രേഖഃ കണ്ണാ?
ഞാന്‍ഃ മ്മം
രേഖഃ എന്താ ഒന്നും മിണ്ടാതെ, വിഷമമായോ?
ഞാന്‍ഃ ഏയ്
രേഖഃ പിന്നെ?
ഞാന്‍ഃ അല്ല പെട്ടെന്ന് നീ അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍, എനിക്കങ്ങ് എന്തൊ പോലെ? എന്തൊ പറിച്ചെടുക്കുന്നത് പോലെ.
അവന്‍റെ മറുപടികള്‍ അവള്‍ക്ക് കുളിര് കോരി.
രേഖഃ കണ്ണാ ഞാനൊരു കാര്യം ചോദിക്കട്ടെ?
ഞാന്‍ഃ എന്താണ്?
രേഖഃ Do you Love Me?
ആ ചോദ്യം കേട്ട് അവന്‍റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി. അവന്‍റെ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത് അവന്‍റെ ഇടനെഞ്ചില്‍ തലയമര്‍ത്തി കിടന്ന രേഖ അറിഞ്ഞു. അതില്‍ നിന്നും അവള്‍ക്ക് എല്ലാ ഉത്തരവും ലഭിച്ചിരുന്നു. രേഖ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും. അവളാ നെഞ്ചില്‍ തലവെച്ച് വീണ്ടും കിടന്നു. അവള്‍ ഗാഢമായി ആലോചനയിലാണ്ടു. മുറിയിലാകെ നിശബ്ദത. കുറച്ച് സമയത്തിന് ശേഷം.
രേഖഃ കണ്ണാ ഞാന്‍ തീരുമാനിച്ചു.
ഞാന്‍ഃ ഏഹ് എന്ത്?
രേഖഃ സജിയേട്ടന്‍ പറഞ്ഞ കാര്യം.
ഞാന്‍ഃ ഓ അത്, എന്താ തീരുമാനം.
രേഖഃ ഞാന്‍ അയാളുടെ അടുത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.
ഞാന്‍ഃ ങേ
ദേ വീണ്ടും ഞെട്ടുന്നു. ഇതിന് മാത്രം ഞെട്ടല്‍ എവിടെ കിടക്കുന്നു.
ഞാന്‍ഃ മിസ്സെ അതങ്ങനെ ശരിയാക്കും, അയാള്‍ ഉപേക്ഷിച്ച് പോയത് അല്ലെ.
മിസ്സ്ഃ എന്‍റെ കാര്യം ഞാനല്ലെ തീരുമാനിക്കുന്നത്?
മിസ്സ് അങ്ങനെ പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാനങ്ങ് ചൂളിപോയി. മിണ്ടാതെ ഒരു സൈഡിലോട്ട് കിടന്നു. പെട്ടെന്ന് മിസ്സ് എന്‍റെ മുഖം പിടിച്ച് മിസ്സിന്‍റെ നേരെവെച്ച്. മിസ്സ് കുടുകുടാ ചിരിക്കുകയാണ്.
ഞാന്‍ഃ പറ്റിച്ചതാണല്ലെ?
രേഖഃ പിന്നല്ലാതെ. പേടിച്ച് പോയോ?
ഞാന്‍ഃ പേടിച്ചോന്നോ, ഞാനങ്ങ് ഇല്ലാണ്ടായി.
രേഖഃ അതെ സിനിമാ ഡയലോഗ് അടിച്ച് ചളമാക്കാതെ.
ഞാന്‍ഃ ഓ ഉത്തരവ്.
രേഖഃ എടാ ഞാന്‍ പക്ഷെ സീരിയസായി പറഞ്ഞതാണ് കേട്ടോ, അയാളുടെ അടുത്ത് പോകുന്ന കാര്യം.
ഞാന്‍ഃ മിസ്സെ ചൂട് വെള്ളത്തില്‍ വീണ പൂച്ച…..
രേഖഃ അറിയാം അറിയാം എല്ലാവരും ഇത് പറഞ്ഞു, ഈ ചൊല്ല്.
ഞാന്‍ഃ എന്നിട്ടും പിന്നെന്തനാ മിസ്സെ, വീണ്ടും ഒരപകടത്തിലേക്ക്.