സ്കൂളിലും അഭി സ്റ്റാർ ആയിരുന്നു പഠിത്തത്തിൽ ആയാലും സൗന്ദര്യത്തിൽ ആയാലും അവന്റെ ആ പൂച്ച കണ്ണുകളിൽ ടീച്ചർമാർ വരെ ആരാധികമാർ ആയി പോയിരുന്നു…
എങ്കിലും അവൻ അവന്റെ എലിയെ miss ചെയ്തിരുന്നു ഒരു പാട്.. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഒരു പാട് ആഗ്രഹിക്കാറുണ്ട്.. അവൾ തന്ന മാല ഇപ്പോളും അവന്റെ കഴുത്തിൽ ഉണ്ട്, അത് കഴുത്തിൽ കിടക്കുമ്പോൾ അവൾ കൂടെ ഉള്ള പോലെ അവനു ഫീൽ ചെയ്യാറുണ്ട്..ഇടയ്ക്കിടെ അവൻ അവൾക്കു കത്തുകൾ എഴുതാറുണ്ട്, വല്ലപോളും ഫോണിൽ കൂടെയും ബന്ധപെടാറുണ്ട്
രവി വന്നതോടെ തന്റെ ബിസിനസ് മുഴുവനും മകനെ ഏല്പിച്ചു തന്റെ ശിഷ്ട കാലം പേരകുട്ടിയുമൊത്തു കഴിയാൻ മാധവൻ മേനോൻ തീരുമാനിച്ചു.. രവിയുടെ ബുദ്ധി സമർത്യത്തിൽ ബിസിനെസ്സ് പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ദിവസങ്ങൾ പെട്ടെന്ന് പോയി കൊണ്ടിരുന്നു
അഭി പത്താം ക്ലാസ്സിലേക്ക് കാലെടുത്തു വച്ചു, കൗമാരത്തിന്റെതായ ചെറിയ ലക്ഷണങ്ങൾ ഒക്കെ അവനിലും പ്രകടമായിരുന്നു, ചെറിയ രീതിയിൽ പൊടി മീശ ഒകെ പൊട്ടി മുളക്കാൻ തുടങ്ങി, ആദ്യമൊക്കെ എല്ലാ ആഴ്ചയിലും അഭി എലീനക്ക് കത്തുകൾ എഴുതുമായിരുന്നു, പോയി പോയി ഇപ്പോൾ ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ ഒന്ന് എന്ന അവസ്ഥയിലേക്ക് മാറി.
അഭിയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് വിനോദ് എന്ന വിനു, അച്ഛൻ പോലീസ് ഓഫീസർ ആണ്, പഠനത്തിൽ ആണേലും കളിയിൽ ആണേലും രണ്ടാളും തമ്മിൽ ആണ് മത്സരം. പ്രായത്തിന്റേതായ എല്ലാ കുരുത്തക്കേടുകളും രണ്ടു പേരുടെയും കയ്യിൽ ഉണ്ട്.. പിന്നെ നല്ല പോലെ പഠിക്കുന്ന കുട്ടികൾ ആയതിനാൽ ആരും ഒന്നും പറയാറില്ല എന്ന് മാത്രം.
ഇനി കഥ അഭി പറയും… എന്റെ റോൾ ഇവിടെ കഴിഞ്ഞു.. 🤗
ഞാനും വിനുവും ആണ് ബെസ്റ്റീസ്, സ്കൂളിൽ ആണേലും പുറത്തു ആണേലും, പിന്നെ ശ്യാം പറഞ്ഞത് പോലെ ഞാൻ കാണാൻ കുറച്ചു ഗ്ലാമർ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്, പാരമ്പര്യം അല്ലാതെന്താ പറയാ.. അത് കൊണ്ട് തന്നെ അത്യാവശ്യം നല്ല ഫാൻസൊക്കെ ഉണ്ട്… പലരും ഞങ്ങളുടെ ഇടയിൽ കയറാൻ വന്നെങ്കിലും ഞങ്ങൾ ആരെയും അടുപ്പിക്കാറില്ല.. ഞങ്ങളെ പോലെ ഞങ്ങളെ ഉള്ളൂ അതാണ് കാര്യം.. തെണ്ടിത്തരം കാണിക്കാൻ ആണേലും പഠിക്കാൻ ആണേലും