മിഴി 7 [രാമന്‍]

Posted by

“സന്തോഷമുണ്ടോ ഇപ്പൊ..അതോ ഇവിടുന്ന് പോവുന്നതിനു വല്ല വിഷമവും ണ്ടോ..??.” തുടക്കം ഞാനിട്ടു..
“വിഷമമോ… എനിക്കോ..” അവൾക്ക് പുച്ഛം.
“ഹാ പിന്നേ അഭീ ഒന്നുണ്ട്.നിന്റെ തലയിൽ കേറാൻ ഇനി പറ്റില്ലല്ലോ ആ വിഷമമുണ്ട് ..”
“ആഹാ അങ്ങനെയൊക്കെയുണ്ടല്ലേ..?.”
“പിന്നേ…”
“എന്നാലേ നമുക്ക് ഒരു സെൽഫിയുടുത്താലോ… ഈ മുഖത്തെ സന്തോഷം എത്ര സമയണ്ടാവൂന്ന് അറിയില്ലല്ലോ..” ഞാൻ പറഞ്ഞതും അവളെന്തോ സംശയം മുഖത്തു നിറച്ചു. കയിലെ അവൾ വാങ്ങി തന്ന ഫോൺ എടുത്തു ഞാൻ സെൽഫിയെടുക്കാൻ വേണ്ടി നീട്ടി.
“നീ വാങ്ങി തന്നത് തന്നെയാ..വിൽക്കാനൊക്കെ നോക്കി. പിന്നേ നീ വാങ്ങി തന്നതല്ലേ…” അങ്ങനെയൊന്നും ഉള്ളിലുണ്ടായിരുന്നില്ല.. അവളെത്തിരി ഇനി ഞാൻ കളിപ്പിക്കട്ടെ.
“ചിരിക്ക് ചെറിയമ്മേ…..” സെൽഫിയെടുക്കാൻ നോക്കുമ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി നിക്ക.. ഒരു ചിരി പോലും ആ മുഖത്തില്ല. പറഞ്ഞു കഴിഞ്ഞപ്പോ ഒരു ചിരി തന്നു.നല്ലൊരു ഫോട്ടോയെടുത്തു.
“ഇനി നിനക്ക് വല്ല സങ്കടവുമുണ്ടോടാ.. ഇവിടെ വരൂന്നാരും പറഞ്ഞില്ലല്ലോ?… ഞാൻ പോവാൻ തുടങ്ങിയതിന്റെ സന്തോഷമായിരിക്കു ല്ലേ?.. തലവേദന ഒഴിഞ്ഞല്ലോ??” ചെറിയമ്മ തിരിച്ചു ചോദിക്കാൻ തുടങ്ങി.. നല്ലത്.
“ശെരിക്കും ചെറിയമ്മേ…നീ പോവാൻ ഒന്ന് കാത്തിരിക്കായിരുന്നു. ആദ്യം ഇത്തിരി സങ്കടം തോന്നി.ഇവിടുന്ന് പോയപ്പോട്ടോ.. പിന്നെ ഒക്കെ അങ്ങ് ശെരിയായി. നിന്നെ ഓർത്തത് പോലുമില്ല. നിന്നെക്കാൾ നല്ല ഒരു പാട് പെണ്ണുങ്ങൾ അവിടെയുണ്ട്…ഒരുപാട് സ്നേഹമുള്ള ”
“അറിയാം…..” ചെറിയമ്മ ഇടക്ക് കേറി.കളിയാക്കിയുള്ള ചിരി.
“എന്ത്…” ഞാൻ ചോദിച്ചു പോയി.
“നല്ല സ്വഭാവമുള്ള പെണ്ണുങ്ങളെയൊക്കെ അറിയാമെന്നു.ഒരുത്തി പറ്റിച്ചു പൈസയും കൊണ്ട് പോയി.വേറെ ഒരുത്തിയുടെ കയ്യിൽ നിന്ന് അടി വാങ്ങി.. കണ്ട ചെക്കന്മാരുടെ കയിൽ നിന്നും ഒരുപാട് വാങ്ങി.കരഞ്ഞു.! ഇതൊക്കെയല്ലേ.??.” ചെറിയമ്മയെന്റെ വായ ശെരിക്കടപ്പിച്ചു.ഈ തെണ്ടിക്കിതൊക്കെ എങ്ങനെ അറിയാം.ആ ചിരി കണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും..എന്തായാലും ചിരിക്ക്.ഇന്നൂടെ അല്ലേയുള്ളു.
“ഓഹ് സമ്മതിച്ചു നിന്നെപ്പോലെ കാമുകന്മാരെണ്ടാക്കാൻ ഒന്നും എനിക്കറിയില്ല..!.”
“അതെങ്കിലും സമ്മതിച്ചല്ലോ…..?” ചൊറിയുന്ന ഓരോ സംസാരം. മുന്നിലെ അവളൊന്നും ഇളകിയിരുന്നു. പിന്നേ മെല്ലെ എഴുന്നേറ്റ് ടേബിളിന് മുകളിൽ വെച്ച ഫോൺ എടുത്ത് തുറന്നു.
“ന്നാ കണ്ടോ.. ഇതാണ് ചെക്കൻ..” അവൾ ഫോണിലൊരുത്തന്റെ ഫോട്ടോ കാട്ടി.കാണാൻ കുഴപ്പമൊന്നുമില്ല.
“ഈ നാറിയെയാണോ നീയ്യറുക്കാൻ പോവ്വണത്. അവന്റെ കഷ്ടകാലം…” അവളുടെ മുഖം മാറി.. ഓഹ് ചെക്കനെ പറഞ്ഞപ്പോ പൊള്ളിയോ അവൾക്ക്. ടേബിളിലേക്ക് ചെറുതായി ചാരി.. കൈ രണ്ടും അതിന് സൈഡിലുറപ്പിച്ചു. ഇത്തിരി ചെരിഞ്ഞ ആ നിൽപ്പും നോട്ടവും കണ്ടപ്പോ. പണ്ടവളെ തോട്ടിൽ വെച്ചു

Leave a Reply

Your email address will not be published. Required fields are marked *