ഹോസ്റ്റൽ പോകാനായി ബസ്ന്റെ അടുത്ത് പോയപ്പോ ജോ അവിടെ നിൽപുണ്ടായിരുന്നു. എന്നെ കണ്ടതും കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു. ഞാൻ അടുത്ത് ചെന്നതും അവൾ എന്നോട് ചോദിച്ചു.
” വല്ല ആവശ്യം ഉണ്ടാർന്നോ.. അയാളുടെ കയ്യിന്ന് കേട്ടപ്പോ സമാധാനം ആയല്ലോ? എന്നിട്ട് എപ്പോ ക്ലാസ്സിൽ കയറി.”
“അതൊക്കെ കയറി.”
“നീ വാ”
എന്നെ അവൾ സ്കൂട്ടിയിൽ കയറ്റി കോളേജിന്റെ ബാക്കിൽ കൊണ്ടുപോയി
“ഇതാണ് എന്റെ താവളം. കോളേജിലെ ഗപ്പി കുളം, ഞാനാണ് ഈ കുളത്തിൽ ഗപ്പിയെ കൊണ്ടിട്ടത്. ഞാനല്ലാതെ ആരും ഇവിടെ വരാറില്ല”
ഞാൻ ചുറ്റും നോക്കി. ചെറിയ ഒരു കുളം. ചുറ്റും കാട് പിടിച്ചിരിക്കുന്നു.
വല്ലാത്തൊരു വൈബ് ഉണ്ട് അവിടെ.
ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“നിനക്ക് എന്ത് പാറ്റിയെടാ. ഒരു ഗിഫ്റ്റ് തന്നിട്ട് എനിക്ക് ഒരു മിട്ടായി പോലും വാങ്ങിച്ചു തന്നില്ല. ദുഷ്ടൻ”
“ഏയ്യ് ഒന്നുല്ലടീ.. നിന്നെ ഇവിടുന്ന് കാണൂന്ന് പോലും ഞാൻ കരുതീല. നീ വലുതായി ഒരു സുന്ദരി പെണ്ണായി. പിന്നെ കുറെ കാലത്തിനു ശേഷം കണ്ടതല്ലേ. അതിന്റെ ഒരിത്..”
“അല്ലേലും നീ എന്റെ കാര്യങ്ങൾ അന്വേഷിക്കാറില്ലല്ലോ. എനിക്ക് നിന്നെ കണ്ടപ്പോ തന്നെ മനസ്സിലായി”
“എന്നിട്ടെന്തേ രാവിലെ പറയാഞ്ഞേ”
“അത് പിന്നെ ഒന്ന് കളിപ്പിക്കാന് കരുതി”
“നന്നായിപോയി.. ഒരു സൂചണേലും തരായിരുന്നു”
“അത് വിട്.. നീ ഇപ്പൊ വല്യ ചെക്കനായല്ലോ.രാവിലെ കാന്റീൻ ൽ വെച്ച് എന്നെ നോക്കിയപ്പോ ഇപ്പൊ എന്നെ പിടിച്ചു തിന്നും എന്ന് കരുതി ഞാൻ. എന്ത് നോട്ടമടാ… വേറെ ആരെയും അങ്ങിനെ നോക്കണ്ട. അവർ നിന്നെ കുന്നിൻ പുറത്ത് കൊണ്ടുപോകും.”
“അതക്കെ അലമ്പായിരുന്നോ. ശേ മോശായി”
“ഏയ്യ്.. എന്റെ ലൂക്ക പോലീയല്ലേ ചുന്ദരൻ”
അതും പറഞ്ഞു അവൾ എന്റെ രണ്ടു കവിളും പിടിച്ചു വലിച്ചു
“ജോ വിട് എനിക്ക് വേദനിക്കുന്നു”
“വേദനിച്ചോ.. സോറി മുത്തേ.. നിന്നെ എനിക്ക് തിരിച്ചു കിട്ടുന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതീർന്നില്ല.”