മിഴി 7 [രാമന്‍]

Posted by

വിശ്വസിപ്പിച്ചു വിശ്വസിപ്പിച്ചു.. അവസാനം നിന്നെ ഇപ്പൊ ചെയ്ത പോലെ… ആഹാ.. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ അക്ഷയ്!” ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തു. ദേഷ്യം കൊണ്ട് നെഞ്ചിടിപ്പ് കൂടിയിരുന്നു. കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു ഒഴുകിയിരുന്നു.
“ഹലോ…ഹലോ… നിർത്തിയോ നീ?…. ഹലോ…” ഫോണിൽ നിന്നുമുള്ള ചെറിയ അവളുടെ ശബ്‌ദം. മാറി നിൽക്കുന്നതുംഅവളെ കാണാതെ നിൽക്കുന്നതുമൊക്കെ വെറുതെയാണ്. അവളെ പേടിച്ച് ഞാനെന്റെ വീട്ടിൽ നിന്ന് മാറി നിക്കണോ??അവൾക്ക് സന്തോഷമല്ലേ വേണ്ടത്?? കൊടുക്കാം, അവൾക്ക് സന്തോഷം!!
“”ഹലോ കരയണോ അവിടെ നിന്ന്?.. ആ കരച്ചിലുകൂടേ കാണാൻ പറ്റിയാൽ സന്തോഷം കൂടിയേനെ…”” മെല്ലെ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചപ്പോ ഇതാണ് കേട്ടത്.ആരാ ഇനി കരയാ എന്ന് കാണിക്കാം ഞാൻ.
“ഛേ..ഛേ.. എന്തിന് ഞാങ്കരയണം ചെറിയമ്മേ…?? സങ്കടമൊന്നുപ്പൊ വരുന്നില്ലെന്നേ. എല്ലാം കാലവും, ഇങ്ങനെ ഒരേ പോലെ നിക്കാമ്പറ്റോ??… ഒരുപാട് സന്തോഷിച്ച കരയേണ്ടി വരും ട്ടോ..” മുന്നറിയിപ്പ് പോലെ ഞാനവളോട് പറഞ്ഞു.പലതും ഞാൻ മനസ്സിൽ കണ്ടിരുന്നു.
“ആഹാ എന്നാലൊന്ന് നോക്കണല്ലോ??..നിനക്കെന്നെ ന്തുചെയ്യാൻ പറ്റും!!!കൊല്ലുവോ??… എന്നെ തൊടാൻ പറ്റുവോടാ ചെക്കാ നിനക്ക്. കഴിയില്ലേടാ.. മോനൂ… “പുച്ഛം അപ്പുറത്തുനിന്ന് നിറഞ്ഞൊഴുകി.
” പിന്നെ നിന്റച്ഛനും,അമ്മയും എനിക്ക് കുറേക്കാര്യങ്ങൾ ഓഫർ ചെയ്തിട്ടുണ്ട് ട്ടോ..നിനക്ക് കിട്ടേണ്ട പലതും. അവർക്ക് ന്നോട് നല്ല സ്നേഹടാ… ഞാൻ കഴുത്തു നീട്ടി കൊടുക്കാൻ പോവല്ലേ?. ന്തേലും എനിക്ക് തന്നു വിടണ്ടേ??.. വിഷമം ണ്ടാവൂന്ന് അറിയാ.ന്നാലും സാരല്ലട്ടോ.. ബാക്കി എന്തേലും ണ്ടേൽ ന്റെ ചേച്ചി നിനക്ക് തരുവായിരിക്കും… പിന്നെ തിരക്കുള്ള ആളല്ലേ.. ഇനി ചിലപ്പോ എനിക്ക് വിളിക്കാൻ കഴിഞ്ഞൂന്ന് വരില്ല.. ഡോക്ടർ അഭിലാഷിന്റെ ഭാര്യയായിക്കഴിഞ്ഞു സമയം ണ്ടേൽ വിളിക്കാം.. വെക്കട്ടെ??? “” ശബ്‌ദം നിന്നു.എന്നാ ഫോണോഫായിട്ടില്ല. എല്ലാം കേൾക്കുമ്പോഴും മുന്നോട്ടുള്ളത് ആലോചിക്കായിരുന്നു.ആ പിടിതരാത്ത വർത്താനം. ആ അഹങ്കാരം!..
അപ്പുറത് നിന്ന് ചെറിയമനക്കം കേൾക്കാം. ചെറിയമ്മയുടെ ശ്വാസമെടുക്കുന്ന ശബ്‌ദം,പതിയെയുണ്ട്.എന്തേലും ഇനി കേൾക്കൊന്ന് നോക്കാനാവും.. തേങ്ങ!!

Leave a Reply

Your email address will not be published. Required fields are marked *