വേഗം തന്നെ സാധനങ്ങളും വാങ്ങി അവർ യാത്ര തുടർന്നു പത്തരയോടെ വീടെത്തിയ അവർ വീടിൻ്റെ പൂമുഖത്ത് കാർ പാർക്ക് ചെയ്തു ………. കാറിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി മുറ്റത്ത് ചുറ്റിനും വച്ച് പിടിപ്പിച്ചിരുന്ന മാങ്ങാറ ചെടിയുടെ അടുത്തേ ക്ക് പോയി ……… അതിലെ മഞ്ഞ നിറത്തിൽ വിടർ ന്നു നിന്ന വട്ടത്തിലുള്ള പൂക്കളെ അവൾ കുനിഞ്ഞു നിന്ന് നിന്ന് തൻ്റെ വലതു കൈത്തലം കൊണ്ട് മെല്ലെ തലോടി ………
തിണ്ണയിലേക്ക് കയറിയ അവൻ വരാന്തയിലെ അരമത്തിലിനോട് ചേർത്ത് ഇട്ടിരുന്ന അച്ഛൻ പതി വായി ഇരിക്കാറുള്ള ഈസി ചെയർ കണ്ട അവൻ്റെ കാലുകൾ യാന്ത്രികമായി അതിനടുതെക്ക് ചലി ച്ചു ……… ഒരു നിമിഷം ചെയറിൽ നോക്കി നിന്ന അവൻ പതിയെ അതിൽ നീണ്ടു നിവർന്നു ചാരി കിടന്നു ! ………
മാങ്ങാറ ചെടിയിലെ ഇല പറിച്ചു തിരുമ്മി നിവ ർന്നു നിന്ന ലക്ഷ്മി അതിനെ മണത്തു ! ……… പുളിയുള്ള പച്ച മാങ്ങ യുടെ മണം മൂക്കിലേക്ക് വലിച്ചുകയറ്റി മണത്തു കൊണ്ട് അവൾ ഉമ്മറത്തെ അരമതിലിന് മുന്നിലെ തിണ്ണയിലേക്ക് കയറി ……….
ഈസി ചെയറിൽ മച്ചിലേക്ക് നോക്കി ചാരി കിടക്കുന്ന അവനോടു അവൾ ചൊതിച്ചു എന്ത് പറ്റി മോനെ ? ………. അച്ഛൻ പതിവായി ഇരിക്കാരുള്ള ഈ ചാരു കസേരയിൽ ഇങ്ങനെ ഇരിക്കുമ്പോൾ പണ്ട് ഞാൻ അച്ഛൻ്റെ മടിയിൽ ഇരുന്നു നെഞ്ചിലേ ക്ക് ചാരി കിടക്കുന്ന ഓർമ്മയാണ് ചേച്ചി പെട്ടെന്ന് മനസ്സിലേക്ക് ഓടി വരുന്നത് ……. അച്ഛനും അമ്മ യും തങ്ങളെ വിട്ട് പോയതിൽ അവനു അതി യായ ദുഃഖം ഉണ്ട് എന്ന് മനസ്സിലാക്കിയ ലക്ഷ്മി നിമിഷ ങ്ങളോളം തൻ്റെ ഒരു കൈകളിൽ അവനെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ……… വിഷമിക്കാതെ മോന് ഈ ലേക്ഷ്മിയെച്ചി ഇല്ലെ കൂടെ ………
മോനിരിക്ക് നമ്മൾ വന്ന വിവരം ഞാൻ രാ മെട്ടനോട് പറഞ്ഞിട്ട് വേഗം വരാം എന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൻ പറഞ്ഞു നില് ക്കു ലക്ഷ്മിയെച്ചി ഞാനും കൂടെ വരാം ……….. അവൻ്റെ കൈ പിടിച്ചു പറമ്പിലൂടെ രാമേട്ടൻ്റെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു എന്നെ കണ്ടാൽ രാമേട്ടൻ തിരിച്ചു അറിയുമോ ആവോ ……….