മിഴി 7 [രാമന്‍]

Posted by

“വാ തുറന്നല്ലോ രണ്ടും.സന്തോഷം “. ഞാൻ കൈ കൂപ്പി അവർക്ക് നേരെ കാട്ടി.
“ഡാ… വല്ല്യ സന്തോഷം ഒന്നും വേണ്ട… നീ നുള്ളി നുള്ളി കുറേ നേരം ആയല്ലോ കളിക്കുന്നു..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. മര്യാദക്ക് കഴിച്ചില്ലേൽ ണ്ടല്ലോ??.” ഓഹ് വേണ്ടില്ലായിരുന്നു. ഗായത്രിയയുടെ വായ ഇനി അടയില്ല.
“ഞാൻ പറഞ്ഞതല്ലേ ചേച്ചി.. ഇവനിതൊന്നും ണ്ടാക്കി കൊടുക്കേണ്ടാന്ന്..” അവൾ ഗൗരിയേച്ചിയുടെ നേരെ തുള്ളി.ചേച്ചിയെന്നെ നോക്കി ഇളിച്ചു.
“അഭീ.. നീ കഴിച്ചോ ഇവളിങ്ങനെ ഒക്കെ പറഞ്ഞോണ്ട് നിക്കും.. കറി വേണോ നിനക്കിനി?? ” ഗായത്രിയെ വകവെക്കാതെ ചേച്ചി വീണ്ടും വിളമ്പി. സ്നേഹത്തോടെ.. പണ്ടുമുതലേ അതങ്ങനെയാണ്. ചേച്ചി അവളെ മുന്നിൽ വെച്ചു ന്നോട് സ്നേഹം കാണിക്കും. അവളെ കളിയാക്കാൻ, എരു കേറ്റാൻ. ഇന്നും ഗായത്രിക്ക് അസൂയ. ന്നെ നോക്കി ദഹിപ്പിക്കണപോലെ..
“ന്താടീ.. ന്ത്‌ അസൂയ ആടീ..” ഞാൻ ഇത്തിരി കൂടെ അവളെ എരികേറ്റാൻ നോക്കി.. ചേച്ചി പതുങ്ങി ചിരിച്ചു.. ഞങ്ങൾ ഇതേപോലെ തല്ലു കൂടുന്നത് ചേച്ചികുറേ കണ്ടിട്ടുണ്ട്.
“നീ പോടാ…നിക്കി അസൂയന്നും ല്ലാ…” ഗായത്രി മുഖം വെട്ടിച്ചു ചപ്പാത്തി എടുത്ത് വിഴുങ്ങി വെള്ളം കുടിച്ചു..
“നോക്ക് ഗൗരിയേച്ചി.. അവളെ മുഖത്തേക്ക് നോക്ക്.. ഇല്ലേ അവൾക്കസൂയ ഇല്ലേ??” ചിരിയോടെ ചേച്ചി, ഞാൻ പറഞ്ഞത് അനുസരിച്ചവളെ നോക്കി ചിരിച്ചപ്പോ,ഗായത്രി മുഖം വീർപ്പിച്ചഴുന്നേറ്റ് പോയി. ഞങ്ങൾ രണ്ടും ഇരുന്ന് ചിരിച്ചു.കുറേ കാലങ്ങൾക്ക് ശേഷം ഞാൻ ഇത്രേം ചിരിക്കണേ.

ഗൗരിയേച്ചി പത്രത്തിലേക്ക് ഏന്തി എന്നെ നോക്കി ചിരിക്കണത് തുടങ്ങിയപ്പോ ഞാൻ എങ്ങനെയൊക്കെയോ തീർക്കാൻ നോക്കി.കൈ കഴുകി ഗായത്രി അടുത്ത് തന്നെ വന്നിരുന്നു..
“അഭീ നിനക്ക് ഇഷ്ടപെട്ടില്ലേ ഒന്നും…?” ഞാൻ നുള്ളി നുള്ളി കഴിക്കുന്നത് കൊണ്ടാവും.. ചേച്ചി ചോദ്യം എടുത്തിട്ടത്.
” അതൊന്നും അല്ല.. കുറച്ചായി വല്ല്യ വിശപ്പൊന്നുമില്ല.. ” ഞാൻ ചിരിച്ചു. അവർ രണ്ടും ഞാൻ കാണാത്തപോലെ അങ്ങട്ടും ഇങ്ങട്ടും നോക്കി..
ഏതായാലും വിങ്ങുന്ന അന്തരീക്ഷം ഒന്ന് കുറഞ്ഞു. തെറ്റിയ ഗായത്രി പിന്നെയും എന്റെ പെടലിക്ക് വെച്ച് പണിതന്നു. മൂന്നാളും കൂടെ പത്രവും വൃത്തിയാക്കലും എല്ലാം ചെയ്തു.. ഗൗരിയേച്ചിയെന്നെ അടുപ്പിക്കാതെ നോക്കിയെങ്കിലും ഗായത്രിയുടെ തൊള്ള അടങ്ങി നിക്കില്ലല്ലല്ലോ.ഞാൻ അതിൽ കേറിയതാ.. ഒരു പണിയുമില്ലാതെ നിക്കുമ്പോഴാണല്ലോ ഓരോന്ന് ആലോചിച്ചു കൂട്ടുക..

ഫ്രിഡ്ജിലെ ഐസ്ക്രീംമും കൊണ്ട് ഗായത്രി പാഞ്ഞു.. തെണ്ടി തന്നില്ല. ഞാനും ചേച്ചിയും

Leave a Reply

Your email address will not be published. Required fields are marked *