ഞാന്‍ഃ മിസ്സിനി എപ്പോഴാ പോകുന്നെ?
പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചിരുന്ന അവള്‍ ഞാന്‍ ചോദിച്ചത് കേട്ട് തിരിഞ്ഞ് നോക്കി.
മിസ്സ്ഃ എവിടെ പോകുന്ന കാര്യമാടാ.
ഞാന്‍ഃ ആ ബെസ്റ്റ് ഇത്ര പെട്ടെന്ന് മറന്നോ.
മിസ്സ്ഃ ഓ അതൊ, എന്‍റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയാണ്. കിട്ടിയാല്‍ ഉടനെ സജിയേട്ടന്‍ വിസ അയക്കും.
ഞാന്‍ഃ എവിടെയാണ് പുള്ളി ശരിക്കും.
മിസ്സ്ഃ ബഹ്റെനിലാണ്.
ഞാന്‍ഃ മ്മം അപ്പോള്‍ കോളേജിലെ ജോലി?
മിസ്സ്ഃ ഞാന്‍ ഗസ്റ്റലായിരുന്നോ. അതോണ്ട് റിസൈന്‍ ചെയ്യാന്‍ വലിയ പാടൊന്നുമില്ല. കൂടിയപ്പോയാല്‍ ഒരു പത്ത് ദിവസം കാണും.
ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു. വീട്ടില്‍ കേറ്റി വണ്ടി നിര്‍ത്തിയപ്പോള്‍ അവള്‍ ഇറങ്ങി യാത്ര പറഞ്ഞ് പോയി. അതൊരു അവസാനമാണ് എന്ന് എനിക്ക് തോന്നി. നിര്‍വികാരനായി നോക്കി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു. കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നു എന്നാല്‍ കരയുന്നുമില്ല. ഞാന്‍ വണ്ടി തിരിച്ച് കുഞ്ഞയുടെ അടുത്തേക്ക് പായിച്ചു. രേഖയുടെ അവസ്ഥയും മോശമായിരുന്നു. മുറിക്കുള്ളില്‍ കേറി കതക് കുറ്റിയിട്ട് അവള്‍ ഒരുപാട് നേരം കരഞ്ഞു. കണ്ണന്‍ ഇനി തന്‍റെ ജീവിതത്തില്‍ ഇല്ല എന്ന ഒരു സത്യം അവള്‍ക്ക് accept ചെയ്യണം. തന്‍റെ പഴയ ജീവിതത്തിലേക്ക് താന്‍ ഇനി മടങ്ങുകയാണ്. എന്ത് നടക്കും, എന്ത് സംഭവിക്കും എന്നുറപ്പില്ലാതെ. അതൊരു ട്രാപ്പാണെങ്കിലോ? അവള്‍ അതും ചിന്തിക്കാതിരുന്നില്ല. പിന്നേ ഗള്‍ഫിലുള്ള തന്‍റെ സഹോദരങ്ങള്‍ അയാളോട് സംസാരിച്ചതാണ്. അയാള്‍ sincere ആണ് എന്നാ അവര്‍ പറഞ്ഞത്. ആഹ് ഇനി വരുന്നിടത് വെച്ച് കാണാം. ഗള്‍ഫില്‍ തന്‍റെ ബ്രദേര്‍സുള്ളത് കൊണ്ട് അവള്‍ക്ക് അത്യാവശ്യം ധൈര്യമുണ്ടായിരുന്നു. എന്തായാലും അയാളോട് എല്ലാം തുറന്ന് പറയണം, സ്വീകരിക്കുന്നെങ്കില്‍ സ്വീകരിക്കട്ടെ, ഇല്ലെങ്കില്‍ ഇല്ല. സ്വീകരിച്ചില്ലെങ്കില്‍ താന്‍ എന്ത് ചെയ്യും? രേഖ സ്വയം ചിന്തിച്ചു. പെട്ടെന്ന് കണ്ണന്‍റെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു. അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നെങ്കിലും പെട്ടെന്ന് തന്നെ അവള്‍ അവന്‍റെ മുഖം മായച്ച് കളഞ്ഞു. “No Kannan is my priority, not a choice”. അവള്‍ മനസ്സില്‍ പറഞ്ഞു. അവന് തന്നേക്കാള്‍ നല്ലൊരു സുന്ദരി പെണ്ണിനെ കിട്ടാന്‍ അവള്‍ പ്രാര്‍ഥിച്ചു. രേഖ മാനസികമായി എല്ലാത്തിനും തയ്യാറെടുത്തു.