മിഴി 7 [രാമന്‍]

Posted by

എന്തായാലും അവനെ വിളിച്ചു ഇത്തിരി സെന്റിയിട്ടിട്ട് മുറിക്കാം. എന്നാ അവൻ വന്നോളും.തെണ്ടിയിനി ചത്തോട്ടെന്നെങ്ങാനും വിചാരിക്കോ!!..
താഴെനിന്ന് ആരോ വരുന്നപോലെ തോന്നി അവന്റെ അമ്മയാണോ??.. എഴുന്നേറ്റോന്നറിയാനാവും.ചാടി ബെഡിൽ കേറി വാതിലിനു തിരിഞ്ഞു കിടന്നു. കണ്ണടച്ചു.പിറകിൽ, ആ വാതിൽ മെല്ലെ തുറന്നു വന്നതറിഞ്ഞു. പിന്നേ അടയുന്നതും.അഞ്ചു മിനുട്ട് കൂടെ അങ്ങനെ കിടന്നു.പിന്നേ എഴുന്നേറ്റ് ഡോർ തുറന്നു താഴേക്ക് നോക്കി.. പാവം ടി വി കാണുന്നുണ്ട്.
റൂമിലേക്ക് തന്നെ കേറി.വാതിലടച്ചു, ലോക്ക് ചെയ്തില്ല.തലയിൽ എന്തൊക്കെയോ പെരുക്കുന്നു.വെറുതെ വിയർക്കുന്നു.അസ്വസ്ഥത.ഇന്നലെ കൊണ്ടുവന്ന കുപ്പി തിരഞ്ഞു..കബോർഡിന്റെ ഉള്ളിൽ നിന്ന് സാധനം കിട്ടി. ബാത്‌റൂമിൽ കേറി വെള്ളമെടുത്ത് രണ്ടെണ്ണം അകത്താക്കി.ഉഫ്.. ഇപ്പൊ ഇത്തിരി ധൈര്യമൊക്കെ വന്നു. ഫോൺ എടുത്തു ബെഡിൽ കേറി ഗാല്ലറി ഒന്ന് തപ്പി..ചെറിയമ്മ,അമ്മ,അച്ഛൻ ഞങളുടെ ഫോട്ടോകൾ.ചെറിയമ്മയും ഞാനും ചേർന്ന ഒരുപാട് നിമിഷങ്ങൾ അവളുടെ മടിയിൽ കിടക്കുന്നത്, എന്നേ കെട്ടി പിടിച്ചു കഴുത്തിൽ ഉമ്മ വെക്കുന്നത്. പുതിയ പുതിയ ഡ്രെസ്സിൽ ഞങ്ങൾ എന്നും ഒന്നിച്ചെടുക്കുന്നത്.. ഇന്നലെയെടുത്ത സെൽഫി വരെ.
എന്നാ ഇന്നലെ അവളെന്നെന്തൊക്കെയാണ് പറഞ്ഞത്.നായെയെപ്പോലെ എന്ന്, വേശ്യയെ എനിക്ക് പെണ്ണായി കിട്ടുമെന്ന്, അച്ഛന്റെയും അമ്മയുടെയും മോനല്ലാന്ന്. അമ്മ എന്നോട് ഇന്നലെ എന്താണ് കാണിച്ചത്.
അറ്റ്ലീസ്റ്റ് എന്നെയൊന്ന് വിളിച്ചൂടെ അവർ കൂടിയിരുന്നു സംസാരിക്കുമ്പോ.അതൊരു മര്യാദയല്ലേ?. കുടിച്ചത് കൊണ്ടാണെന്നു തോന്നുന്നു.വിഷമം വരുന്നു. ഒന്നുകൂടെ വേഗം അകത്താക്കി.കുപ്പി ഭദ്രമായി കിട്ടിയിടത്ത് തന്നെ വെച്ചു. സമയം നീങ്ങി തുടങ്ങി.എട്ടരവരെയായി.ഫോൺ അടിക്കുന്നുണ്ട് ഗായത്രി. സമാധാനം തന്നൂടെ പെണ്ണെ??. ഇത്തിരി നേരം കൂടെ എന്തോ കാട്ടി നീക്കി..
8:50 ഉള്ളിൽ നിറയുന്ന പേടി പിന്നെ വല്ലാത്ത ധൈര്യമായി.ഒന്നുല്ലേലും എല്ലാരും കിടന്നൊന്ന് പേടിക്കട്ടെ.. ഫോൺ എടുത്തു ഹരിയെ വിളിച്ചു..
“എന്താടാ അഭി. ഞാനിതാ ഇറങ്ങാൻ നിക്ക….” ഓഹ് സമയം ഒക്കെ കൃത്യമാണ്.. ഇവനോട് ഇത്തിരി സെന്റി അടിക്കാം.
“ഹരി അത്‌…” ഞാൻ തുടങ്ങി. ഒരു കരച്ചിലിന്റെ തുടക്കം..
“എന്താ അഭീ എന്ത് പറ്റി..?” അവന് സംശയം തോന്നിയോ ഇത്ര പെട്ടന്ന്?? എനിക്ക് ഇത്ര വല്ല്യ ഭാവ മാറ്റം ഒക്കെയുണ്ടോ.. ആഹ് എന്തേലും ആവട്ടെ..
“എടാ വയ്യടാ..എല്ലാം മടുത്തു. എന്നെയൊന്നും ആർക്കും വിലയില്ലെടാ..അമ്മ മിണ്ടണില്ല, ഇത്രകാലം സ്നേഹിച്ചിരുന്ന ആരും. ന്നേ തിരിഞ്ഞു നോക്കുന്നുകൂടിയില്ല. ഞാൻ ഒരു പാഴ് ജന്മം.ഒരു പട്ടിയുടെ വിലപോലുമില്ലെടാ… ചെറിയമ്മ പറഞ്ഞതാവും ശെരി. ഞാൻ ശെരിക്കും ഇവരെ മോൻ അല്ലെന്നടാ ഹരി

Leave a Reply

Your email address will not be published. Required fields are marked *