ഞങ്ങൾ ബില്ല് ഒക്കെ അടച്ചു ഇറങ്ങി.
ദീപ്തി ആണേൽ എന്റെ ഒരു കൈയിൽ നല്ലപോലെ പിടിച്ചിട്ട് ഉണ്ടായിരുന്നു.
“രാവിലെ നീ ഒന്നും കഴിച്ചില്ലല്ലോ…
ഞാൻ എന്തെങ്കിലും വാങ്ങി തരട്ടേ. അല്ലെ നീ പറ..
നിനക്ക് എന്ത് വേണം കഴിക്കാൻ.”
അവൾ കുണുങ്ങി കൊണ്ട്.
“എനിക്ക് ഒരു ബിരിയാണി കഴിക്കാൻ തോന്നുവാ.”
പിന്നെ ഒന്നും നോക്കില്ല അടുത്ത് ഉള്ള ഹോട്ടലിൽ കയറി അവള്ക്ക് മേടിച്ചു കൊടുത്തു.
അവൾ എന്നെ നോക്കി കൊണ്ട് പതുകെ കഴിച്ചിട്ട് എന്നോട് പതുകെ ചെവിയിൽ വന്ന് പറഞ്ഞു.
“ഇനി നീ എന്നെ വെച്ച് എന്തൊക്കെ പട്ടി ഷോ കാണിക്കുടെ എന്റെ വിട്ടുകാരുടെ മുമ്പിൽ.”
“എന്ത്യേ വേണ്ടേ.”
“നീ കാണിച്ചിലെ ഞാൻ കാണിക്കും.”
ഞങ്ങൾ പതുകെ ചിരിച്ചു.
“രേഖയെ അറിക്കേണ്ട… അവളുടെ ദീപ്തി ചേച്ചി ടെ കുറുമ്പി തരത്തിൽ ഒരു കുരുപ്പ് ഇപ്പൊ ലോഡിംഗ് ആണെന്ന്.”
“ഈ കുറുമ്പന്റെ അല്ലെ. നീ തന്നെ പറ.”
“ഉം.”
“എനിക്ക് നിന്റെ ചേട്ടന്റെ കുഞ്ഞിനെ ജന്മം നൽകാൻ സാധിച്ചില്ല. എനിക്ക് ഇവനെയൊ ഇവളെയോ നിനക്ക് തന്നാലേ എനിക്ക് സ്വർഗം കിട്ടിയാ സന്തോഷം ഉണ്ടാവുള്ളു.”
സെന്റി അടിച്ചു തുടങ്ങി എന്ന് മനസിലായ ഞാൻ.
“നമുക്ക് ഒരു ബിരിയാണി കൂടി?”
“പോടാ…
ഇനി നീ എന്നെ കൊഞ്ചിച്ചു അങ്ങ് അലിച്ചു കളയും എന്നുള്ള പേടിയാ.
എന്നാലും എനിക്ക് ഇഷ്ട്ട.”
“അപ്പൊ ഇനി മുതൽ ഞാൻ പറയുന്നത് നീ അനുസരിക്കാവുള്ളു.”
“ഇല്ലേ ഇല്ല…
ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ കൂടി ആണ് ഏട്ടത്തി…
ഇപ്പൊ നിന്റെ ഭാര്യ ആണേലും ആ സ്ഥാനം എനിക്ക് മാത്രം ഉള്ളത് ആണ്.
സൊ..
ഈ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി നീ.”
എന്നിട്ട് അവൾ ചിരിച്ചു എന്റെ തോളിലേക്കു ചാഞ്ഞിട്ട് വീണ്ടും പറഞ്ഞു.
“എന്നാടാ ഞാൻ പറഞ്ഞത് നീ തെറ്റിച്ചിട്ട് ഉള്ളത്…
എപ്പോഴും നീ എന്നോട് അല്ലെ എന്തും ചോദിക്കുന്നെ…
എന്നെങ്കിലും ഞാൻ നീ പറഞ്ഞത് തെറ്റിച്ചിട്ട് ഉണ്ടോ…”
“ഇല്ലാ…
അപ്പൊ എങ്ങനെയാ…
ഷോ കാണിച്ചു തുടങ്ങിയാലോ?”