എന്റെ ജോ [ജോൺ ലൂക്ക]

Posted by

 

ആ പേര് എന്റെ ഉള്ളിൽ ഒരു ഇടിവെട്ട് പോലെയാണ് പതിച്ചത്. ജീനിഫർ… ജെൻ…. ജോ..

 

“ടീ ജോ… ഇത് നീയാണല്ലേ….”

പിന്നെ എനിക്കൊന്നും ഓർമയില്ല

പുള്ളിക്കാരൻ ഗെറ്റ് ഔട്ട്‌ പറഞ്ഞു പുറത്തിട്ടെന്ന് അശ്വിൻ പറഞ്ഞപ്പോഴാ അറിയണേ… 😂

 

ജോ… ജോഷിച്ചായന്റെ മോൾ. ഞാൻ അപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞില്ലേ, ഒരു കാലത്ത് ഇവളായിരുന്നു. എന്റെ എല്ലാം എന്റെ ഫസ്റ്റ് ഫ്രണ്ട്, ഫസ്റ്റ് ലവ് എല്ലാം. അവളോട് എനിക്കുള്ളത് പ്രണയമായിരുന്നു എന്ന് തിരിച്ചറിയാൻ തന്നെ ഒത്തിരി വൈകിയിരുന്നു. അന്ന് ജോഷി അച്ചായൻ വീട് മാറിപ്പോകുംപോൾ ഞങ്ങൾ ഒരുപാടു കരഞ്ഞിട്ടുണ്ട് അവസാനം ഞാൻ കരഞ്ഞു കരഞ്ഞു എപ്പോയോ ഉറങ്ങിപോയപ്പോഴാ അവർ പോയന്ന് മമ്മി പറഞ്ഞിട്ടുണ്ട്. അതെല്ലാം ആറാം ക്ലാസ്സിൽ പഠിക്കുമ്പോ. ജോ sslc കഴിഞ്ഞിരിക്കണ സമയം. ഞാൻ ഏഴാം ക്ലാസ്സിലോട്ടും 😄. പിന്നെ കുറെ കാലം ഒരു വിവരം ഇല്ലാരുന്നു. ഞാൻ ആകെ ഒറ്റപെട്ട പോലെയായി. പിന്നെ പഠിത്തം ബോര്ഡിങ്ങിലേക്ക് പോയതോടെ എല്ലാം മറന്നു തുടങ്ങി. ഇടക് മമ്മി പറയും അവൾ വന്നിരുന്നു, നിന്നെ അന്വേഷിച്ചു എന്നൊക്കെ.. എന്തോ കൈവിട്ട വിഷമത്തിലോ എന്റേതല്ല എന്ന തോന്നാലോ എന്തോ എന്നെ അവളിൽ നിന്നും അകറ്റി. മമ്മിയോട്‌ അവളുടെ നമ്പർ ചോദിക്കണം എന്ന് പലവട്ടം ചിന്തിച്ചെങ്കിലും അതും ചെയ്തില്ല. പിന്നെ എല്ലാം സാവധാനം വിട്ടു.

ഇപ്പൊ അവൾ എല്ലാം തികഞ്ഞ ഒരു പെണ്ണായി എന്റെ മുന്നിൽ വന്നു നിൽകുമ്പോൾ ഒന്നും അറിയാത്ത പ്രായത്തിൽ ഞാൻ കണ്ട പവിഴചെപ്പും ഞാൻ അറിഞ്ഞ രുചികളും എന്റെ ഉള്ളിൽ തീയയ് ജ്വലിച്ചു.

അപ്പോയെക്കും ഞാൻ ഒരു ആണായി മാറിയെന്ന് എനിക്ക് മനസ്സിലായി.

“ശേ… മോശം, അങ്ങിനെ ഒന്നും ചിന്തിക്കരുത്. ചെറുപ്രായത്തിൽ വല്ലതും കണ്ടെന്നോ പിടിച്ചെന്നോ വെച്ച്.. അയ്യേ, അവളിപ്പോ അതൊന്നും ഓർക്കുന്നു പോലും ഉണ്ടാകില്ല ”

 

ഉള്ളിലെ സൽസ്വഭാവി എണീറ്റു.. കുറ്റബോധം കൊണ്ട് നീറിതുടങ്ങി. പിന്നെ ആ ചിന്തയെ മനസിന് കളയാൻ തുടങ്ങി..

അദ്യ ദിവസം ആയതിനാൽ അന്ന് ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *