കുറ്റന്വേഷണം [Lee child] [Full Story]

Posted by

ഞാൻ ഫോണിൽ എടുത്ത ഫോട്ടോസ് ഒന്ന് അനലൈസ് ചെയ്തു..കൂടാതെ രാജന്റെ ഫോട്ടോസ് നെറ്റിൽ സെർച്ച്‌ ചെയ്തു..

അതിൽ കാര്യമായിട്ട് ഒന്നും തടഞ്ഞില്ല.. കുറെ സോഷ്യൽ മീഡിയ അക്കൗണ്ട്സ് ഫോട്ടോസ് അങ്ങനെ…

അവസാനം അറ്റ കൈ എന്ന നിലയ്ക്ക് എന്റെ ലാപ്പിൽ ahmia യിൽ ഇമേജ് സെർച്ച്‌ ചെയ്തു.. ഇതിൽ ഞാൻ ഒരു ഇമേജ് സെർച്ച്‌ എൻജിൻ ഡെവലപ്പ് ചെയ്തായിരുന്നു..

അതിൽ കുറച്ചു ആവശ്യമില്ലാത്ത ഇൻഫർമേഷൻസായിരുന്നു..

അവസാനം ഒന്നിൽ നിന്നു..

ഒരു തമിഴ് ന്യൂസ്‌ പേപ്പർ കട്ടിങ്..

അതിലെ ഫോട്ടോ കണ്ടു ഞാൻ ഞെട്ടിപോയി…

അതു ഞാൻ ട്രാൻസ്ലേറ്റ് ചെയ്തു.. അത് വായിച്ചപ്പോൾ വരാൻ പോവുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലായി..

ആ സമയത്ത് തന്നെ എനിക്ക് ആ ലാൻഡ്‌ലൈൻ നമ്പർ ഓർമ വന്നു.. ഞാൻ അതു ഡയൽ ചെയ്തു..

കർ.. കര്ര്ര്.. ക്കര്ര്ര്..

അപ്പുറം ഫോൺ എടുത്തു..

ഹലോ, ഇതാരാണ്?

പരിചയമുള്ള ശബ്ദം..

ഞാൻ :നിങ്ങൾ ആരാ?

അപ്പോൾ : ഞാൻ acp അരുൺ ജ്യോതിസ്..

ഞാൻ :(അത്ഭുതം )ഞാനാ നിഷാന്ത്..

അരുൺ : നീയെന്താ ഈ നമ്പറിൽ?

ഞാൻ : ഇതാരുടെ നമ്പരാ?

അരുൺ :സെന്തിൽ കുമാരുടെ..

ഒരു നിമിഷം..

എന്റെ തലയിൽ ഒരു തീപ്പൊരി ഉണ്ടായി.. അതു കാട്ടുത്തീയായി…

അത് ശെരി…

അപ്പൊ അതാണ്‌ കാര്യം…

ഞാൻ : ചേട്ടാ…വേഗം ആ ഫ്ലാറ്റിൽ വീണ്ടും പോവണം…

അരുൺ : എന്താടാ കാര്യം?

ഞാൻ :അതു ഫോണിൽ പറയാൻ കഴിയില്ല.. പിന്നെ ഞാൻ ഒരാളുടെ ഫോട്ടോ, ഒരു പേപ്പർ കട്ടിങ്, അയക്കാം, അതു കോയമ്പത്തൂർ പോലീസ് സ്റ്റേഷനിൽ അയച്ചു കൊടുത്ത് അതിന്റ ഓത്തെന്റിസിറ്റി നോക്കണം.. വേഗം സെർ..

ഞാൻ ഫോൺ കട്ട്‌ ചെയ്തു. വേഗം ഫ്ലാറ്റിലേക്ക് പാഞ്ഞു..കൂടെ ഞാനെന്റെ ഇടി വളയുമെടുത്തു..

ആ അപകടത്തെ തടുക്കാൻ…

 

________________

 

ഞാൻ ഫ്ലാറ്റിലേറ്റിയപ്പോഴേക്കും അവിടെ അരുണേട്ടനും എത്തിയിരുന്നു..

അരുൺ :എന്താടാ കാര്യം?

ഞാൻ :പറയാം, ഇപ്പൊ ഇത് ഒരു എമർജൻസി സിറ്റുവേഷൻ ആണ്…

അപ്പൊ പവിത്രൻ വന്നു

Leave a Reply

Your email address will not be published. Required fields are marked *