കുറ്റന്വേഷണം [Lee child] [Full Story]

Posted by

ഞാൻ വേഗം പറഞ്ഞു : മാഡം, എന്റെ ഒരു ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.. എനിക്ക് അവളെ ഒന്ന് കാണണം..

അവരുടെ മുഖഭാവം മാറി..

എന്തിനാ..

ഉടനെ ചോദ്യം വന്നു..

ഒന്ന് സംസാരിക്കാൻ…

പറ്റില്ല….😤😡

എടുത്തടിച്ചപ്പോലെ മറുപടിയും…😱

ഞാനാകെ വല്ലാതായി…

മാഡം.. അങ്ങനെ പറയരുത്…വളരെ അത്യാവശ്യം ആണ്..

പറ്റില്ലെന്നലെ പറഞ്ഞത്.. 😡😡

അവര് വാശി പിടിച്ചിരിക്കുകയാണ്…

പ്ലീസ് മാഡം…

എടൊ ഇപ്പൊ si അകത്തില്ല.. അത് കൊണ്ട് ഇപ്പൊ നടക്കത്തില്ല…

അവൾ നിരപരാധിയാണ്, മാഡം…

പിന്നെ നീയാണോ കൊല ചെയ്തത്…

ഇപ്പൊ അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി. ഒരു നല്ല ഇന്റർരോഗഷൻ പോലെ യാവുന്നുണ്ട്..

പ്ലീസ്‌ മാഡം, ഞാനൊരു വാദത്തിന് വേണ്ടി വന്നതല്ല, കാര്യം അത്യാവശ്യമാണ്…

ശേ.. ഇതൊരു…😤 ആ ശെരി, ഒരു അഞ്ചു മിനിറ്റ് സമയം തരാം.. അതിനുള്ളിൽ പറഞ്ഞു തീർക്കണം…

അഞ്ചേകിൽ അഞ്ചു…

താങ്ക്സ് മാഡം…

ദാ, ആ റൂമിൽ 2ആം സെല്ലിലുണ്ട്.. പിന്നെ si വരുന്നതിനു മുൻപ് സ്ഥലം വിട്ടൊളണം…

ശെരി മാഡം..

ഞാൻ വേഗം റീനയുടെ സെല്ലിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ കണ്ടത് തല കുനിച്ചിരിക്കുന്ന റീനയെയാണ്. കണ്ണുകൾ കരഞ്ഞു ചുവന്നു കലങ്ങിയിരിക്കുന്നു.അവളാകെ തകർന്ന മട്ടാണ്. കണ്മഷി ആകെ പടർന്നിരിക്കുന്നു.

റീന..

വിളി കേട്ട അവൾ മുഖമുയർത്തി നോക്കി.

എന്നെ മനസിലായില്ലെന്നു തോന്നുന്നു..

ഞാൻ ശ്രേയയുടെ ഒരു ഫ്രണ്ടാണ്…

അവൾ മെല്ലെ എന്റെ അടുക്കൽ വന്നു..

അവൾ: ശ്രേയയെവിടെ?

ഞാൻ :അവളുടെ അച്ഛനുമായി കോൺടാക്ട് ചെയ്തു വക്കീലിനെ വരുത്തുവാനുള്ള ശ്രമത്തിലാണ്.

അവളുടെ മുഖത്തു ഒരു ഞെട്ടൽ കണ്ടു.അതിനു കാരണം എനിക്ക് മനസിലായി.

പേടിക്കേണ്ട, നിങ്ങൾ ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല…

 

പക്ഷെ…

ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്..

അവൾ എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

നിങ്ങൾ ഇന്ന് രാവിലെ എത്ര മണിക്കാണ് ഫ്ലാറ്റ് വീട്ടിറങ്ങിയത്?

ഒരു 7 മണിക്ക്..

ഇത്രയും നേരത്തെ എന്തിനാ ഇറങ്ങിയത്?…

അത് എനിക്ക് ഒരാളെ കാണാനായിരുന്നു..

ആരെ?..

ശ്രേയയെ..

എന്തിനാ..

നമ്മൾ ഒന്നിച്ചാണ് കോളേജിലെക്കു പോവാറുള്ളത്..

എന്നിട്ട് അവളെ കണ്ടോ?…

Leave a Reply

Your email address will not be published. Required fields are marked *