കുറ്റന്വേഷണം [Lee child] [Full Story]

Posted by

ശ്രേയ : എന്താ പറ്റിയെ?

ഞാൻ :അത് അവരെ പിന്തുടർന്ന് പോയപ്പോ കിട്ടിയതാ?

ശ്രേയ: ഹോസ്പിറ്റലിൽ പോയോ?

ഞാൻ : ഏയ്‌, അതിന്റെയൊന്നും ആവശ്യമില്ല..എങ്കിൽ ഞാൻ ഇറങ്ങട്ടെ…

ശ്രേയ : ടേക്ക് കെയർ…

അത് കേട്ട് ഞാനൊന്ന് ഞെട്ടി. 😨

ഞാൻ : താങ്ക്സ് 😅

അതിന് ശ്രേയ റീനയോട് സംസാരിക്കുന്നത് കേട്ടു..

ആ കർട്ടൻ ഒന്ന് തുറക്കാമോ? നിക്ക് ശ്വാസം മുട്ടുന്നു.. നിക്കറിയില്ലേ നിക്കു ക്ലാസ്ട്രോഫോബിയ ഉണ്ടെന്ന്?..

ഞാൻ വേഗം നടന്നു, 212ലേക്ക്..

ഞാൻ ഡോർ റിങ് ചെയ്തു..

കുറച്ചു നേരം കാത്തിരുന്നു..

അധികം വൈകാതെ ഡോർ തുറക്കപ്പെട്ടു..

ഞാൻ കാത്തിരുന്ന മുഖം എനിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു..

ഒരു അഞ്ചരയടി നീളം, ഇരുനിറം, മെറൂൺ ഹാഫ് ബനിയൻ, പിന്നെ ബ്ലാക്ക് ട്രാക്ക് സ്യുയ്‌റ്റും.. കൈലെന്തോ കാർഡ്ബോർഡ് ബോക്സ്‌ പിടിച്ചിക്കുകയായിരുന്നു..

ഉം, എന്ത്‌ വേണം?

ഞാൻ :രാജാശേഖരൻ സാറല്ലേ?

രാജ :അതെ, എന്താണ് കാര്യം?

ഞാൻ :ഞാൻ നിഷാന്ത്, റീനയുടെ ഫ്രണ്ടാണ്..

റീന എന്ന പേര് കേട്ടപ്പോൾ ആ മുഖത്തു ഒരു തെളിമ വന്നു..സെക്കന്റുകളുടെ ദൈര്ഗ്യത്തോടെ അത് മാറി ഗൗരവം വന്നു..

രാജ :അതിന് ഇത് റീനയുടെ ഫ്ലാറ്റെല്ലലോ?

ഞാൻ :അതറിയാം സർ, ഒരു താങ്ക്സ് പറയാൻ വന്നതാ..

രാജ :(അത്ഭുതത്തോടെ )എന്തിനാ?

ഞാൻ : അന്ന് പോലീസ് വന്നപ്പോ ഞാനുണ്ടായിരുന്നു.. നിങ്ങൾ വളരെ maturaayittanu സംസാരിച്ചത്..

രാജ : താൻ അകത്തേക്ക് വാ..

ഞാൻ അല്പം മടി അഭിനയിച്ചെങ്കിലും മെല്ലെ അകത്തേക്കു കയറി..

രാജ :ഈ സർ വിളി ഒന്ന് ഒഴിവാക്കാമോ..അല്പം ഇൻഫർമൽ ആവാം..

ഞാൻ :ഓക്കേ,

രാജ് :പിന്നെ, അവരെ കാണുമ്പോൾ എന്റെ പിള്ളേരെയാ ഓർമ വരുന്നേ.. കൂടാതെ സൊസൈറ്റിയിൽ ഉള്ളവർക്ക് അവളെ കുറിച്ച് അത്ര മതിപ്പില്ല..

ഞാൻ :ഉം..

രാജ് : കുടിക്കാനെന്താ വേണ്ടത്?

ഞാൻ :ഒരു ഗ്ലാസ് വെള്ളം മതി..

അയാൾ അകത്തേക്ക് പോയി..

ഞാൻ ആ ചുറ്റും ഒന്ന് നോക്കി..

അവിടെ പല സാധനങ്ങളും pack ആയി കിടക്കുന്നുണ്ട്.. അതിൽ തമിഴിൽ എന്തോ എഴുതി വച്ചിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *