“നീ സന്തോഷിക്കില്ലെടീ.പുല്ലേ…. ഞാനതിന് സമ്മതിക്കില്ല!!!.” പല്ലു കടിച്ചു ഞാൻ മുരണ്ടു!!… ഫോൺ ഓഫ് ചെയ്തു ബെഡിലിട്ടു.ഞാമ്പോയപ്പോ അവൾക്ക് സന്തോഷമല്ലേ?? എന്റെ ശല്യം കെട്ടി പോയാലവൾക്കിനി ഉണ്ടാവില്ലല്ലോ?അങ്ങനവൾ സുഖിക്കണ്ട!
“കഴിഞ്ഞോ…..?” ഗായത്രി ഉള്ളിലേക്ക് കേറി വന്നു.ഇനി ഇവൾക്കും ഇതിൽ പങ്കുണ്ടോ?ണ്ടേൽ ണ്ടാവട്ടെ.
“പിന്നേ…. കഴിഞ്ഞു. ശ്ശേ ഞാനവളെ വെറുതേ തെറ്റ് ധരിച്ചു ല്ലേ?… പാവ്വം.. ന്ത് കരച്ചിലാ കരഞ്ഞെന്ന് അറിയോ?.. കണ്ണ് നിറഞ്ഞു പോയി..” സങ്കടം മുഖത്തേക്കെറിഞ്ഞു ഞാൻ.. ഗായത്രിയോട് പറഞ്ഞു..അവൾക്ക് വല്ല്യ വിശ്വാസമില്ല..
“ഗായത്രി…” ഫോൺ എടുത്ത് തിരികെ പോവുന്ന അവൾ തിരിഞ്ഞെന്നെ നോക്കി.
“ഹും…”
“എന്നാ നാട്ടിലേക്ക് പോവുന്നെ…?” അവൾക്ക് മുഖത്തു ചിരി..
“നാളെ കഴിഞ്ഞു…നീ പോരുന്നുണ്ടോ??..” അവളുടെ ചിരി കൂടി.ഒരുതരം ആക്കി ചിരി പോലെ
“പിന്നേ.. വീട്ടിൽ ആദ്യായിട്ടല്ലേ ഇങ്ങനെ ഒരു ചടങ്ങ് നടക്കണേ. ഞാൻ അവിടെ വേണ്ടേ??…” പറഞ്ഞപ്പോഴേക്ക് ഗായത്രി വിരൽ തലക്ക് ചുറ്റിക്കറക്കികൊണ്ട് വട്ടാണോന്ന് ചോദിച്ചു..
“ചെറുതായിട്ട്..”പറഞ്ഞു ഞാനും ചിരിച്ചു.
രാവിലെ തന്നെ ഞങ്ങൾ ഇത്തിരി ഷോപ്പിങ്ങിനിറങ്ങി… നാട്ടിലേക്ക് പോവല്ലെ?.നാടുവിട്ട് വന്ന ഞാൻ സാധനകളും വാങ്ങി പോണത് മോശല്ലേ? അവരെന്തൊക്കെയോ വാങ്ങിക്കൂട്ടി. വീട്ടിൽ വരുന്നുണ്ടെന്ന് ആരോടുമ്പറഞ്ഞില്ല.പറയരുതെന്ന് രണ്ടാളോടും ഞാന്നേരെത്തെ വാണിംഗ് കൊടുത്തിരുന്നു. ഗായത്രിയെയാണ് സംശയം.ഇടക്ക് അവൾ ചോദിക്കേം ചെയ്തു.
“ന്തമോനെ ഉദ്ദേശം…അവിടെ പോയീട്ട്…” ഗൗരിയേച്ചി കേൾക്കാതെ പതിയെയാണ് ചോദിച്ചത്.പറയേണ്ടന്നായിരുന്നു ഉള്ളിൽ.എന്നാലും അവളല്ലേ?.
“ഈ നിശ്ചയന്നും നടക്കില്ല ഗായത്രി… അവളെങ്ങനെ സുഖക്കേണ്ട..!!.” കണ്ണ് ചിമ്മിക്കാണിച്ചു ഞാമ്പറഞ്ഞപ്പോഴേക്ക് അവൾ ഞെട്ടി കൊണ്ട് വായ കൈ കൊണ്ട് പൊത്തി.
എങ്ങനെയാണെന്ന് അറിയില്ല. ന്തേലും കാട്ടണെന്ന ഉള്ളിൽ. ആദ്യ വീട്ടിൽ എത്തണ്ടേ?. ആകെയുള്ളത് കുറച്ചു ദിവസം.അമ്മയെന്തായാലും താഴ്ന്നു തരുന്ന മാട്ടുണ്ടാവില്ല! ഇവളെ എനിക്കിഷ്ടാണെന്ന് പറഞ്ഞാലും,ഇതിൽ നിന്നൊരു മാറ്റം അമ്മയിൽ നിന്ന് പ്രേതീക്ഷിക്കേണ്ട! അല്ലേലും അവളോടിനി ന്തിന് സ്നേഹം കാണിക്കാനാ?.ശല്യമല്ലേ ഞാൻ?. അവൾക്ക് സമാധാനം വേണം. കൊടുക്കരുത്!!.അവളെ