അരിയുമ്പോൾ പോലും മേയ്ക്കപ്പ്
ചെയ്ത് ഉടുത്തൊരുങ്ങി ഇരിക്കുന്ന
കഥാപാത്രങ്ങളെയാണല്ലോ നമ്മൾ
കാണാറുള്ളത്.. ആകെ ശ്രദ്ധിക്കാൻ
കിട്ടിയ നാല് ഞായറാഴ്ചകളിലും
സെയിം കാഴ്ചകളായിരുന്നു ഞാനും
ടീച്ചറാന്റിയിൽ കണ്ടത്. പട്ട് സാരി
ഉടുത്തിട്ടില്ല എന്ന കാര്യം ഒഴിച്ചാൽ
ഉമ്മറത്തെ ചൂരൽ കസേരയിൽ
ഇരുന്ന് വീട് ഭരിക്കുന്ന കൊച്ചമ്മ
ടീച്ചറാന്റി തന്നെയായിരുന്നു എന്റെ
കാഴ്ചകളിൽ.അതുകൊണ്ടാണ്
വലിയ പ്രായം തോന്നില്ലെങ്കിലും
ടീച്ചറാന്റി എന്ന് വിളിയ്ക്കാൻ മനസ് പറഞ്ഞത്…….
“എന്താങ്ങനെ നോക്കി നിക്കന്നത് ,
ഇവിടെതൊക്കെ പതിവാ” ആന്റി
വണ്ടി വെട്ടിച്ച് പോയ വഴിയിലേക്ക്
നോക്കി മിഴിച്ചു നിന്ന എന്നെ നോക്കി താഴെ നിന്ന് ഇല്യാസ്ക്ക
കൈ വീശി…
“പെട്ടന്ന് ഒച്ച കേട്ട് പേടിച്ച്
പോയി” ഇല്യാസ്ക്കയുടെ നല്ല
സൗഹൃദ ഭാവം കണ്ട് ഞാനും
താഴേക്ക് കുനിഞ്ഞു നിന്നുകൊണ്ട്
കുശലം പറഞ്ഞു.
“ബാ.. അകത്തിരുന്നു വർത്താനം
പറയാ..” ഇല്യാസ്ക്ക വളരെ
സ്നേഹത്തോടെ വിളിക്കുന്നത്
കണ്ട് ഞാൻ വാതിലടച്ച് താഴേക്ക്
ചെന്നു.“ബാ.. ഇരിക്ക് .. ബാ… ബാ”
താഴേയ്ക്ക് ചെന്ന് എന്നെ സ്വീകരിച്ച്
ഇരുത്തിയത് ഒരു വലിയ കൂട്ടം ആളുകളാണ്. ഇവിടെ ഇത്രയും
ആളുകളോ എന്ന് അന്തിച്ച് നോക്കി
വരുമ്പോഴേയ്ക്കും ഇല്യാസ്ക്ക
എന്നെ മുറിയിലേക്ക് വിളിച്ചിരുത്തി
വർത്താനം പറയാൻ തുടങ്ങി…
നല്ല മൊഞ്ചത്തികൾ മൂന്നാല്
പേരടക്കം പത്ത് പന്ത്രണ്ടാളുകളെ
മിന്നായം പോലെ കണ്ടു….
പതിവായി അടച്ചിട്ട വീട്ടിൽ നിന്ന്
ഒരു ശബ്ദവും ഞാറാഴ്ച പോലും കേട്ടിട്ടില്ല. അവരുടെ പ്രൈവസി;
പിന്നെ നമ്മൾ വരുത്തനൊരാളും!,
എന്നതുകൊണ്ട് മുട്ടി നോക്കാനും
തോന്നിയില്ല. പിന്നെ നേരത്തെ
പറഞ്ഞ പണിക്കാരൻ സ്റ്റാറ്റസ്
തന്നെ മെയിൻ കാര്യം..!!
“ആയമ്മേ ടേ ഭരണമാണ് മൊത്തം”
ഇല്യാസ്ക്ക ഒരു സിഗററ്റെടുത്ത്
കത്തിച്ച് പതിവ് മലയാളി ആണത്തം
കാണിച്ച് കൊണ്ട് പുകയൂതി വിട്ട്
ചാരിയിരുന്നു..
“ഓഹ്.. ഞാൻ വിചാരിച്ചു ആ
കാറ് ഇടിച്ചു കയറ്റിയെന്ന്..” ഞാൻ
സൗഹൃദം ഭാവിച്ച് തുറന്ന മട്ടിൽ
സംസാരം തുടങ്ങി. അല്ലെങ്കിലും
പതിവില്ലാത്ത കാഴ്ച വല്ലതും
കണ്ടാൽ നമ്മൾ മലയാളികൾ
കുറ്റം പറഞ്ഞ് വേഗം സൗഹൃദം
തുടങ്ങുമല്ലോ! എനിക്കെന്തായാലും