മനംപ്പോലെ അനുരാഗം [Mr Heart Lover]

Posted by

ഞാൻ :എന്നാലും നല്ല സാധനം തന്നെ ആണ്

ഞങ്ങൾ അവരെ നോക്കി നിന്നു അവര് അകത്തോട്ട് പോയി കൂടെ 10 കണ്ണുകളും എന്നാൽ തിരിച്ചു 8കണ്ണുകൾ ബാക്കി ഉള്ള പെണ്ണുങ്ങളെ കമ്മൻറ്റടിക്കാനും നോക്കാനും പോയി രണ്ടു കണ്ണുകൾ പോയില്ല അത് എന്റെ കണ്ണുകൾ തന്നെ ആയിരുന്നു. കാരണം ഞാൻ ഒരു കാഴ്ച കണ്ടു ഇപ്പൊ നോക്കിയതിനേക്കാളും എന്റെ മനസ്സിനെ കുളിരാണിക്കുന്ന കാഴ്ച റൂമിലെ ഒരു ജനലിൽ ഭാഗ്യ ചേച്ചിയോടും മറ്റു പെണ്ണുങ്ങളോടും ചിരിച്ചും എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്ന ഐശ്വര്യ. അവളെക്കണ്ടതും ഞാൻ ബാക്കി എല്ലാം മറന്നു ആ മുല്ല മൊട്ടു കട്ടിയുള്ള ചിരിയും റോസും ചുവപ്പും ഇടകളർന്ന ചുണ്ടുകളും കണ്ണുകളും വീണ്ടും അവളെ എന്റെ ഹൃദയത്തിൽ പതിഞ്ഞു. അവളിൽ ഞാൻ വീണ്ടും ആഗ്രഷ്ട്ടാനായി കുറെ നേരം അവളെ നോക്കി നിന്നു ആരോ എന്നെ വിളിച്ചു അവർ വന്നു വാ എന്നു പറഞ്ഞു. ഞങ്ങൾ അകത്തോട്ടു പോയി അവിടെ എല്ലാരും ഉണ്ട് പെണ്ണിന്റെയും ചെറുക്കന്റെയും ആളുകൾ. ഞങ്ങൾ പെണ്ണിന്റെ കുട്ടരുടെ സൈഡിൽ ഇരുന്നു ഇടക്കും മറക്കും (അവനമർ നല്ല സുന്ദരികളുടെ അടുത്തിരുന്നു) ഞാൻ ബാക്കിൽ എന്റെ ഇടതു സൈഡിൽ 3പേർ രണ്ടു കിളവനും തൊട്ടടുത്തു ഒരു പുതുനിറം ഉള്ള പെണ്ണും. അവൾ എന്നെ നോക്കി ചിരിച്ചു എന്റെ പേരൊക്കെ ചോദിച്ചു പിന്നെ അവൾ സ്വയം പരിചയപ്പെടുത്തി അപ്പോഴാണ് എന്റെ വലതു ഭാഗത്തു ആരോ ഇരുന്നു അവർ എന്റെ തുടയിൽ കയ്യ്കൾ ബലം വച്ചു ഇരിക്കുന്നു ഞാൻ നോക്കി ഐശ്വര്യ നോക്കുന്നത് കണ്ടപ്പോൾ അവൾ ചിരിച്ചു. “നിന്നോട് വായി നോക്കല്ല് എന്നു പറഞ്ഞാൽ കേൾക്കില്ല അല്ലെ.”പയ്യെ ചെവിയിൽ പറഞ്ഞു. അവൾ നേരെ ഇരുന്നു പെട്ടെന്ന് നിച്ഛയാവും എല്ലാം പരിപാടികളും കഴിഞ്ഞു ചോറ് വിളമ്പി പെട്ടു പോയി. പിന്നെ ഞങ്ങളും കഴിച്ചു കഴിഞ്ഞു പന്തലിൽ വട്ടം കൂടി ഇരുന്നു. കൂടെ ഭക്യ ചേച്ചിയും കുറച്ചു കൂട്ടുകാരികളും പിന്നെ ഐശ്വര്യയും അവൾ എന്റെ അടുത്തിരുന്നു. കുറെ നേരം സംസാരിച്ചു അവന്മാർ ഒടുക്കത്തെ സൊള്ളൽ എനിക്ക് മിണ്ടാൻ പറ്റുന്നില്ല കാരണം ഇവളുടെ ശരീരത്തിൽ നിന്നും നല്ല വിയർപ്പിന്റെ മണം വരുന്നു എന്നോട് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. ഇടയ്ക്കു അവൾ എന്റെ കയ്യിൽ പിടിച്ചു പിന്നെ വിട്ടില്ല ആ കയ്യിൽ പിടിച്ചു നല്ല സോഫ്ൽനെസ്സും തണുപ്പും ഞാൻ ഇറുക്കെ പിടിച്ചു. അവളുടെ ശരീരത്തിൽ നിന്നും വരാന്ന വാസന എന്നെ എവിടെയൊക്കെയോ എത്തിച്ചു. പയ്യെ അവളുടെ തോളിൽ തലവെച്ചു കിടന്നു കണ്ണുകളടച്ചു കിടന്നു അവൾ എന്നെ ചേർത്ത് പിടിച്ചു ആ കയ്യ് കൊണ്ട് തന്നെ തലയിൽ തലോടി എന്തോ ഒരു സുഖം ആയിരുന്നു ഞാൻ ആ താഴുകലിൽ അറിയാതെ ഉറങ്ങിപ്പോയി. ആരോ തട്ടി വിളിച്ചു കാതിൽ ആരോ പറഞ്ഞു “ഇങ്ങനെ ഉറങ്ങിയാ മതിയോ പോകണ്ടേ എഴുന്നേൽക്ക് ” വീണ്ടും തട്ടി വിളിച്ചു അടക്കമായി മധുരമുള്ള സ്വരത്തിൽ പറഞ്ഞു ഞാൻ കണ്ണ് ഒന്നു തിരുമ്മി എണിറ്റു അവളെ ആണ് ആദ്യം നോക്കിയത് ആഹാ…. ആഹാ കൊട്ടുവാ വിട്ടു ചുറ്റും നോക്കിയപ്പോൾ അവന്മാർ എല്ലാം കുറച്ചു അപ്പുത്ത് മാറി കസേരയിൽ ഉറങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *