കുറ്റന്വേഷണം [Lee child] [Full Story]

Posted by

പിന്നെ നീ ഇതിലൊന്നും തലയിടരുത് കേട്ടോ?

അതിൽ ഒരു അന്ത്യയശാസന ഉണ്ടായിരുന്നു 😔.

ഞാൻ വേഗം ഭക്ഷണം കഴിച്ചതിനുശേഷ തിരിച്ചു റൂമിൽ കയറി..

 

ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചിക്കാൻ തുടങ്ങി.

 

ഞാൻ ഇന്ന് പോയ സ്ഥലങ്ങളും നടന്ന സംഭവങ്ങളും ഒരു വട്ടം കൂടെ അയവിറക്കാൻ തുടങ്ങി.

 

റീനയെ അറസ്റ്റ് ചെയ്യൽ, ഡെഡ് ബോഡി, ശ്രേയയുടെ എക്സ്പ്രഷൻ,ആ സംഭവം കാണാൻ വന്ന ആൾ, റീനയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ, ആ റെസ്റ്റോറന്റ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോ കിട്ടിയ വിവരങ്ങൾ, സെന്തിലിന്റെ വീട് തിരഞ്ഞപ്പോ കിട്ടിയ വിവരങ്ങൾ, ആ ഷോപ്പിലെ ജീവനക്കാരൻ, അങ്ങനെ പലതും..

 

അങ്ങനെ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നോക്കിയപ്പോൾ ചില സംശയങ്ങൾ മനസ്സിൽ പൊന്തി വന്നു.

 

അതിനു മുൻപേ ഒരു എഴുതുകാരാണെന്ന നിലയിൽ നായകൻ പല സ്ഥലങ്ങളിൽ കേട്ട ചില കാര്യങ്ങളും നിങ്ങളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തരാൻ പോവുകയാണ് 😉. ആദ്യം തന്നെ എനിക്ക് ശ്രെയയെ കുറിച്ചുള്ള ഊഹങ്ങൾ പറയാം…

 

ശ്രേയ അവളുടെ ഇടതു കൈയിലാണ് വാച്ച് ഇട്ടിരുന്നത്. അത് കൊണ്ട് അവൾ റൈറ്റി ആണ്. പിന്നെ അവളുടെ ഡ്രെസ്സിങ് സ്റ്റൈലിൽ നിന്നു അവളുടെ സ്വഭാവം ഊഹിക്കാൻ കഴിയും.അവളുപയോഗിച്ച ഡ്രസ്സ്‌ ശ്രദ്ധിച്ചപ്പോൾ ബ്രാൻഡഡ് ആണെന്ന് മനസിലായി. ഒരു ഓർഡിനറി മൈൻഡ്ഡ് പെണ്ണ്…

പിന്നെ അവളുടെ ഫോൺ ഉപയോഗിക്കുന്ന രീതിയും ഭക്ഷണരീതിയും ശ്രദ്ധിച്ചപ്പോൾ അവൾ അല്പം മിതത്വം പാലിക്കുന്നുണ്ടെന്നു.പൊതുവെ മലയാളികളുടെ സ്വഭാവം പ്രകാരം അവർ ആവശ്യമുള്ളതും ഇല്ലാത്തതും ആയ സാധനങ്ങൾ വാങ്ങും. അവയുടെ ഉപയോഗം അറിയില്ലെങ്കിൽ പോലും. 🤣 അത് പോലെ ആർത്തിയും.. പലതിനോടുമുള്ള ആർത്തി..

എന്നാൽ…

ശ്രേയ…

ഷീ ഈസ്‌ a ഡിഫറെൻറ് ഗേൾ..

അവളുടെ ഫോൺ ഞാൻ ശ്രദ്ധിച്ചായിരുന്നു.. അവൾക്കു നെറ്റ്ഫ്ലിക്സിലും പ്രൈമിലും അക്കൗണ്ട് ഉണ്ടെന്ന് തോന്നുന്നു..

അതും കെ ഡ്രാമസിന്റെ കുറെ നോട്ടിഫിക്കേഷൻ…

അവൾ റീസെന്റായി കണ്ടത് descendants of the sun ആയിരുന്നു.7 ആം എപ്പിസോഡ്..

 

Leave a Reply

Your email address will not be published. Required fields are marked *