കുറ്റന്വേഷണം [Lee child] [Full Story]

Posted by

നമ്മുടെ 3 പാർട്ണർസും പോലീസിന്റെ കൈയിൽ പെട്ടിരിക്കുന്നു…അവിടെ പോലീസ് മാത്രമല്ല കസ്റ്റമസും ഉണ്ടായിരുന്നു..

പിന്നിലതാ അരുൺ സാറും…

അവർ മറ്റു ചിലരോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ്..

പെട്ടന്ന് പുള്ളി എന്നെ കണ്ടു…

എന്റെയടുക്കൽ ഓടി വന്നു…

അരുൺ :എന്തെകിലും പറ്റിയോ?

ഞാൻ :ഇല്ല, തലയ്ക്കു പിന്നിൽ..

അരുൺ :എവിടെ…

തലയുടെ പിൻഭാഗത് നിന്ന് ചോരയോലിക്കുന്നുണ്ടായിരുന്നു

അരുൺ :ഓ, ബ്ലഡ്‌ വരുന്നുണ്ടല്ലോ…എടൊ.. ഒന്നു ഫസ്റ്റ് എയ്ഡ് എടുത്തു വാ…

ഞാൻ : അതിന്റെയൊന്നും ആവശ്യമില്ല സർ, ഞാൻ ഓക്കേ ആണ്..

അരുൺ : ഒരഞ്ചു മിനിറ്റ് നിക്കെടോ..

അവിടെയുള്ള ഒരു പോലീസ്കാരൻ എന്റെ ഫസ്റ്റ് എയ്ഡ് ചെയ്തു.. അതിനു ശേഷം ഞാൻ ചോദിച്ചു..

രാഹുലണ്ണൻ എവിടെ?

അരുൺ : (മറ്റൊരു പോലീസിനോട് )ആ ഓട്ടോ ഡ്രൈവറെ വിളിച്ചേ..

അധികം വൈകാതെ രാഹുലണ്ണൻ വന്നു..

എന്നെ കണ്ടതും എന്റെ അടുക്കൽ ഓടി വന്നു…പുള്ളി വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു..

രാഹുൽ :ഒന്നും പറ്റില്ലാലോ മച്ചാനെ.. ഞാൻ പെട്ടന്നു കരുതി..

പിന്നെ സാറേ, ഇനി ഇതുപോലത്തെ പണിയൊന്നും തരല്ലേ…

ഞാൻ അരുണിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു :എന്ത്‌ പണി?

അരുൺ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു :അതല്ല.. ഞാൻ തന്നെ ഒന്ന് നിരീക്ഷിക്കാൻ വേണ്ടി ഇയാളോട് പറഞ്ഞിരുന്നു.. പിന്നെ അതിന്റെ ആവശ്യമില്ല എന്ന് തോന്നി. 😅

ഞാൻ :സാറിനു എങ്ങനെ ഇയാൾ?

അരുൺ :താൻ ഫോൺനു ചാറ്റ് ചെയ്യുന്നത് കണ്ടായിരുന്നു..

ഞാൻ :ശെരി, സാറിനു തെളിവൊക്കെ കിട്ടിയല്ലോ, അല്ലെ?വേണമെങ്കിൽ ഇതാ ഈ ക്യാമറയും എടുത്തോ.. പുതയോരണം സാർ വാങ്ങി തരണം…

അരുൺ :പക്ഷേ, തൊണ്ടി കിട്ടിയില്ല..

ഞാൻ :സർ,എന്നെയൊന്നു മർഡർ നടന്ന ഫ്ലാറ്റ് വരെ വരാവോ.. കൂടെ ആ പ്രതികളും വേണം ..ആ കസ്റ്റമസും…

അരുൺ :ഓക്കേ..

ഞാൻ :പിന്നെ സർ, നിങ്ങൾ എന്നെ കോമ്പൗണ്ടിന് പുറത്ത് ഇറക്കുമോ? ഫ്ലാറ്റിന്റെ ഉള്ളീന് മീറ്റ് ചെയ്യാം..

 

പിന്നെ ഞാനും അരുണും എല്ലാരും കൂടെ ആ ഫ്ലാറ്റിലെത്തി..പെട്ടന്ന് പോലീസിനെ കണ്ട എല്ലാരും പിരിപിറുക്കാൻ തുടങ്ങി.ഞാൻ അതിനിടെ മാക്സിമം ആളുകൾക്കിടെയിൽ കൂടെ ഫ്ലാറ്റിൽ കയറി

Leave a Reply

Your email address will not be published. Required fields are marked *