കുറ്റന്വേഷണം [Lee child] [Full Story]

Posted by

മൂന്നാമതൊരാൾ???ആരാണാവോ?

പെട്ടന്നു എന്റെ മനസില്ലേക് ഒരു ബുദ്ധി വന്നു.. ഞാനിപ്പോൾ അവരുടെ സംഭാഷണം റെക്കോർഡ് ചെയ്തായിരുന്നു..

ഞാൻ അതും അരുൺ സാറിന് അയച്ചു..

കൂടെ ഒരു മെസ്സേജും

“ട്രേസ് മൈ ലൊക്കേഷൻ “എന്ന്

കൊറച്ചു ദൂരം കഴിഞ്ഞപ്പോൾ ഓട്ടോ നിന്നു..

രാഹുൽ : മച്ചാനെ, അയാളാ പണി നടക്കുന്ന കെട്ടിടത്തിലേക്കാ പോവുന്നെ..

ഞാൻ : താങ്ക്സ് ടാ.

ഞാൻ വേഗം തന്നെ ഞാനാ കെട്ടിടത്തിലേക്ക് കുതിച്ചു..

പോവുന്നതിന് മുൻപ് എന്റെ ലൊക്കേഷൻ അരുണേട്ടന് അയച്ചു കൊടുത്തു…

എന്റെ ലാപ്പ് രാഹുലിന്റെ ഓട്ടോയിൽ വച്ചു…ബാക്കി മറ്റു ചില അത്യാവസ്യസാധനങ്ങൾ കൈയിൽ കരുതി..

ഞാൻ വൈകാതെ കെട്ടിടത്തിലേക്ക് കയറി…മെല്ലെ ഓരോ സ്റ്റെപ്പുകളും കയറി.. അപ്പോഴും എന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു…ഏറ്റവും ഇമ്പോര്ടന്റായി മൂന്നാമെന്ന ആളെ പറ്റി..

ഞാൻ 3നാം നിലയിലെത്തിയപ്പോൾ ആരോ മൂന്ന് പേര് സംസാരിക്കുന്നത് കേട്ടു.. പക്ഷെ അത്ര വ്യക്തമല്ല…

ശെടാ…ഞാനെന്തിനാ ഇത്ര കഷ്ടപെടുന്നേ.. ഒരുത്തന്റെ ഫോൺ കൈലുള്ളപ്പോ…

ഞാൻ എന്റെ ഫോണിൽ അയാളുടെ മൈക്രോഫോൺ ആക്ടിവേറ്റ് ചെയ്തു…

വാസവൻ : ഇനി എന്താ ചെയ്യാൻ പോവുന്നെ, രാജുവേ ?

ശുഭ :ആലോചിക്കെട്ടെടാ..

വാസവൻ :ഇങ്ങനെ ആലോചിച്ചു ഇരുന്നോ, പണി പാളിയാൽ…

ശുഭ :ഒന്നു മിണ്ടാതിരിയെടാ, മൈരാ.. 😡

വാസവൻ : കാര്യം പറഞ്ഞപ്പോ ചീത്ത വിളിക്കുന്നോടാ നായിന്റെ മോനെ..

പെട്ടന്ന് ഒരു മൂന്നാമന്റെ ശബ്ദം..

ഒന്ന് മിണ്ടാതിരിയെടാ മൈതാണ്ടികളെ.. 😡🤬…ബാക്കിയുള്ളവന്റെ അവസ്ഥ ആലോചിക്കുമ്പോഴാ..

ആ പറഞ്ഞവനെ ഒന്നു നോക്കാൻ ഒന്നു ഒളിച്ചിരുന്ന ചുവരിൽ നിന്ന് ഒളിഞ്ഞു നോക്കി..

ആ മുഖം… എനിക്കോർമ്മയുണ്ട്… അയാൾ..

റീനയെ അറസ്റ്റ് ചെയ്തു കൊണ്ട് പോവുമ്പോഴുള്ള സീൻ എന്റെ മനസിലേക്ക് ഓടി വന്നു..

ആ SI.. 😱 അതെ അയാൾ തന്നെ..

അയാളും ഈ ഗാങ്ങിൽ…

ഓ നോ…

എനിക്ക് കുറച്ചു കൂടി ശക്തമായ തെളിവുകൾ ശേഖരിക്കണം.. അതിനു ഇവരുടെ വീഡിയോ എടുക്കണം…

ഞാൻ അവരുടെ മുഖങ്ങൾ പതിയുന്ന രീതിയിൽ ഒരിടത്തു WiFi വയർലെസ് മാഗ്നെറ്റ് ക്യാമറ പതിപ്പിച്ചു..2 മണിക്കൂർ ഡ്യൂറേഷനുള്ളത്…

Leave a Reply

Your email address will not be published. Required fields are marked *