കുറ്റന്വേഷണം [Lee child] [Full Story]

Posted by

ഞാൻ റീനയെ പുറത്ത് തലോടി ആശ്വസിപ്പിച്ചു…എന്നിട്ട് വിടുവിച്ചു..

സാരമില്ല, എന്തായാലും ജയിലിന്നു വലിയ പ്രശ്നങ്ങളൊന്നുമില്ല്ലാതെ പുറത്തിറങ്ങിയില്ലേ…പക്ഷെ

ശ്രേയ :ടാ നീ പക്ഷെന്നു പറയുമ്പോ ഒരു പേടിയാ…

റീന :അത് ശെരിയാ..

ഞാൻ ഒന്ന് ചിരിച്ചു : പ്രശ്നം പൂർണമായി അവസാനിച്ചില്ല…

റീനയുടെ മുഖത്തു ടെൻഷൻ കാണാമായിരുന്നു..

തന്റെ ഫ്ലാറ്റിൽ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്നു തനിക്കറിയാമോ?..

ശുഭരാജ്ഉം വാസവനുമല്ല ഈ കൊല ചെയ്തത്..

റീന :പിന്നെ.

ഞാൻ : നിന്റെ ആ ഫ്ളാറ്റില്ലേ ചാവി തരാമോ…

അവളെനിക്ക് അതെടുത്തു തന്നു.. പിന്നെ എന്റെ കൈൽ ആൾറെഡി ഉള്ള ചാവിയുമെടുത്തു…പിന്നെ 2 ഗ്ലാസ്‌ വെള്ളവുമെടുത്തു..

ശ്രേയ : എന്താണ് ചെയ്യുന്നത്..

ഞാൻ : സയൻസ് എക്സ്പീരിമെന്റ്..

ഞാൻ 2 താകോലും ലൈറ്റ്ർ വെച്ചു ചൂടാക്കി എന്നിട്ട് അത് രണ്ടും ഓരോരോ വെള്ളത്തിൽ ഇട്ടു. എന്നിട്ട് നന്നായി തുടച്ചു..എന്നിട്ട് രണ്ട് താകോലും മാറ്റി..

അപ്പോൾ ഒരു ഗ്ലാസ്സിലെ വെള്ളം പത വന്നു കലങ്ങിയിരിക്കുന്നതായി കണ്ടു..

ഞാൻ : അപ്പൊ ഇതാണ് കാര്യം..

റീന : എന്താ?

ഞാൻ :തന്റെ ചാവിയുടെ പ്രിന്റ് ആരോ എടുത്തിട്ടുണ്ട്..

റീന : അതാരാവും?

ഞാൻ : വിജയുടെ ഫ്ലാറ്റ് ഏതാ?

റീന :112

ഞാൻ :തന്നെ ഫ്ലാറ്റ് നമ്പർ 312..പിന്നെ താൻ താക്കോൽ പിന്നെയാർകെങ്കിലും കൊടുത്തിട്ടുണ്ടോ?except ശ്രേയ?

റീന ഒന്ന് മിണ്ടാതിരുന്നു, പിന്നെ എന്തോ ഓർമ വന്നെന്ന രീതിയിൽ അവൾ പറഞ്ഞു :

ആ, രാജശേഖരൻ എന്നയാൾകു കൊടുത്തിരുന്നു..

എന്തിനാ?

റീന :ആ സമയത്ത് ശ്രേയ ഇവിടെ ഇല്ലായിരുന്നു..

ഞാൻ :ഓക്കേ, അയാളുടെ റൂം നമ്പർ?

212..

ശെരി, ഞാൻ അയാളെ ഒന്ന് കണ്ടിട്ട് വരാം..

ഞാൻ ഇറങ്ങുന്നനിടെയിൽ എന്റെ തലയിലെ ബാൻഡ് എയ്ഡ് റീനയുടെ ശ്രദ്ധയിൽ പെട്ടു..

റീന : എന്ത്‌ പറ്റി തലയ്ക്കു?

ശ്രേയ : എവിടെ നോക്കട്ടെ?

അവൾ വേഗം എന്റെ അടുത്ത് വന്നു.. ആ മുറിവിൽ ഒന്ന് നോക്കി.. അവളുടെ കണ്ണിൽ വല്ലാത്ത ഒരു ആധിയുണ്ടായിരുന്നു.. ഞാൻ അവളെ കണ്ടു ഒന്ന് പകച്ചു..

Leave a Reply

Your email address will not be published. Required fields are marked *