മിഴി 7 [രാമന്‍]

Posted by

കാളുകൾ.ചെറിയമ്മയുടെ തന്നെ. ഒന്ന് തിരിച്ചു വിളിച്ചാലോ?? കൈ തരിച്ചു.എന്ത് ഞാൻ പറയും. സോറി പറഞ്ഞാൽ തീരോ??. കാണാൻ തോന്നുന്നുണ്ട്.ഇപ്പൊ വീട്ടിൽ എന്ത് ചെയ്യവും?. വിഷമിക്കുന്നുണ്ടാവോ? റൂമിൽ തനിച്ചാവും. എന്തേലും കഴിച്ചിട്ടുണ്ടാവുമോ?. അന്നവൾ പറയുന്നതെല്ലാം കേട്ടിരുന്നേൽ, എനിക്കിങ്ങനെ പോരേണ്ടി വരുമായിരുന്നോ?? എല്ലാത്തിനും അവളെ ഞാൻ കുറ്റം പറഞ്ഞില്ലേ? എന്നോട് തീരാത്ത ദേഷ്യം വന്നു കാണും.. എത്ര വിളിച്ചു. എടുത്തത് പോലുമില്ലല്ലോ?
എന്നാലും എന്തൊക്കെയോ മനസ്സിലാവാൻ കിടക്കുന്നുണ്ട്.എല്ലാം മൊത്തമായി എനിക്ക് മനസ്സിലാവുന്നില്ല. അവളോട് സംസാരിച്ചാൽ ഇത്തിരി ആശ്വാസം കിട്ടിയാലോ? ആ ഒച്ചയെങ്കിലും കേട്ടാൽ! വിളിക്കാൻ ഒരു പാട് വട്ടമാലോചിച്ചു.
എനിക്കവൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാങ്കഴിയാതെ വന്നാലോ?? എന്നെ ഇനി കാണണ്ടെന്ന് പറഞ്ഞാലോ?.കൂടുതലാലോചിക്കാൻ നിന്നില്ല.ഒരുപാട് വേദനിപ്പിച്ചു.ഇനിയും വേദനിപ്പിക്കില്ലന്ന് കരുതിയതാണ്. ഒരുപാട് കാലത്തിനു ശേഷം എല്ലാവരുടെ മുന്നിലും വെച്ചു പോലും. എന്നിട്ടും അങ്ങനെ ചെയ്തു പോയില്ലേ??
ഇനിയും അവളെ വിഷമിപ്പിക്കണോ??… അമ്മയെ വിഷമിപ്പിക്കണോ? നിശ്ചയം കഴിയട്ടെ!! കല്യാണം കഴിയട്ടെ!! കുറച്ചു കാലം വിഷമം കാണും. പിന്നീടെല്ലാം മാറിക്കോളും. അച്ഛനോടെന്തേലും പറഞ്ഞൊഴിവാവാം. നാട്ടിലേക്ക് പോവണ്ട!. അവളെയിനിയും നേരിൽകാണാനോ സംസാരിക്കാനോ നിൽക്കണ്ട. ഇതിങ്ങനെ തന്നെ നിൽക്കട്ടെ.. അവൾ എന്നെ ചതിച്ചെന്നു തന്നെ വിശ്വസിക്കാം. തീരുമാനം നീണ്ടില്ല ഉറങ്ങിപ്പോയി.
പിറ്റേന്ന് ഗൗരിയേച്ചി കോളേജിൽ പോയി. ഗായത്രിയും ഞാനും കൂടെ ചേച്ചിയുടെ കാറിൽ തന്നെ അവിടെ കൊണ്ടാക്കിക്കൊടുത്തു. കേറി ചെന്നപ്പോ ഞെട്ടി.ഹീറിന്റെ കോളേജിലേക്കാ കേറി ചെന്നത്.പുറത്തൊന്നും അവളെക്കണ്ടില്ല.ആക്കി ഞാനും ഗായത്രിയും മെല്ലെ ഹോപിറ്റലിലേക്ക് പോയി.
കാലിലെ മുറിയൊന്ന് കൂടെ ഡ്രസ്സ്‌ ചെയ്തു. വൈകിട്ട് ചേച്ചിയെ ചെന്ന് പിക് ചെയ്തു പോന്നു. അവരുടെ കളിയും,ഗായത്രിയുടെ വാ നിർത്താതെയുള്ള സംസാരവും കൊണ്ട് ആ ദിവസം മെല്ലെ നീങ്ങി.
ചേച്ചി കോളേജിൽ നിന്ന് ലീവെടുത്തു. നാട്ടിലേക്ക് വരാൻ.. പ്രധാന ചടങ്ങിന്. ചെറിയമ്മയുടെ നിശ്ചയത്തിന്!!. എന്നോട് ചേച്ചി പലതും ചോദിച്ചെങ്കിലും ഗായത്രി വന്നു രക്ഷപ്പെടുത്തി തന്നു.
വൈകിട്ട്.സൂര്യൻ മെല്ലെ മാഞ്ഞു തുടങ്ങിയപ്പോ. ഉള്ളിലേക്ക് ഞാൻ വീണ്ടും ചോദിച്ചു,എടുക്കുന്ന തീരുമാനം ശെരിയാണോന്ന്. അവളിനിയും സന്തോഷിക്കുന്നതല്ലേ നല്ലത്ന്നാ ഉള്ളിൽ തോന്നിയത്.ഞാൻ കാരണം ഇനിയും അവൾക്ക് വിഷമിക്കേണ്ടി വന്നാലോ??

Leave a Reply

Your email address will not be published. Required fields are marked *