മിഴി 7 [രാമന്‍]

Posted by

“തകർന്നു പോയ അവൾ കണ്ടെത്തിയരു ബുദ്ധി. നീ അനുവിനോട് തെറ്റിന്നറിഞ്ഞപ്പോ അവൾക്കവസരവും കിട്ടി.നിന്നെ ഇത്തിരി കാലം മാറ്റി നിർത്താൻ കാട്ടികൂട്ടിയതാ അതൊക്കെ.” അതൂടെ പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ ശെരിക്ക് തളർന്നു.അമ്മക്കെല്ലാ കാര്യവും അറിയാമായിരുന്നോ?. പിന്നോട്ട് ആലോചിക്കുമമ്പോ.. ഓർമ വരുന്നുണ്ട്.അമ്മക്ക് ഒരു സമയത്ത് മാറ്റാമുണ്ടയിരുന്നു .എന്നാൽ അച്ഛന്റെ വായിൽ നിന്ന് തന്നെ അത്‌ കേട്ടപ്പോ എന്തോ പോലെ..
എന്ത് ഞാൻ അച്ഛനോട് പറയും? എന്ത് ഞാൻ ന്യായീകരിക്കാൻ നോക്കും?
ഇതുവരെ അധികവും ഞാനച്ഛനോട് തുറന്നു പറഞ്ഞിട്ടില്ല. അമ്മയായിരുന്നെന്‍റെ കൂട്ട്.എല്ലാം പറയുന്നൊരാൾ. അച്ഛനെ ഇങ്ങനെ ഫേസ് ചെയ്യാന്‍ വയ്യ. ചീഞ്ഞ തക്കാളി പോലെ, എന്റെ മുഖം ഇപ്പൊ വികൃതമായി കാണും.
റൂമിൽ ഒന്നുകൂടെ നിശബ്ദത നിറഞ്ഞു.അച്ഛൻ ഫോണിൽ തോണ്ടി സ്വന്തം ചെവിയിലേക്ക് വെച്ചു.ഡോർ തുറന്നു അജിൻ ഉള്ളിലേക്ക് കേറി.
“അഭീ.. ആ ഫോണൊന്ന് താ” അവന്‍റെ മുഖത്തിത്തിരി പരുങ്ങലുണ്ടായിരുന്നു. എന്തിന്? ഇന്നലെയെന്തൊക്കെ സംഭവിച്ചന്നൊരൂഹവുമില്ല.. ഇപ്പോഴാ ഇവനെയൊന്ന് കാണുന്നത് തന്നെ.ഫോൺ തപ്പി കണ്ടില്ല.ഞാൻ ഹീറിന്റെ കയ്യിലുണ്ടെന്ന് കാണിച്ചപ്പോ.. അവന് വേഗം നടന്നു അകത്തേക്ക് ഓടി..
“ഹലോ…” അടുത്തിരുന്ന അച്ഛന് ഫോണിൽ പറഞ്ഞു..
“ഹാ എത്തി…”
“കൊഴപ്പൊന്നും ഇല്ലടോ .”എന്റെ മുഖത്തേക്ക് നോക്കി അച്ഛന് ചിരിച്ചപ്പോ തന്നെ അപ്പുറത്തമ്മയാണെന്ന് കത്തി.
“എന്തിനാ അതൊന്നും വേണ്ട.ഞാൻ വരുമ്പോ അവനും കൂടെക്കാണും ” ആ വാക്കിലൊരുറപ്പുള്ളപോലെ.എന്നാ ഞാനത്‌ കാര്യമാക്കിയില്ല. എന്തിനു പോണം?
“അവന് ഉറക്കത്തിലാ.. പിന്നെ വിളിക്കാം ..” അച്ഛന് ഫോൺ വെച്ചു.
“കണ്ടോ അവളിപ്പോഴും നീയെപ്പഴാ വരാന്ന ചോദ്യം..പറ്റി പോയി എന്നവൾ ഒരുപാട് പറഞ്ഞു കരഞ്ഞഭീ അവൾക്ക് വേറെന്ത് ചെയ്യാൻ പറ്റും.??.”ഗ്ലാസ്സിലെ വെള്ളം തീർന്നു.ഇറക്കുന്ന വെള്ളം ആ തൊണ്ടയിലൂടെ ഇഴഞ്ഞു പോവുന്നത് കാണാം..
“നീയ്യും അനുവും തമ്മിലെന്ത് പറ്റിയെന്നനിക്കറിയില്ല. എന്നാലും ഒരു കാര്യമഭീ. ഒന്ന് സംസാരിക്കാമായിരുന്നിലെ അവളോട്?? എന്താ സംഭവിച്ചത് എന്നെങ്കിലും ചോദിക്കാമായിരുന്നില്ലേ?ഇനി നിങ്ങൾ തെറ്റാവ്വേണ്ടി അമ്മയും ന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുണ്ട്..കഴിയുമെങ്കിൽ ഒന്ന് സംസാരിക്ക് ” ഇത്ര ദിവസം ഇല്ലാത്ത എന്തൊക്കെയോ മനസ്സിൽ നിറച്ചു അച്ഛന് എഴുന്നേറ്റു. തോളിൽ അമർന്ന ആ കൈ പറച്ചു സോഫയിൽ ഇരുന്ന് ഫോൺ നോക്കുന്ന അജിന്റെ അടുത്ത് ചെന്നിരുന്നു.
ഉള്ളിൽ ,കിച്ചണിൽ നിന്ന് ഹീർ ചായയും കൊണ്ടെത്തി. വേണ്ടായിരുന്നു. വാങ്ങിയില്ല . ഗായത്രി വന്നു ശല്യം ചെയ്തില്ല. ആ നോട്ടത്തിൽ ഒന്നു വിട്ടു പറയാനോ,ഒരു ചിരി കൊടുക്കാനോ തോന്നുന്നില്ല. നോട്ടം കണ്ടാൽ ഞാൻ ചാവാൻ കിടക്കണന്ന് തോന്നുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *