ഞങ്ങൾ പുതിയ ജീവിത രീതിയിലേക്കു മാറിയപ്പോൾ.
അവള്ക്ക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു. അവളുടെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറാൻ.
അതിൽ ഒന്നായിരുന്നു ഞാൻ അന്നേരം വാങ്ങി കൊടുത്ത ഇതേ പോലത്തെ ഡ്രസ്സ്.
അന്ന് അവൾ എന്നോട് ചോദിച്ചു ആയിരുന്നു.
പണ്ട് ഇയാൾ ഒരു മൈൻഡ് പോലും ചെയ്തില്ലല്ലോ ഈ ഡ്രസ്സ് ഇട്ടോണ്ട് വന്നപ്പോൾ എന്ന്.
അതിനുള്ള മറുപടി.
അന്ന് ഇയാളെ ഞാൻ അത്രക്കും മൈൻഡ് ചെയ്യാറില്ല ആയിരുന്നല്ലോ എന്ന് പറഞ്ഞു വിട്ട്.
പക്ഷേ അവള്ക്ക് മനസിലായി എനിക്ക് മോഡൻ ഡ്രസ്സ് നോടും ട്രെഡിഷണൽ ഡ്രസ്സ് നോടും വലിയ ഇഷ്ടം ആണെന്ന്.
അതുകൊണ്ട് പെണ്ണ് ഈ തരാം മോഡനും പിന്നെ എന്നെ കൊതിപ്പിക്കാൻ എന്റെ കണ്ട്രോൾ കളയാൻ വേണ്ടി സാരിയും മതി എന്ന് അവള്ക്ക് ഇപ്പൊ അറിയാം.
അവളിൽ എനിക്ക് ഇഷ്ട്ടം ആയത് അവളുടെ മുടി ആണ് അത് വെട്ടാൻ പോലും ഇപ്പൊ അവൾ എന്റെ അനുവാദം ചോദിക്കും. കാരണം ഇച്ചിരി എങ്കിലും കൂടുതൽ വെട്ടി കളഞ്ഞാൽ ഏട്ടന് വിഷമം ആകും എന്നറിയാം അവള്ക്ക് അതുകൊണ്ട് ഇടുപ്പ് വരെ അവൾ മുടി വളർതും.
ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന അവൾ അത് ക്ലിപ്പ് ഇട്ട് വെച്ചേക്കുവാ.
ഇല്ലേ ഏതെങ്കിലും തെണ്ടി ഒന്ന് വലിച്ചു നോക്കും എന്ന് അവൾ പറയും കോളേജ് പോകുമ്പോൾ.
“ആഹാ ഇന്ന് എന്താകുമോ ഒരു മോഡൻ ലുക്ക്.”
“ഇന്ന് നമുക്ക് മൊത്തത്തിൽ ചുറ്റി കറങ്ങിട്ട് പയ്യെ വീട്ടിൽ കയറിയാൽ മതീന്നെ.”
“ദീപ്തി ചേച്ചി വഴക് പറയും ഡി.”
“വണ്ടി കേടായി പോയി എന്ന് പറയണം മിസ്റ്റർ…”
“ഇന്ന് എന്തായാലും ഞാൻ കള്ളം പറയില്ല…”
“എന്താടോ…”
“ഇന്ന് നിന്നെയും കത്ത് ഉറപ്പായും അവൾ നോക്കി ഇരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത് എന്തിന് എന്ന് പറഞ്ഞാൽ നീ പിന്നെ അവളുടെ അടുത്തേക്ക് പോകുള്ളൂ.”
“അതെന്ന…
ഇന്ന് ബിരിയാണി ഉണ്ടാക്കിയോ…”
“അല്ലാ.”
“പിന്നെ!!!”
“ദീപ്‌തി ചേച്ചി അമ്മ ആകാൻ പോകുന്നു…”