കയ്യില്‍ മും അമര്‍ത്തി ഒരുപാട് കരഞ്ഞു ഞാന്‍ ഒരു വിധത്തില്‍ അമ്മയേ ആശ്വസിപ്പിച്ചു
മോനേ ചിക്കൂട്ടാ
എന്താ അമ്മേ ?
മോനു ഞാന്‍ അമ്മയാണെന്നു പറയുമ്പോള്‍ നാണക്കേട് തോന്നാറുണ്ടോ ?
ഇല്ലമ്മെ ഇതെന്നാ ഇങ്ങനൊക്കെ ചോദിക്കുന്നത് ?
ഒന്നുമില്ല
അപ്പോഴേക്കും ചേച്ചി ഒരു പാത്രം നിറയെ കഞ്ഞിയും കപ്പയും മീന്‍ കറിയുമായി അവിടേക്ക് എത്തിയിരുന്നു
എവിടെ എവിടെ നമ്മുടെ മഞ്ചു ?
പോ ചേച്ചി മതി നിര്‍ത്ത്
നീ പോടാ ഞാന്‍ എന്റെ സീരിയല്‍ നടിയെ കാണാന്‍ വന്നതാ
അതു പറഞ്ഞപ്പോഴേക്കും അമ്മയൊന്നു ചിരിച്ചു പിന്നെ എന്തൊക്കെയോ പറഞ്ഞു ചേച്ചി അമ്മയെ കളിയാക്കിക്കൊണ്ടിരുന്നു അങ്ങനെ ചേച്ചി തന്നെ അമ്മക്ക് കഞ്ഞിയും കപ്പയും മീന്‍ കറിയും കുഴച്ചു വാരിക്കൊട്ടുത്തു കൂടെ എനിക്കും അങ്ങനെ ഞങ്ങള്‍ കുറേ നേരം തമാശയൊക്കെ പറഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു അവിടെ അങ്ങനെ ഇരുന്നു പിന്നെ അമ്മ നന്നായി പാട്ട് പാടും കേട്ടോ എന്തായാലും അമ്മയുടെ ഇഷ്ട്ടഗാനമായ കാലപ്പാനിയിലെ ചെമ്പൂവേ പൂവേ പാട്ടും കിട്ടി ഇടയില്‍ എപ്പോഴോ മഴ വന്നപ്പോള്‍ ആണൂ വീട്ടിലേക്ക് കയറിയത്
സമയം ഏതാണ്ട് രാത്രി 11 മണി കഴിഞ്ഞിരുന്നു അമ്മയും ചേച്ചിയും ഉറങ്ങാന്‍ കിടന്നിരുന്നു ഞാന്‍ ഹാളില്‍ അമ്മയുടെ ഫോണില്‍ എന്തൊക്കെയൊ വീഡിയോ കണ്ടങ്ങനെ കിടക്കുവായിരുന്നു അപ്പോഴാണു അമ്മയുടെ ഫോണിലേക്ക് അലമാര കമ്പനിയുടെ മുതലാളി ക്രിഷ്ണന്‍ സാറിന്റെ കോള്‍ വന്നത് ഞാന്‍ ചാടി എടുത്തു
ഹലോ സാറേ
ആഹ് ചിക്കു ആണോടാ ?
അതേ സാറേ
ആഹ് സൈന ഉണ്ടോടാ ?
ആഹ് അമ്മ കിടന്നു എന്താ സാറേ വിളിക്കണോ ?
ഓഹ് കിടന്നെങ്കില്‍ വിളിക്കണ്ട