മിഴി 7 [രാമന്‍]

Posted by

രണ്ടര.സ്വപ്നമായിരുന്നു. കോപ്പ്!!! നെഞ്ചിപ്പോ പൊട്ടി ചത്തേനെ.ഹരി സൈഡിൽ തന്നെയുണ്ട്.. ഇപ്പൊ കരഞ്ഞു പോയേനെ. അവളുടെ നിശ്ചയം എങ്ങാനും കഴിഞ്ഞാൽ പിന്നേ ജീവിച്ചിരിക്കണോ.. അവൾ സുഖായി ജീവിച്ചാലോ?. അത്‌ കണ്ട് എനിക്ക് ജീവിക്കാൻ പറ്റോ?? കുറച്ചു സമയം കൂടെ എന്തൊക്കെയോ ആലോചിച്ചു കേറ്റി.
ചാവാൻ പോവല്ലേ എന്തായിപ്പോ ചെയ്യാന്നായിരുന്നു ചിന്ത. തൂങ്ങി ചാവൽ നടക്കില്ല. ശ്വാസം മുട്ടി ഒരു വിധം ആവും. ആരെങ്കിലും രക്ഷിക്കാൻ വേണ്ടേ.അതിന് കഴിഞ്ഞില്ലേൽ തീർന്നു.. വിഷം കുടിക്കാൻ എവിടെ വിഷം. ഏറ്റവും സിമ്പിൾ കൈ അങ്ങ് മുറിക്കുന്നതല്ലേ.? ഇത് എല്ലാരും ചെയ്യുന്നതുമാണ് ആരുമങ്ങനെ ചാവാറുമില്ലല്ലോ?? ഉണ്ടോ?? ആ ഏതായാലും അതന്നെയാണ് നല്ലത്. ഉറങ്ങരുതെന്ന് കരുതി.എവിടെ നല്ല സുഖമുള്ള അന്തരീക്ഷം അവസാനത്തെ ഉറക്കം വല്ലതുമാവുമോ??.
രാവിലെ കൂടെ ഹരിയില്ല.സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളു.നിശ്ചയം പത്തു കഴിഞ്ഞോ മറ്റോവാണ്. റൂമിൽ നിന്ന് ഞാൻ വെറുതെ കുറേ അങ്ങട്ടും ഇങ്ങട്ടും നടന്നു. സൈഡിലെ കണ്ണാടിയിൽ പോയി കുറേ വെറുതെ നോക്കി നിന്നു.എന്റെ രൂപത്തെ ഒന്നുകൂടെ കാണാൻ. ചെറിയ പേടി മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്.
മെല്ലെ ബാത്റൂമിലേക്ക് കേറി മുഖമൊന്ന് കഴുകി. സൈഡിൽ ഷെൽഫിൽ പൊട്ടിയ്ക്കാത്ത ബ്ലഡിന്റെ പാക്കറ്റ് കണ്ടു.ഇപ്പോഴാണ് ആ ചിന്തയൊക്കെ വന്നത്. ഇതില്ലാതെ ഞാനെന്ത് ചെയ്യാനാണ്.ഉണ്ടായത് നന്നായി ഇല്ലേൽ ഇതുവാങ്ങാൻ വേറെ എവിടേലും പോവേണ്ടി വരില്ലേ?.
സമയമാണേൽ നീങ്ങുന്നില്ല എത്ര നേരന്ന് വെച്ചയിങ്ങനെ ചടഞ്ഞു കൂടി നിക്ക. ഫോൺ വെറുതെ ബെല്ലടിയുന്നുണ്ട് ചവാൻ നോക്കുമ്പോഴും സ്വര്യമില്ലേ?
താഴെ ഹരിയുടെ അമ്മയുണ്ട്.ഡോർ മേലെ തുറന്നു താഴേക്കൊന്ന് പാളി നോക്കിയപ്പോ.പുള്ളിക്കാരിയിരുന്ന് പത്രം വായിക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റില്ലെന്ന് കരുതിക്കാനും.അവരുടെ മടിയിൽ ഹരിയുടെ പൂച്ചയുണ്ട്.നിറയെ കറുത്ത രോമമുള്ള ഒരു കൊഴുത്ത സാധനം. വെറുതെ വന്നു കാലിൽ മാന്തലാണ് അതിന്റെ പരിവാടി.
റൂമിലേക്ക് തന്നെ പോയി.. ഫോൺ എടുത്തു ഹരിയെ വിളിച്ചു.. അവനെപ്പോ വരുമെന്നറിയണല്ലോ?? കൈ മുറിച്ചു ചത്തു കഴിഞ്ഞു വന്നിട്ടെന്തുകാര്യം.
“ഹലോ…അഭീ.. എഴുന്നേറ്റോ?? നീ താഴെ ചെന്നാൽ മതി അമ്മ ചായയെടുടുത്ത് തരും..” ഫോൺ എടുത്തതും അവന്റെ സ്നേഹം.
“അതല്ലടാ.. നീയെപ്പോഴാ വരാ..?” വിഷയത്തിലേക്ക് ഞാൻ കടന്നു.
“ഞാൻ ഒരു ഒൻപതു ആവുമ്പോഴേക്കും എത്തും.. നീയങ്ങട്ട് പോവാണോ??..പോവാണേൽ താഴെ വണ്ടിയുണ്ട് അതെടുത്തോ ഞാൻ എത്തിക്കോളാം ” ഹരി അപ്പുറത് നിന്ന് ആരോടോ സംസാരിക്കുന്നുമുണ്ട്. തിരക്കിലാണെന്ന് തോന്നി.അവന്റെ ഒപ്പരം പോവാം എന്ന് തന്നെ പറയാം..
“ഇല്ലടാ നീ വന്നിട്ട് പോവാം… ഒരുമിച്ചു പോവാം. ന്നാ…ഞാൻ വെക്കാ” തിരിച്ചവൻ എന്തേലും പറയുന്നതിന് മുന്നേ. ഓഫ്‌ ചെയ്തു.. എന്തിനാ വൈകുന്നേ വീട്ടിൽ നീയുണ്ടാവണ്ടേ…ന്നൊക്കെ അവന് പറഞ്ഞു കളയും.
ഒൻപതു മണി വരെ സമയമുണ്ട്.അമ്പലത്തിൽ നിന്ന് വരാൻ ഒരു അഞ്ചു മിനുട്ട് മതി.കണക്കൊന്നും തലയിൽ വരുന്നില്ലല്ലോ.കൈയ്യൊക്കെ മുറിച്ചാൽ എത്ര സമയമെടുക്കും ചാവാൻ??. ആവ്വോ!!!

Leave a Reply

Your email address will not be published. Required fields are marked *