” നോക്ക്….ഡോക്ടർ എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല…… ഞാൻ മാത്രമല്ലല്ലോ നിങ്ങൾക്ക് വേറെയും ഡോണർമാർ ഇല്ലേ ”
” ആദിൽ എനിക്ക് ഇപ്പോൾ ഒരു ഇമ്പോർട്ടന്റ് ക്ലൈന്റ് ഉണ്ട്…. എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല…… ആദിൽ ഈ പ്രാവിശ്യം കൂടെ ഒന്ന് സഹകരിക്കണം…… നിന്നെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു… ഇപ്പോൾ നിന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഫോളോ ചെയ്താണ് ഇവിടെ എത്തിയത് ”
” സോറി മേഡം നിങ്ങൾ വേറെ ആളെ നോക്ക് ”
” പ്ലീസ് ആദിൽ ഒൺ ലാസ്റ്റ് ടൈം ”
അവർ എന്നെ വിടാതെ പിടിച്ചപ്പോൾ ഒടുവിൽ ഞാൻ പറഞ്ഞു.
” ഓക്കേ….. പക്ഷെ എനിക്ക് ഒരു നിബന്ധന ഉണ്ട് ”
” എന്ത് ”
” ക്ലൈന്റിന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം ”
” അത് പറ്റില്ല ആദിൽ ….. ഇത് ഹൈലി കോൺഫിഡൻഷ്യൽ ആണ്….. എന്റെ സീനിയർ എനിക്ക് റെഫർ ചെയ്തത് ആണ് …. എന്റെ സക്സസ് റേറ്റ് കണ്ടിട്ട് …..അല്ല നമ്മുടെ സക്സസ് റേറ്റ് കണ്ടിട്ട് ”
” ഓക്കേ എങ്കിൽ ശെരി ….. ഞാൻ പോകുന്നു ”
” ആദിൽ പ്ലീസ്…. ഈ ചുരുങ്ങിയ സമയത്ത് നല്ലൊരു ഡോണറെ കിട്ടാൻ പാട് ആണ്…. എന്നെ കുഴപ്പത്തിൽ ആക്കരുത് ”
” ഞാൻ പറഞ്ഞല്ലോ എനിക്ക് ഇപ്പോൾ നിങ്ങളോട് സഹകരിക്കാൻ താല്പര്യം ഇല്ല…… ഇപ്പോൾ തന്നെ മറ്റൊരുപാട് കാര്യങ്ങൾ എന്റെ തലയിൽ ഉണ്ട് ”
” ഓക്കേ ഞാൻ ക്ലൈന്റ് ആരാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കുമോ ”
” നിങ്ങൾ പറ നമുക്ക് ആലോചിക്കാം ”
ശില്പ ഡോക്ടർ ചുറ്റും ഒന്ന് നോക്കി അടുത്ത് ആളില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം എന്റെ അടുത്ത് വന്ന് പറഞ്ഞു.
“സോയ കപൂർ ”
” ആര്…..ഹിന്ദിനാടിയോ? ”
” അതെ ”
” അവളുടെ കല്യാണം ഈ അടുത്ത് അല്ലെ നടന്നത് ആവേഷ് ഖാനുമായി………. അയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് മക്കൾ ഒക്കെ ഉള്ളത് അല്ലെ…… ഡൈവേഴ്സ് ആയെങ്കിലും മക്കളുടെ കാര്യത്തിന് വേണ്ടി രണ്ട് പേരും ഒരുമിച്ച് ഉണ്ടാകും എന്നെക്കെ പറഞ്ഞു ന്യൂസ് കണ്ടിരുന്നു “