പ്രാന്ത് പിടിക്കാൻ തുടങ്ങി.എവിടെയൊക്കെയോ പിഴച്ചോന്നൊരു സംശയം. അമ്മ തല്ലിയതിന് എനിക്ക് വിഷമമുണ്ട്.. അതിനേക്കാൾ കൂടുതൽ അനു എന്നോട് ചെയ്തതിനല്ലേ ഞാനിറങ്ങിപ്പോന്നത്?.. അമ്മ തല്ലിയതും അനു കാരണം ആണെന്ന് ഞാൻ കരുതി. ശെരിക്കും അതല്ലേ നടന്നത്?? ഒന്നും ഓർക്കാനാണ് കഴിയാത്തത്. തല പൊളിയുന്ന പോലെ തോന്നൽ. എന്നെയും ചെറിയമ്മയും തെറ്റിക്കാൻ അമ്മ നോക്കിയെങ്കിൽ, അന്ന് മാളിൽ വെച്ചു നടന്നതും അമ്മ കാരണം ആണോ?.. ആലോചിക്കാൻ വയ്യ.
അന്ന് വയലിൽ നിന്ന് വീട്ടിലേക്ക് ഞങ്ങൾ തിരിച്ചു വന്നപ്പോൾ.. അമ്മ സാധാരണ പോലെയല്ല സംസാരിച്ചത് എല്ലാം കണ്ടു കാണും.
“അഭീ…” അജിൻ വിളിച്ചു. സൈഡിൽ ബെഡിലേക്ക് ചേർന്നിരുന്ന് അവനൊന്നു ശങ്കിച്ചു.
“ന്താടാ? എന്താ പ്രശ്നം..” കുറച്ചു നേരമായി അവന്‍റെ പരുങ്ങൽ ഞാൻ ശ്രദ്ധിക്കുന്നു. കയ്യിലെ എന്റെ ഫോൺ തുറന്നു അവനൊരു മെസ്സേജ് കാട്ടി. ബാങ്കിൽ നിന്നാണ്.പൈസ എടുത്ത മെസ്സേജ്.മനസ്സിലാവാതെ ഞാനവന്‍റെ മുഖത്തേക്ക് നോക്കി..
“ഐറ…..” തല ചൊറിഞ്ഞുകൊണ്ടവന്‍ നിർത്തി..
“അവളെവിടെ…??” എനിക്ക് വീണ്ടും സംശയം വന്നു.ഞാനവളുടെ കൂടെയല്ലേ ഇന്നലെപ്പോയത്?.എവിടെയോ എന്തൊക്കെയോ ഓർമയുണ്ട്..
“അവൾക്കെന്ത് പറ്റി..?”
“ഇന്നലെ മുതൽ മിസ്സിംഗ് ആണ്.. നിന്റെ കാർഡിന്റെ നമ്പർ അവൾക്കറിയോ…?..”അറിയാതെ ചിരി വന്നുപോയി. നമ്പർ ഒക്കെ അവൾക്കറിയാം. ഹീറിനെയും അവളെയും കൊണ്ട് പുറത്ത് പോയപ്പോ പൈസ എടുത്തത് അവളാണ്..ഒരുത്തി കൂടെ എന്നെ പറ്റിച്ചോ?? ഒരു രാത്രികൊണ്ട് കയ്യിലുള്ളത് കൊണ്ടവൾ മുങ്ങി.. കള്ളി.. പെരും കള്ളി.അജിൻ ഞാൻ ചിരിക്കണ കണ്ട് ഏതോ ഭാവത്തോടെ നോക്കി.
“അവൾ കൊണ്ടോയിക്കോട്ടെ. എന്താന്ന് വെച്ചാൽ കാട്ടട്ടെ.. ” ഉള്ളിലുള്ളയാരും കേൾക്കാതെ ഞാനജിനോട് ആഗ്യം കാട്ടി പറഞ്ഞു. അവൾക്ക് അതുകൊണ്ട് തൃപ്തി ആവുമെങ്കിൽ ആവട്ടെ.പൈസ കൊണ്ട് എനിക്കിപ്പോ സമാധാനമൊന്നും കിട്ടില്ലല്ലോ.പോട്ടെ എല്ലാം കിണ്ടിയും
“നീ പോവണില്ലേ…നാട്ടിലേക്ക് ?” ഇന്നജിൻ പച്ചയാണെന്ന് തോന്നി. നല്ല ഭാവങ്ങൾ ഒക്കെ മുഖത്തേക്ക് വരുന്നുണ്ട്.
“ഇല്ലാ….” പോവണ്ടന്ന് തന്നെയാണ് മനസ്സിൽ.
“അഭീ… ഞാൻ പോവ്വാ.!! നാട്ടിലേക്ക്. മടുത്തെടാ… എത്ര കാലംന്ന് വെച്ചാ ഇവിടെ ഇങ്ങനെ ആർക്കും ഉപകാരമില്ലാതെ. ” ഹാളിൽ ഹീറിന്റെയും ഗായത്രിയുടെയും ചെറിയ ശബ്‌ദം മാത്രം.. അച്ഛന് ഫോണിൽ ആരോടോ സംസാരിക്കുന്നു.. അജിൻ വല്ലാതെ മാറിയ പോലെ. തലതാഴ്ത്തി അവന് എന്തൊക്കെയോ ചികഞ്ഞെടുക്കുകയാണ്. റൂം മൊത്തം വല്ലാത്ത നിശബ്ദത.മരണ വീടിന്റെ അന്തരീക്ഷം.