ചെന്ന് ചെവിയിൽ പറഞ്ഞു
“ഡാ ഇപ്പോൾ വേണ്ട. അവൾ ചില കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്”
അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി, എന്നിട്ടവളെയും
“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”
എല്ലാവരെയും കാണിക്കാൻ വേണ്ടിയുള്ള അഭിനയം കുറ്റം പറയരുതല്ലോ ഉഗ്രൻ പെർഫോമൻസ് .
അപ്പോളാണ് കാളിങ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല എല്ലാവരും അന്ധാളിച്ചു നിൽക്കുകയാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി വാതിൽ തുറന്നു.
“ഫുഡ് ആണ്.” അവൻ അവിടന്ന് വിളിച്ചു നടന്നു
നേരത്തെ ഓർഡർ ചെയ്‌ത ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ്ക്രീമും.
അന്ന പെട്ടിയും ഉരുട്ടികൊണ്ട് മണി ചേട്ടൻ്റെ അടുത്തേക്ക് ചെന്നു.
“മണി ചേട്ടൻ അല്ലേ. കഴിഞ്ഞയാഴ്ച്ച ഇവിടെ വന്ന സ്റ്റീഫൻ്റെ ചേച്ചിയാണ്. ഇവരുടെ ക്ലാസ് മേറ്റ് ആണ്. “