കുറ്റന്വേഷണം [Lee child] [Full Story]

Posted by

അവൾ ഒന്ന് ഞെട്ടി,’അല്ല ‘.

ഞാൻ :റീനയ്ക്കു വേറെ ഫ്രണ്ട്‌സ് ഉണ്ടോ? (സാധ്യത കുറവാണ് ).

അവൾ :ഇല്ല

ഞാൻ :ഇന്നലെ എവിടെ ആയിരുന്നു എന്നു അവളോട്‌ ചോദിച്ചോ?

അവൾ : (ഒന്ന് ആലോചിച്ചു കൊണ്ട് )ഇല്ല.

ഞാൻ :(മനസ്സിൽ )അപ്പോൾ റീന അവളോട് പറഞ്ഞിട്ടുണ്ട്, അവൾ കഴിഞ്ഞ രാത്രി എവിടെയായിരുന്നെന്നും,അവളുടെ കൂടെ നടന്നതെന്താനും, പക്ഷെ അത്ര നല്ല കാര്യമായിരിക്കില്ല സംഭവിച്ചിട്ടുണ്ടാവുക. അത് കൊണ്ടാണ് അവൾക്കു തുറന്നു പറയാൻ മടി.ആ.. മെല്ലെ കണ്ടുപിടിക്കാം.. ഇവൾക്കെന്നെ അത്ര വിശ്വാസം പോരാ..

അപ്പോഴേക്കും നമ്മുടെ ഭക്ഷണം തീർന്നു.

ഞാൻ :ഇനി അവസാന 2 ചോദ്യം..

അവളുടെ മുഖത്തു ഒരേ സമയം ആകാംഷയും ടെൻഷനും കാണാമായിരുന്നു.

ഞാൻ തുടർന്നു,”അവൾക്കു ആരെങ്കിലുമായി പ്രണയമുണ്ടായിട്ടുണ്ടോ, ഐ മീൻ ഇപ്പോൾ? പിന്നെ ഈ സംഭവത്തെ കുറിച്ച് എന്താണ് അഭിപ്രായം?

അവൾ:എനിക്കൊന്നുമറിയില്ല.

അവൾ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു.

ഞാൻ :ഓക്കേ, ഒരു കാര്യം കൂടെ ചെയ്യണം.

അവൾ ശ്രദ്ധിച്ചു കേട്ടു.

ഞാൻ :വേഗം നിന്റെ അച്ഛനെ അറിയിച്ചു ജാമ്യത്തിനുള്ള ഏർപ്പാട് ചെയ്യണം.എന്തായാലും പുള്ളി ഈ കാര്യം അറിഞ്ഞിട്ടുണ്ടാവും

അവൾ ഒന്ന് ഞെട്ടി

അത് പ്രശ്നമാകും

ഞാൻ :എന്താ

അവൾ :ഇങ്ങനെയൊരു പ്രശ്നമുണ്ടായാൽ, എന്റെ അച്ഛൻ അവളുടെ അച്ഛനെ കോൺടാക്ട് ചെയ്യും, അവളെ തിരിച്ചു കൊണ്ട് പോവും. അത് വേണ്ട..

ഞാൻ : ഇപ്പൊ ഞാൻ പറഞ്ഞ പോലെ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ പറയാം, ഒന്നാമതായി അവൾക്കു ഒരു നല്ല alibi ഇല്ല, പ്രത്യക്ഷത്തിൽ അവൾക്കെതിരെ ഉള്ള തെളിവ് സ്ട്രോങ്ങാണ്, കാരണം ബോഡി കിട്ടിയിരിക്കുന്നത് അവളുടെ വീട്ടീന്നാണ്. മാത്രമല്ല പോലീസിനെ അറിയാമല്ലോ, ആടിനെ പട്ടിയാകുന്ന ആൾകാരാ,അവർ അവരുടെ സൗകര്യത്തിന് കഥ ഉണ്ടാക്കും.. ബാക്കി ഞാൻ പറയേണ്ടല്ലോ ..

അവൾ ഇപ്പോഴും ഒന്നും മിണ്ടുന്നില്ല.

ഞാൻ :അറിയാം, അല്പം വിഷമമാണ് എന്ന്, പക്ഷെ, നോ അദർ ചോയ്സ്…

അത് വരെ ഞാൻ മറ്റൊരു പണി ചെയ്തിട്ട് വരാം.

നമ്മൾ മെല്ലെ എഴുന്നേറ്റു. കൗണ്ടറിലേക്കു നടന്നു,’ ചേട്ടാ, എത്രയായി,’

Leave a Reply

Your email address will not be published. Required fields are marked *