ഞാൻ : ഞാൻ പഠിക്കുന്നില്ലെന്നു ആരാ പറഞ്ഞെ
സജിയേട്ടൻ:പിന്നെ എന്താ ഇവിടെ?
ഞാൻ :പഠിക്കാൻ.. 😁
സജിയേട്ടൻ:പൊട്ടനാക്കല്ലേ നീ.. ആകെ വായിക്കുന്നത്.. ഉമ്മാദത്തന്റെയും, ഡോയ്‌ലിൻതെയും, ക്രിസ്റ്റിയുടെയും, ബുക്കുകളാ..
ഞാൻ : അത് പണ്ട്…ഇപ്പൊ ട്രാക്ക് മാറ്റി.. ഡാൻ ബ്രൗൺ, ലീ ചൈൽഡ് etc.
സജിയേട്ടൻ:ഉം ശെരി ശെരി സ്വന്തം ഭാവി കളഞ്ഞു കുളിക്കരുത്.. കേട്ടോ..
ഞാൻ :ഉം..
ഞാൻ നേരെ റീഡിങ് റൂമിലേക്ക് നടന്നു. അടുത്തത് ജാക്ക് റിച്ചർ ന്റെ ബുക്ക്..
പെട്ടന്ന് പുറത്ത് എന്തോ ശബ്ദം കേട്ടു.. ഒരു പോലീസ് ജീപ്പിന്റെ ശബ്ദം.. പിന്നെ കരച്ചിലും..
സർ, പ്ലീസ്,
നിന്ന് മോങ്ങാതെ ജീപ്പിൽ കേറടി..
ഞാൻ : സീനാണോ..
ഞാൻ വേഗം ലൈബ്രറിയിൽ നിന്നു പുറത്തിറങ്ങി നോക്കി.
ഒരു പോലീസ് ജീപ്പ്…
നമ്മുടെ കോളേജിലെ ബ്യൂട്ടി ക്വീൻ റീനയെ കൊണ്ട് പോകുന്നു…
ഞാൻ :എന്തായിത് സംഭവം…(മനസ്സിൽ )
Si യൂണിഫോം ധരിച്ച ഒരു ആരോഗ്യധർഡഗാത്രൻ പറഞ്ഞു. ” ഇനി നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം..”
ഞാൻ ചുറ്റും നോക്കി.
പേടിയോടെ നിക്കുന്ന ശ്രേയയെ (റീനയുടെ കൂട്ടുകാരി ) കണ്ട്.
റീന : “എനിക്കൊന്നും അറീല്ല. ”
പക്ഷെ അതൊന്നും വക വെക്കാതെ പോലീസ് അവളെ കൊണ്ട് പോയി.
കൊറച്ചു കഴിഞ്ഞ് അവിടുത്തെ ആളുകളും..
മെല്ലെ നടക്കുന്ന ശ്രേയയുടെ പിന്നാലെ പോയി.
‘ശ്രേയെ.. ‘
അവൾ തിരിഞ്ഞ് നോക്കി.
ഹലോ, ഞാൻ നിഷാന്ത്..
‘അതിനു.. ‘ അവൾ ഗൗരവത്തോടെ ചോദിച്ചു..
‘അല്ല.. റീനയെ എന്തിനാ കൊണ്ട് പോയെ ‘
‘അത് അറിഞ്ഞിട്ടെന്തിനാ ‘
‘എന്റെ പൊന്ന് ശ്രേയ.., എന്തേലും ഹെല്പ്…’
തനിക്കു കഴിയില്ല.. പോരെ…😡
ഞാൻ : അത് താനാണോ തീരുമാനിക്കുന്നെ?
ശ്രേയ :…
ഞാൻ : നമുക്ക് ഒരു നോകാം നേ…
അവൾ അല്പം മടിയോടെ പറഞ്ഞു…
അവളെ.. അവളെ.. കൊലക്കുറ്റതിനാ അറസ്റ്റ് ചെയ്തേ..
ഞാൻ :😱😱😵😨
കൊലക്കുറ്റത്തിനോ?
ശ്രേയ :ഉം 😔
ഞാൻ : ആരെ?
അവൾ : അധികമൊന്നും അറീല്ല. അവളുടെ ഫ്ലാറ്റിൽ നിന്ന് ഒരു ബോഡി കണ്ട് കിട്ടിട്ടുണ്ട്. മാത്രമല്ല അവിടുത്തെ താമസക്കാർ അവൾ ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.