കുറ്റന്വേഷണം [Lee child] [Full Story]

Posted by

അതിനിടയിൽ ഒരാൾ ഓടിവന്നു ചോദിച്ചു.അത് പവിത്രനായിരുന്നു .

സർ, എന്താ കാര്യം?

അരുൺ : താനാരാ?

പവിത്രൻ : ഞാൻ സെക്രട്ടറി, ഫ്ലാറ്റിലെ.

അരുൺ : ഇവിടെ cctv ഇല്ലേ..

പവിത്രൻ :വർക്ക്‌ ചെയ്യില്ല സർ..

അരുൺ :തന്നോട് ഞാൻ പിന്നെ സംസാരിച്ചോളാം..

ഞാനും അരുണും ഫ്ലാറ്റിലെത്തി.ഞാൻ നേരെ ബാത്‌റൂമിലേക്ക് പാഞ്ഞു..

അരുൺ :ഇവിടെയെന്താ?

ഞാൻ ആ റൂമിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ അറ തുറന്നു കൊടുത്തു..അതിൽ മുഴുവൻ പല സ്ഥലങ്ങളിൽ ഇതോടെ അവിടെ കാണികളായി നിന്നവരുടെ അവസ്ഥ കാണേണ്ടതായിരുന്നു… പ്രതേകിച്ചു ആ 3 പ്രതികളുടെ..

അരുൺ :ഇനി മക്കള് പറ.. ഇനി വല്ല കഥയും പറയാനാണ് ഭാവമെങ്കിൽ…

ശുഭ : പറയാം സാറേ, 2 വർഷമായി നമ്മളീ ഫീൽഡിൽ വന്നിട്ട്.. ആദ്യം ഏജന്റ് വഴി പാക്കേജ് കളക്ട് ചെയ്യും.. പിന്നെ അവരുടെ ആളുകൾ പലയിടത്തേക്ക് എത്തിക്കും…

ഞാൻ :അതിനൊരു മറ മാത്രമാണ് ഈ റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ ജോലി,അല്ലെ?

ശുഭ :അതെ..

അരുൺ വാസവന്റെ മുൻപിൽ നിന്നിട്ടു :തന്റെ റോളെന്താ ഇതിൽ?

വാസു :ഞാൻ ആവശ്യക്കാരുമായി കോൺടാക്ട് ചെയ്യും..

ഞാൻ : സെന്തിലാണോ നിങ്ങളും ആവശ്യക്കാരും തമ്മിൽ കണക്ട് ചെയ്യുന്നേ?

വാസു :അതെ..

ഞാൻ :പിന്നെ സെന്തിൽ നിങ്ങളെ ഭീഷണിപ്പെടുത്തി തുടങ്ങി അല്ലെ?

വാസു :അതെ..

അരുൺ :അതെന്താ…

വാസു :ചെയ്യുന്ന പണിക്കു കിട്ടുന്ന ശമ്പളം കുറവാണെന് പറഞ്ഞു..

പിന്നെ നേരെ si യുടെ മുൻപിൽ,

അരുൺ :സാറെങ്ങനെയാണാവോ ഈ മഹാന്മാരുടെ കൂടെ?

SI: അത് പിന്നെ, ഞാൻ ഇവരുടെ ഷിപ്മെന്റ് പിടിച്ചപ്പോ..

ഞാൻ : പൈസ വാങ്ങി സെറ്റ്ലാക്കി അല്ലെ.

അയാൾ ഒന്നും മിണ്ടീല്ല.

അരുൺ :കൊണ്ട് പോടോ ഇവരെ…എന്റെ കൈയീനു വല്ല അബദ്ധവും പറ്റും..

അവരെ കൂട്ടികൊണ്ട് പോയതിന് ശേഷം..

അരുൺ : താങ്ക്സ് നിഷാന്ത്.. താനില്ലായിരുന്നെങ്കിൽ ഇവരെ പിടിക്കാൻ കഴിയില്ലായിരുന്നു..എനി വേ നമ്മൾ മാത്രമുള്ളപ്പോൾ യു കാൾ മീ അരുൺ..

ഞാൻ :കേസ് മുഴുവനായി തീർന്നില്ല സർ..

അരുൺ :വാട്ട്‌?

ഞാൻ :യെസ്, ഇവിടുത്തെ പുരാവസ്തുക്കളുടെ കാര്യത്തിന് ഉത്തരമായി.. പക്ഷെ ഒരു കൊലപാതകം ബാക്കി കിടക്കുകയാണല്ലോ സർ..

Leave a Reply

Your email address will not be published. Required fields are marked *