പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല രാമേട്ടൻ നമ്മുടെ വീടും പറമ്പും നന്നായ് തന്ന പരി പാലിക്കുന്നുണ്ട് …….. ഈ പറമ്പിൽ നിന്ന് കിട്ടുന്ന അനുഭവത്തിൻ്റെ പകുതിയും രാമേട്ടൻ ഇവിടെ ത ന്നെ ചിലവാക്കുന്നുണ്ട് ! …….. അതിനു ഉദാഹ രണം ആണ് ദേ ആ കാണുന്ന കുളം ! നമു ക്ക് അത് വഴി പോകാം ചേച്ചി കുളവും കാണാലോ ! ഇന്ന് നമ്മൾ അത് വരെ മാത്രേ പോകുന്നുള്ളു ……… എന്ന് പറഞ്ഞു അവൻ്റെ കൈ പിടിച്ചു അവൾ മുന്നേ നടന്നു ………
കുളത്തിനു അടുത്ത് എത്തിയ അവൻ അൽ ഭുതതോടെ പറഞ്ഞു ! ഇത് അടി മുടി മാറിയല്ലോ ….. മുമ്പ് ഈ കുളം തറ നിരപ്പിൽ ആയിരുന്നു ! ഇപ്പൊ കുളം കാണണമെങ്കിൽ മൂന്ന് പടി കയറണം ……… കുളത്തിലേക്ക് ഇറങ്ങാൻ ഇടതു വശത്ത് കൂടി അടിത്തട്ട് വരെ പടികൾ നിർമിച്ചിട്ടുണ്ട് മേലെ നിന്ന് നാലാമത്തെ പടി വരെ മാത്രേ വെള്ളം കയറു ………. അതിനു മേലേക്ക് വരുന്ന വെള്ളം സൈഡിലെ വലിയ പൈപ്പ് വഴി പുറത്തെ പറമ്പിലേക്ക് ഒഴുകി പോകും ………
കുളത്തിലേക്ക് ഇറങ്ങിയ അവൻ വെള്ളത്തിന് തൊട്ടു മേലെയുള്ള പടവിൽ നിന്നു ! അവനു തൊട്ടു പിന്നിലെ പടവിൽ നിന്ന ലക്ഷ്മി അവൻ്റെ ചുമലിൽ പിടിച്ചു കൊണ്ട് ചൊതിച്ചു കുട്ടാപ്പു എന്താ ആലോചിക്കുന്നത് ? ……….
കുളിക്കാൻ തന്നെ ! ……..
ചേച്ചി നോക്കിയേ ! എത്ര തെളിഞ്ഞ വെള്ളമാ അടിത്തട്ടിലെ ചെറിയ മണൽ തരി പോലും നന്നായ് തെളിഞ്ഞു കാണാം ! മുമ്പൊക്കെ അപ്പടി ഓരും ചളിയും ആയിരുന്നു ഇതിൽ ………. എന്നു പറഞ്ഞ് അവൻ തൻ്റെ ചുമലിൽ നിന്ന് തോർത്ത് എടുത്തു ലുങ്കി അഴിച്ചു തോർത്ത് ഉടുത്ത് കുളത്തിലേക്ക് ഒറ്റ ചട്ടം ആയിരുന്നു ……… ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ട പോലെ കുളത്തിൽ മുങ്ങി പൊങ്ങി ചാടി മറിഞ്ഞ് അവൻ അർമാതിക്കുന്നതു കണ്ട അവൾക്കും അവനൊന്നിച്ച് കുളിക്കാൻ തോന്നി ……….