ശ്രേയ : എനിക്കറിയാവുന്ന ഒരു സ്ഥലമുണ്ട്.ഞാൻ ലൊക്കേഷൻ അയക്കാം നാളെ..
ഞാൻ : ഉം
ശ്രേയ : അപ്പൊ ശെരിയെടാ, നാളെ കാണാം..
ഞാൻ : ഒരു മിനിറ്റ്..
ശ്രേയ : ഉം?
ഞാൻ :തന്റെ റൂം ശ്രെയയുടെ റൂമിൽ നിന്നു എത്ര ദൂരെയാണ്?
ശ്രേയ : സെയിം ഫ്ലോർ, ലെഫ്റ്റ് ഏറ്റവും അറ്റത്തു..
ഞാൻ : താങ്ക്സ്, പിന്നെ..
ശ്രേയ :എന്താ..
ഞാൻ : do u still believe me?
ഒരു നിമിഷത്തെ നിശബ്ദത. അതിനു യുഗങ്ങളുടെ ദൈർഗ്യം ഉള്ള പോലെ തോന്നിപോയി..
റ്റിംഗ്..
മെസ്സേജ് വന്നു..
എനിക്കെന്തെനില്ലാത്ത പ്രതീക്ഷയായിരുന്നു. ഞാൻ ആ നോട്ടിഫിക്കേഷൻ പ്രെസ്സ് ചെയ്തു.
ശ്രേയ : i don’t have any other choice..
ടിം…
ദിൽവാലെ പുച്ടെനെ ജാ….
എപ്പോഴും നമ്മുടെ റൊമാന്റിക് ലൈഫ് മാത്രമെന്താ ഇങ്ങനെ…
വെറുതെ പലതും ആശിച്ചു..
പ്രണയമുണ്ടായിട്ടല്ല..
പക്ഷെ…
ഉണ്ടെങ്കിൽ…ഒരു സുഖമല്ലേ
ഓക്കേ.. കം ടു ദി പോയിന്റ്..
ഇത് വരെ ഞാൻ കണ്ട, ഇൻവെസ്റ്റികഷനുമായി ബന്ധമുള്ള എല്ലാം ഒന്ന് റെവൈൻഡ് ചെയ്തു നോക്കി..
എല്ലാ ആളുകളും..
എല്ലാ സംഭാഷണങ്ങളും..
എല്ലാ സ്ഥലങ്ങളും..
എല്ലാം…
പ്രധാനമായും ഇത് പോലെ ഒരു സംഭവം നടക്കുമ്പോൾ 6 ചോദ്യങ്ങൾക് ഉത്തരം കണ്ടത്തേണ്ടതുണ്ട്..
ആര് കൊന്നു? ആരെ കൊന്നു? എന്തിന് കൊന്നു? എങ്ങനെ കൊന്നു? എവിടെ വച്ചു കൊന്നു? എപ്പോൾ കൊന്ന്?
ഇതിൽ ആരെ, എങ്ങനെ, എവിടെ വച്ചു എന്നതിന് ഒരു ഉത്തരമുണ്ട്. ബാക്കി രണ്ടു ചോദ്യങ്ങളുടെ ഉത്തരം കൂടി കിട്ടിയാൽ നമ്മുടെ പണി തീരും.
ആര് :സെന്തിൽ കുമാർ
എവിടെ വച്ചു : റീനയുടെ ഫ്ലാറ്റിൽ വച്ചു.
എങ്ങനെ : മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്
എങ്ങനത്തെ ആയുധം? കത്തി? വാൾ? അതെല്ലെങ്കിൽ..
ഞാൻ ക്രൈം സീനിലെ ഓഫീസർസിന്റെയും ഫോറെൻസിക് വിദദ്ധക്തരുടെയും സംഭാഷണങ്ങൾ ഓർമിച്ചു
________________
രാവിലെ ക്രൈം സീൻ..
പോലീസ് അവിടെ മുഴുവൻ ചെക്ക് ചെയ്യുന്നു..
അവിടെ രണ്ട് ഫോറെൻസിക് ഉദ്യോഗസ്തരും ഒരു si റാങ്ക് ഓഫീസറും (പോലീസ് ) മൃതദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു..