എനിക്ക് എന്നും മനസ്സിലായില്ല. എത്രനേരം ഇത് നടന്നെന്നോ ഒന്നും എനിക്ക് ഓർമയില്ല. ഞാനൊരു മായാലോകത്തായിരുന്നു ❤️.
എനിക്ക് ബോധം വരുമ്പോ ഞാൻ ഹോസ്റ്റലിന് മുന്നിലാണ്.
“ഇറങ്ങടാ ചെക്കാ ഹോസ്റ്റൽ എത്തി.”
“അഹ്”
ഞാൻ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.
“പിന്നെ ഒരു കാര്യം. നാളെ മുതൽ ഇങ്ങനെ ഒരുങ്ങിയൊന്നും വരണ്ട”
“എന്തെ”
“ക്ലാസ്സിലെ പോട്ടെ. ബാക്കി ഓരോരുത്തിമാരുടെ നോട്ടം”
“😄😄 കൊള്ളാല്ലോ, നല്ലതേ”
“അത്ര നല്ലതല്ല. എനിക്ക് ഇഷ്ടല്ല നിന്നെ ഞാനല്ലാതെ വേറെ ആരേലും അങ്ങിനെ നോക്കുന്നത്”
അതും പറഞ്ഞു അവൾ സ്കൂട്ടി എടുത്ത് പോയ്. ഞാൻ അവൾ പോകുന്നതും നോക്കിയിരുന്നു.
നേരെ പോയി കുളിച്ചു ഫ്രഷായി ഫുഡ് അടിച്ചു. ഇത്രയും നല്ല ഫുഡ് കഴിച്ചത് കൊണ്ടാകും ഒട്ടും ശരിയായില്ല.
ബെഡിൽ അങ്ങിനെ ഇരിക്കുപോയാണ് ഒരു കാൾ വരുന്നത്.ഞാൻ എടുക്കേണ്ട താമസം
“ടാ ഉറങ്ങിയോ”
“ജോ അല്ലെ”
“അല്ല.. ഞാൻ അല്ലാതെ വേറെ ആരാണെടാ നിന്നെ ഇപ്പൊ വിളിക്കണേ.”
“എന്റെ നമ്പർ എങ്ങിനെ കിട്ടി”
“നിന്റെ അഡ്മിഷൻ ഡീറ്റെയിൽസ് നോക്കി. ഞാൻ നിന്റെ അഡ്വൈസർ ആണ് മോനെ”
“അത് ഞാൻ ഓർത്തില്ല.. നീ ഫുഡ് കഴിച്ചോ..”
“ഇല്ല കഴിക്കണം. ഫ്രഷായി വന്നു ഫുഡ് ഉണ്ടാക്കി കഴിഞ്ഞതെ ഒള്ളൂ. നീ കഴിച്ചോ”
“അങ്ങിനെ ചോദിച്ചാൽ കഴിച്ചു എന്ന് പറയാം”
“എന്തെടാ ഫുഡ് ഇഷ്ടായില്ലേ”
“ഇല്ലടീ.. എനിക്ക് എന്തോ പോലെ മീൻ ആയിരുന്നു. പച്ച ചോവ അതുപോലെ”
“പട്ടിണി കിടന്നിട്ടാണോ പട്ടി എന്നെ വിളിക്കാഞ്ഞേ.”
“അത് പിന്നെ എന്റെ കയ്യിൽ നിന്റെ നമ്പർ ഒന്നുല്ലല്ലോ”
“നീ എന്റെ വീട്ടിലോട്ട് വാ”
“വീടോ”
“അഹ് ഞാൻ ഇവിടെ ഒരു വീട് റെന്റിനു എടുത്തിരിക്കാ.. ഇവിടെ വാ ഫുഡ് കഴിച്ചു പൊക്കോ”
“എനിക്ക് അതിനു നിന്റെ വീട് അറിയില്ലല്ലോ”