ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Posted by

എന്തൊക്കെ വാങ്ങി അമ്മേ ?
ആഹ് എല്ലാം ഉണ്ട്
ഞാന്‍ ഒന്നു ചിരിച്ചു
ചേച്ചി വരാറായില്ലേടാ ? ?
ആഹ്
ഞാന്‍ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളു അപ്പോഴാണു ദൂരേന്നു ചേച്ചി ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നത് പുള്ളിക്കാരി ഓടി ഞങ്ങളുടെ കുടയില്‍ കയറി അങ്ങനെ ഞങ്ങള്‍ മൂന്നാളും ഒരു കുടയും. അപ്പോള്‍ പിന്നെ നനഞ്ഞ കാര്യം പറയണ്ടല്ലോ. അങ്ങനെ ഞങ്ങള്‍ വീട്ടിലെത്തി വീടിനു മുന്നില്‍ വലിച്ചുകെട്ടിയിരുന്ന ടാര്‍പ്പായയില്‍ നിന്നും മഴ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു അതു കണ്ടപാടെ അമ്മ ഓടി അടുക്കള വശത്തെക്ക് ചെന്നു ഒരു തൂമ്പാ എടുത്തോണ്ട് വന്നു മുറ്റത്തേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം പോകാനായി ചാലു കീറി വിട്ടു ഈ സമയം ചേച്ചി ഓടി അകത്തു കയറി കാരണം വെള്ളം ഒലിച്ചിറങ്ങിയതിന്റെ ദേഷ്യത്തില്‍ അമ്മയുടെ നല്ല ചീത്ത കേള്‍ക്കണ്ടി വരും ചേച്ചിയുടെ പിന്നാലെ ഞാനും ഓടി അകത്തു കയറി
പെയ്തുക്കൊണ്ടിരുന്ന മഴയുടെ ശക്തി അല്‍പ്പമൊന്നു കുറഞ്ഞു ഞാന്‍ കുളിക്കാനായി തലയില്‍ അല്‍പ്പം എണ്ണയൊക്കെ തേച്ചു കുളിമുറിയുടെ മുന്നിലേക്ക് ചെന്നു ഈ സമയം ചേച്ചി കുളിക്കുകയായിരുന്നു ഞാന്‍ പുറത്തു നിന്നും ചേച്ചിയെ വിളിച്ചു
ചേച്ചി കഴിഞ്ഞോ ?
ആഹ് കഴിഞ്ഞടാ
അമ്മ എവിടെ ഇവിടൊന്നും കാണുന്നില്ലല്ലൊ ?
ആഹ് അമ്മ ചിറയിലേക്ക് പോയി
എന്തിനു ?
ആഹ് നല്ല കാറ്റുണ്ടയിരുന്നല്ലൊ തേങ്ങാ വല്ലതും വീണോ എന്നു നോക്കാന്‍ പോയതായിരിക്കും
ഓഹ് പിന്നെ തേങ്ങാ അതും ഈ രാത്രിയിലല്ലെ തേങ്ങാ തപ്പാന്‍ പോകുന്നത്
ഞങ്ങളുടെ വീടിന്റെ പുറകുവശം ഒരു ചിറയാണു വാഴയും കവുങ്ങും മുളയും തെങ്ങും എല്ലാമുണ്ട് നല്ല കാറ്റും മഴയും ഉള്ളപ്പോള്‍ തെങ്ങാ വീഴും അമ്മ അതെടുക്കനാണു പോയിരിക്കുന്നത് കാര്യമൊക്കെ ശരിയാണു കാശ് കൊടുക്കാതെ തേങ്ങായൊക്കെ കിട്ടും പക്ഷേ ഇഴജന്തുക്കള്‍ ഒരുപാടുണ്ട് അതുകൊണ്ട് എനിക്ക് ഒരു പേടിയാണു എനിക്കാണേല്‍ ഒരു ചെറിയ നീര്‍ക്കോലിയെ കണ്ടാല്‍ അന്നത്തെ ദിവസത്തെ ഉറക്കം പോകും ഈ സമയം ചേച്ചി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *