“നീയിത് എത്രവട്ടം ചോദിക്കും എന്റെ കല്യാണീ?”
“ഞാനാദ്യമായിട്ടല്ലേ ചോദിക്കുന്നെ?”
“അവിട വന്നാലുണ്ടല്ലോ ചവിട്ടും ഞാൻ.”
“ഇല്ലമ്മേ അങ്കിൾ എന്നോട് പറയാൻ തുടങ്ങിയതാ അമ്മേം എങ്കിലും കൂടെ ഞാൻ ഹോസ്റ്റലിൽ പഠിക്കുന്ന സമയത്തെന്തോ.”
“നീ ഹോസ്റ്റലിൽ എത്ര വർഷം പഠിച്ചു?”
“4!”
“എടി കോപ്പേ, മൂന്നാം വർഷം നിന്റെ ബോയ്ഫ്രണ്ട് മോഹിത് മരിച്ചത് ഓർമ്മയുണ്ടോ?”
“ഉണ്ട്!”
“നീ വെള്ളമടി തുടങ്ങീത് ഓർമ്മയുണ്ടോ?”
“ഉണ്ട്.”
“വെള്ളമടിച്ചിട്ട് കാർ കൊണ്ട് പുഴയിൽ വീണതോ?”
“അതെപ്പോ”
“എനിക്ക് ശെരിക്കും മടുത്തു കല്യാണി. നിന്റെ വിചാരം നിനക്കുമാത്രമേ ബുദ്ധിയുള്ളു നിന്റെ ചുറ്റുമുള്ള ബാക്കിയുള്ളവരൊക്കെ പൊട്ടൻ മാരാണ് എന്നാണ്. നീ ഇങ്ങനെ കാണിക്കുമ്പോ എനിക്ക് കലി വരുന്നുണ്ട്.”
“ശെരി ഞാനോർക്കാൻ ശ്രമിക്കാം. പറ”
“നീയും നിന്റെ പുന്നാര അങ്കിളും കൂടെ ഒരു മലമൂട്ടിൽ പ്രകൃതി ചികിത്സ എന്നും പറഞ്ഞിട്ട് ഒരു വർഷം താമസിച്ചു.”
“കൊടൈക്കനാലിൽ അങ്കിളിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ഉണ്ടെന്നു ദാസ് ഇടക്ക് പറഞ്ഞിട്ടുണ്ട്, അവിടയല്ലേ.”
“അതെന്നെ, നീയും അങ്കിളും കൂടെ കുത്തിമറിഞ്ഞിട്ട് നിനക്ക് വയറ്റിൽ ഉണ്ടായി.”
“ഒന്ന് പോ അമ്മെ, ഞാനെന്നിട്ട് അബോർട് ചെയ്യാൻ പറഞ്ഞോ.”
“എന്താ പറഞ്ഞെ?”
“ഞാൻ അബോർട്ട് ചെയ്യാൻ പറഞ്ഞൊന്ന്?”
“നിനക്കതോർമ്മയുണ്ടല്ലേ”
“ഉണ്ട്!”
“സാധാരണ ഇത്രേം പറയുമ്പോഴേ നീ ബാക്കി എന്നോട് പറയാൻ സമ്മതിക്കാറില്ലലോ ഇന്നെന്തു പറ്റി!”
“എനിക്കോർമ്മയില്ല, അമ്മെ!”
“ദേ ഞാൻ വല്ലോം പറയും ശവമേ.”
“അമ്മെ പ്ലീസ്.”
“നീ പ്രെഗ്നന്റ് ആയപ്പോൾ ഒത്തിരി കരഞ്ഞു, ആ സമയം ഞാനും നിന്റെയൊപ്പം അവിടെ വന്നു. പിന്നെ അബോർഷൻ ചെയ്യാൻ നിന്റെ അങ്കിളും ഒപ്പം നീയും സമ്മതിച്ചു.”
“എന്നിട്ടൊ..?!”
“അബോർഷന് ശേഷം നിനക്ക് കാർ ഇടിച്ച അന്ന് മുതൽ നടന്നതെല്ലാം അതായത് അങ്കിളിന്റെ ഒപ്പം നടന്നതെല്ലാം മറന്നും പോയ് പഴയതൊക്കെ ഓർമയും വന്നു.”
“അപ്പൊ എന്നെ ആ ഒന്നര വർഷം നോക്കിയത് അങ്കിളാണോ?”
“ഉം…..ഞാനും കുറച്ചു നാൾ ഉണ്ടായിരുന്നു, പക്ഷെ എനിക്ക് തണുപ്പ് കൂടുതൽ പറ്റാത്തത് കൊണ്ട് നാട്ടിലേക്ക് തിരികെ വരികയിരുന്നു. ആ സമയം നിനക്ക് കഷ്ടിച്ച് 6 വയസുകാരിയുടെ ബുദ്ധി ആയിരുന്നു, വല്ലാത്ത വാശിയും, നിന്നെ കുളിപ്പിക്കുന്നതും, ഡ്രസ്സ് ഇടീപ്പിക്കുന്നതും എല്ലാം അങ്കിളായിരുന്നു, ഞാൻ നിന്നെ തൊട്ടാൽ അപ്പൊ, നീ എന്നെ കൈ എത്തുന്ന സാധനം എന്തേലും എടുത്തെറിയും. അങ്കിൾ നെ മാത്രം നിനക്ക് പഥ്യം, അതുകൊണ്ട് കൂടെയാണ് അങ്കിളിന്റെ കൂടെ നിന്നെ നിർത്താൻ ഞാനാലോചിച്ചതും, പക്ഷെ പിന്നീട് ഇടക്കിടെ നിനക്ക് ഓർമ്മകൾ തിരികെ കിട്ടുന്നുണ്ടെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഒക്കെ അങ്കിൾ പറഞ്ഞു. പക്ഷെ നിങ്ങൾ തമ്മിൽ അത്രയും അടുപ്പം ആ സമയം ആയിരുന്നു, പോരാത്തതിന് തണുപ്പും രണ്ടാളും കൂടെ 24 മണിക്കൂറും ഇത് തന്നെ ആയിരുന്നു എന്നാണ് അങ്കിൾ പിന്നീടൊരിക്കൽ പറഞ്ഞത്.”