മിഴി 7 [രാമന്‍]

Posted by

നടക്കുന്നതല്ലേ??വേശ്യായേക്കാൾ താഴെയല്ലേ??ആ എനിക്ക് കിട്ടാമ്പോവുന്നതോ ഒരു ഡോക്ടറെ തന്നെ.നിന്നെപ്പോലെ അല്ലല്ലോ പണിയെങ്കിലും ഉണ്ടല്ലോ.
പിന്നെയഭീ…..നിന്റെ ശല്യം ഇനി ജീവിതകാലം എന്റെ മേലുണ്ടാവില്ല.അതിനും വല്ല്യ സന്തോഷെന്താ ഇനിക്കുള്ളത്.??.”” അവൾ അവിടെ നിന്ന് ചിരിച്ചു.നെഞ്ച് കൊളുത്തി വിങ്ങി.സംസാരം തീരെ അങ്ങ് പിടിക്കുന്നില്ല..
“അനു… അത്‌ അപ്പു അപർണയാണ്.!!..” തെറ്റ് ഞാൻ പറയാൻ ഒരുങ്ങി..
“ഡാ……” ചെറിയമ്മ അപ്പുറത്തുനിന്ന് മുരണ്ടു.. വാക്കുകൾ എന്റെ വായിൽ കുടുങ്ങി.
“ഞാൻ അനുവല്ല, നിന്റെ ചെറിയമ്മയാണ്!! അനുവൊക്കെ പണ്ട്.അതും വിളിച്ചു ഇനി വരാൻ നിന്നാലുണ്ടല്ലോ..??.” ആ ഉറച്ച ശബ്‌ദം. അതിലും കൂടുതൽ ആവളുടെ ഈ പെരുമാറ്റം.പിടിവിട്ടു പോയി.ഇത്ര താഴാൻ നോക്കിയിട്ടും അവൾക്കൊന്ന് മര്യാദക്ക് സംസാരിക്കാൻ കഴിയണില്ലല്ലോ??
“നീയെന്തു ചെയ്യും ?.” ഞാൻ ഭൂമിയോളം താഴ്ന്നിരുന്നു.എത്രയായാലും വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ സ്ഥാനത് ആരായിരുന്നാലും അതൊക്കെയേ ചെയ്യുള്ളു
“ആഹാ… എന്താടാ,ദേഷ്യം വരുന്നുണ്ടോ?.നിനക്ക് അതൊക്കെയുണ്ടോ?. ഒലിപ്പിച്ചു വാലിൽ തൂങ്ങാനല്ലാതെ നിനക്ക് ഇതൊക്കെയറിയാമല്ലേ?..ഞാൻ കരുതിയത് ഷെറിനും നിന്നങ്ങനെയാ വിട്ട് പോയതെന്ന്.” അവിടുന്ന് വീണ്ടും അവളുടെ കളിയാക്കിയുള്ള ചിരിയുണ്ട്
“എങ്ങനെ പോവാതിരിക്കും.ഇതല്ലേ സ്വഭാവം.!!.പിന്നെ അപർണയുടെ കാര്യം. ആരു പറഞ്ഞു അപ്പു അപർണയാണെന്ന്??അങ്ങനെയൊന്നുമല്ല!!. നീ കണ്ടതല്ലേ ഞാനേതോരുത്തന്റെ കൂടെ എന്തെല്ലാമോ ചെയ്യുന്നത്? പിന്നെങ്ങനെ അത്‌ അപർണയവും ” ചുണ്ട് വിറച്ചു, കൈ തരിച്ചു.. അവളുടെ അമ്മൂമ്മയുടെ ഓരോ സംസാരം.
“ഡീ…നീവല്ല്യ ചെലയൊന്നും വേണ്ട!.. ഒലിപ്പിച്ചതൊക്കെ സത്യസന്തമായും,വിശ്വാസത്തോടെയും തന്നെയാ.സ്വന്തമെന്ന് തോന്നിയിട്ട് തന്നെയാ.. അല്ലാതെ നിന്നെ പോലെ,കള്ളം പറയാനും,ചതിക്കാനുമൊന്നും ഞാന്നിന്നിട്ടില്ല ” താഴ്ന്നു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇങ്ങട്ട് എങ്ങനെയാണോ അതുപോലെ ഇനി അങ്ങട്ടും എന്ന് മനസ്സിൽ കരുതി.
“അയ്യടാ.. സത്യസന്ധത.വിശ്വാസം!! എന്ത് വിശ്വാസമാ നിനക്കുള്ളത്?. പറയാനെന്ത് എളുപ്പമാല്ലേ…??.ഹാ…ഇനി അതൊക്കെ പറയുന്നതെന്തിനാ.. എന്നെത്ര കാലം നീ വിശ്വസിച്ചില്ലേ??.അല്ല!!!തെറ്റി മോനേ കുട്ടാ നിന്നെ ഞാൻ വിശ്വസിപ്പിച്ചതാ ട്ടോ നിന്നോട് കാണിച്ചതൊക്കെ വെറും അഭിനയം!..സ്നേഹമൊരു തരി ന്റെ നെഞ്ചിലൂടെ പോലും പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *