“ഹ്മ്മ്..” ഞാൻ മൂളി കൊടുത്തു.
“അവരെങ്ങനെയാ പോയ്യെ ?”
“കാറിൽ..”
“കാറാരാ ഓട്ടിയത്…?” അവളുടെ ചോദ്യത്തിൽ ഞാൻ ശെരിക്ക് ഉത്തരമില്ലാതെയായി.കാർ അവരുടെ എടുത്തേക്ക് വന്നതല്ലേ??
“അറിയില്ല…” ഞാൻ പറഞ്ഞു..
“എടാ… അവിടെ ഒരാളുങ്കൂടെയുണ്ട്.. നീയ്യപ്പോ കണ്ടത് അപ്പൂന്‍റെ ഹസ്ബന്‍റിനെയാണ്. അപ്പു കാറെടുത്തു വന്നു. അപ്പോഴാ അവനതിൽ കേറിയത്.അല്ലാതെ കാറൊറ്റക്ക് വന്നു നിക്കൊന്നുമില്ലല്ലോ? .ഇനി ചേച്ചിക്കും അവനും ന്തേലും ബന്ധണ്ടേൽ, കാർ ഓടിച്ചതിനി ഡ്രൈവറാണേത്തന്നെ അവന് മുമ്പീക്കേറോ??.. ചേച്ചിയുടെ കൂടെയല്ലേ ഇരിക്കൂ?.. അന്ന് ചേച്ചി പിന്നിലും അവന് മുമ്പിലുമല്ലേ കേറിയത്???”
“ഹ്മ്മ്…” ഞാൻ വീണ്ടും മൂളി കൊടുത്തു. ഇതൊന്നു ഞാൻ ആലോചിച്ചില്ലല്ലോ? തെറ്റ് പറ്റി പോയോ??
“പിന്നെ മാളിൽ വെച്ചവർ പാർക്കിങ്ങിലേക്കിറങ്ങുമ്പോ.എത്ര ആളുകൾ കൂടെയുണ്ടായിരുന്നു.അപ്പുവും ങ്കൂടെയുണ്ടായിരുന്നു. നീ കണ്ടില്ല!!. പിന്നെ പർക്കിങ്ങിൽ വെച്ചു നടന്നത് ഒക്കെ. അവനാണെന്ന് കണ്ടിട്ട് കൂടിയില്ല നീ.. എന്നിട്ട് ന്തൊക്കെയോ ആലോചിച്ചു കേറ്റുന്നതെന്തിനാ???.. പറ്റിപ്പോയത് ചേച്ചി പറഞ്ഞില്ലേ??.ഒന്നുങ്കേൾക്കാതെ ഇറങ്ങിപ്പോയിട്ടല്ലേ നീ ???.. ഷെറിനും നീയ്യും തമ്മിലിഷ്ടത്തിലായപ്പോ, ദേഷ്യങ്കൊണ്ട് തൊടങ്ങിയോരു റിലേഷനായിരുന്നു അപ്പുവുമായി.നീ കാരണം കൊണ്ട് തന്നെയാ അത് പോയത്.നിന്‍റെ പേര് പറഞ്ഞ, അവർ തമ്മിൽ തെറ്റിയത് പോലും.
പിന്നെ!! അപ്പുവിനെ നിനക്ക് അറിയില്ലെന്നെന്തിനാ പറയുന്നേ..നിന്റെ വീട്ടീ വന്നിട്ടില്ലേയവൾ?.. നിന്നോട് സംസാരിച്ചിട്ടില്ലേ??? ” ഞാൻ ഞെട്ടി.. എന്നോട് വന്നു സംസാരിച്ചെന്നോ?. അതും അപ്പു.? ഞാൻ ബോധമില്ലാത്തവനെ പോലെ, അവളെ തന്നെ നോക്കി നിന്നു പോയി.
“എടാ ചേച്ചിയുടെ ഫ്രണ്ട്‌സ് എല്ലാമവിടെ വന്നിരുന്നില്ലേ??.. അതിൽ അപ്പുവുമുണ്ട്.അപർണ.ഓർമ്മയുണ്ടോ???…” ശെരിയാണ് ഫ്രണ്ട്‌സൊക്കെ വന്നിരുന്നു. എന്നെ കളിയാക്കിയത് മെറിനാണ്. അതിനാ ചെറിയമ്മ അതിനെ വഴക്ക് പറഞ്ഞത്.പിന്നെ എന്നോട് സംസാരിച്ചത്? ഹാ ഒരാളുണ്ട്. പേര് അതാണെന്നാ ഓർമ. അപർണ. എന്തൊക്കെയോ? ചോദിച്ചിരുന്നു. ചെറിയമ്മയെ പറ്റി ആയിരുന്നല്ലോ!! ഞാനവളെപ്പറ്റി മോശമായൊന്നും പറഞ്ഞില്ല. അമ്മയുടെ ഓർഡറുണ്ടായിരുന്നു. എന്നോട് അവരെ എടുത്ത് അവളെ മോശമാക്കരുതെന്ന് പറഞ്ഞ്… അതാണോ അപ്പു?!!!.